- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ചൈനയെ സന്തോഷിപ്പിച്ചു; പിന്നെ അവരുടെ സ്വന്തക്കാരെയും; ഒടുവിൽ കൊറിയയിലേക്കും ഒരു പാലം; മോദിയുടെ വിദേശനയം അമേരിക്കയെ തോൽപ്പിക്കുന്നത്; മംഗോളിയൻ സന്ദർശനം ചരിത്രത്തിൽ
ബീജിങ്: ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വിദേശ നയത്തിന്റെ കാര്യത്തിൽ മോദി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. അമേരിക്കയ്ക്കും ബ്രിട്ടനും സാധിക്കാത്ത നയതന്ത്ര വിജയമാണ് മോദി ഓരോ സന്ദർശനവും വഴിയും നേടുന്നത്. ഇന്ത്യയുടെ യഥാർഥ ശത്രുക്കളായ ചൈനയിൽ എത്തി അവിടം കീഴടക്കിയ മോദി മംഗോളിയ സന്ദർശിച്ചത് ഏറ്റവും തന്ത്രപരമായ നിലപാടായാണ് വിലയിരുത്തപ

ബീജിങ്: ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വിദേശ നയത്തിന്റെ കാര്യത്തിൽ മോദി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. അമേരിക്കയ്ക്കും ബ്രിട്ടനും സാധിക്കാത്ത നയതന്ത്ര വിജയമാണ് മോദി ഓരോ സന്ദർശനവും വഴിയും നേടുന്നത്. ഇന്ത്യയുടെ യഥാർഥ ശത്രുക്കളായ ചൈനയിൽ എത്തി അവിടം കീഴടക്കിയ മോദി മംഗോളിയ സന്ദർശിച്ചത് ഏറ്റവും തന്ത്രപരമായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്. അവിടെനിന്നും ദക്ഷിണ കൊറിയയിലേക്ക് വിമാനം കയറുമ്പോൾ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും പ്രസക്തി ഊട്ടി ഉറപ്പിക്കുകയുമാണ്. അമേരിക്ക പോലും അത്ഭുതപ്പെടുന്ന നയതന്ത്ര വിജയമാണ് ഓരോ തവണയും മോദി നേടുന്നത്.
അതിർത്തിത്തർക്കമുൾപ്പെടെയുള്ള കാര്യങ്ങളിൽ ചൈനീസ് നേതാക്കളുമായുള്ള ചർച്ച ഏറെ മുന്നോട്ടുകൊണ്ടുപോകാനായി എന്നതാണ് മോദിയുടെ ഈ സന്ദർശനത്തിന്റെ പ്രസക്തി. ചൈനീസ് പ്രസിഡന്റടക്കമുള്ള നേതാക്കൾ കീഴ്‌വഴക്കങ്ങൾപോലും മാറ്റിവച്ച് മോദിയെ സ്വീകരിക്കാനെത്തിയതും ചർച്ചകൾക്ക് കൂടുതൽ ഗൗരവ സ്വഭാവം നൽകി. അതിന്റെ തുടർച്ചയായാണ് മംഗോളിയയിലേക്കുള്ള മോദിയുടെ സന്ദർശനവും.
ചൈനയ്ക്കും റഷ്യക്കുമിടയിൽ ഞെരുങ്ങിക്കിടക്കുന്ന ചെറുരാജ്യമായ മംഗോളിയയിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ചൈനയോട് അതിർത്തി പങ്കിടുന്ന ഈ ചെറുരാജ്യത്തിലേക്ക് മോദിയെത്തിയത് വളരെയേറെ പ്രസക്തിയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ അതിർത്തിയിലുള്ള രാജ്യങ്ങളിൽ ചൈന നടത്തുന്ന ഇടപെടലുകൾക്ക് സമാനമായി അവരുടെ അതിർത്തിയിൽ ഇന്ത്യയ്ക്കും താത്പര്യമുണ്ടെന്ന് തെൡയിക്കുകയാണ് ഇതിലൂടെ മോദി ചെയ്തത്.
ചൈനീസ് സന്ദർശനം പൂർത്തിയാക്കിയശേഷമാണ് മോദി മംഗോളിയൻ തലസ്ഥാനമായ ഉലൻ ബാത്തോറിലെത്തിയത്. മംഗോളിയ ഇന്ത്യയുടെ നയതന്ത്ര നിലപാടുകളുടെ ഭാഗമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ മോദി ചെയ്തത്. ജനാധിപത്യ രാജ്യമായതിന്റെ 25-ാം വാർഷികാഘോഷങ്ങളിലാണ് മംഗോളിയ. മംഗോളിയൻ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്ത മോദി, രാജ്യത്തിന്റെ വികസനശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ധാതുനിക്ഷേപങ്ങളാൽ സമ്പന്നമായ മംഗോളിയൻ മണ്ണിൽ ഇടപെടുന്നതിൽ ഇന്ത്യ ഇത്രകാലവും പരാജയപ്പെടുകയായിരുന്നു പതിവ്. 2014-ൽ തവാൻ തോൾഗോയ് കൽക്കരി ഖനി ഇടപാടിൽ ചൈനയും ജപ്പാനും ചേർന്നാണ് ഇന്ത്യൻ ശ്രമങ്ങൾ പരാജയപ്പെടുത്തിയത്. 2009-ൽ മംഗോളിയയുമായി യുറേനിയം ഇടപാടിൽ ഇന്ത്യ ഒപ്പുവച്ചിരുന്നെങ്കിലും അതും പരായപ്പെടുകയായിരുന്നു. ഇതെല്ലാം തിരിച്ചുപിടിക്കുക കൂടിയാണ് മോദിയുടെ ലക്ഷ്യം.

മംഗോളിയക്കുവേണ്ടി വലിയ പാക്കേജുകളാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയുടെ അതിർത്തി രാജ്യത്ത് ഇന്ത്യൻ ഇടപെടലുകൾ കൂടുതൽ സജീവമാക്കുകയാണ് ഇതിലൂടെ മോദി ലക്ഷ്യമിടുന്നത്. നേപ്പാളിലും ശ്രീലങ്കയിലും മറ്റും ചൈന നടത്തുന്ന ഇടപെടലുകൾക്ക് സമാനമായി അവരുടെ കളത്തിൽക്കയറി കളിക്കുകയെന്ന തന്ത്രം തിരിച്ചുപയറ്റുകയാണ് മോദി ചെയ്യുന്നത്.

11 മാസത്തിനിടെ 16 വിദേശ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനെയും ഇന്ത്യയിലെത്തിക്കാനും മോദിക്കായി. വിദേശനയത്തിൽ മോദി പുലർത്തുന്ന ഈ ഉത്സാഹമാണ് ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നത്.


