- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ യുവതിക്ക് ആരുടെ കൂടെ വേണമെങ്കിലും അന്തി ഉറങ്ങാം; പക്ഷേ ഭർത്താവിന് അനുമതിയില്ല; പ്രേമം തലയ്ക്ക് പിടിച്ച യുവാവ് ഭാര്യയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങുന്നത് ഇങ്ങനെ
ബിയാട്രീസ് എന്ന 22 കാരി കഴിഞ്ഞ 18 മാസങ്ങൾക്കിടെ അഞ്ച് യുവാക്കളുമായിട്ടാണ് കിടക്ക പങ്കിട്ടിരിക്കുന്നത്. മിൽട്ടൺ കീനെസിലെ ഈ യുവതി തന്റെ ഭർത്താവായ ആദം ഗില്ലെറ്റ് എന്ന 27കാരൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇത്തരം ബന്ധങ്ങൾ തുടരുന്നതെന്നതാണ് അതിശയകരമായ കാര്യം. മെയ്‌ക്കപ്പ് ആർട്ടിസ്റ്റായ ഈ യുവതിക്ക് ഇത്തരത്തിൽ ആരുടെ കൂടെ വേണമെങ്കിലും അന്തി ഉറങ്ങാൻ അനുവാദമുണ്ടെങ്കിലും ഭർത്താവിന് അതിന് അനുമതിയില്ല. ഭാര്യയോടുള്ള പ്രേമം തലയ്ക്ക് പിടിച്ച ഈ യുവാവ് അവളുടെ ഇഷ്ടങ്ങൾക്ക് ഇത്തരത്തിലാണ് വഴങ്ങുന്നത്. തന്നെ ഇതിനൊന്നും അനുവദിച്ചില്ലെങ്കിൽ താൻ എന്നെന്നേക്കുമായി വിട്ട് പോകുമെന്നാണ് ബിയാട്രീസ് ഗില്ലെറ്റിനോട് ഭീഷണി മുഴക്കിയിട്ടുമുണ്ടത്രെ. ഒരു രാത്രിയിൽ തന്നെ താൻ ആറ് പുരുഷന്മാരെ ചുംബിച്ചിട്ടുണ്ടെന്നാണ് ബിയാട്രീസ് വെളിപ്പെടുത്തുന്നത്. താൻ ഗില്ലെറ്റിനെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ തനിക്ക് തോന്നുമ്പോൾ മറ്റ് പുരുഷന്മാരുമായി ഇടപഴകണമെന്നും ഇതൊരു നല്ല സാഹചര്യമാണെന്നും താനിത് ആസ്വദിക്കുന്നുണ്ടെന്നുമാണ് ബിയാട്രീസ് വെളിപ്പെടുത്
ബിയാട്രീസ് എന്ന 22 കാരി കഴിഞ്ഞ 18 മാസങ്ങൾക്കിടെ അഞ്ച് യുവാക്കളുമായിട്ടാണ് കിടക്ക പങ്കിട്ടിരിക്കുന്നത്. മിൽട്ടൺ കീനെസിലെ ഈ യുവതി തന്റെ ഭർത്താവായ ആദം ഗില്ലെറ്റ് എന്ന 27കാരൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇത്തരം ബന്ധങ്ങൾ തുടരുന്നതെന്നതാണ് അതിശയകരമായ കാര്യം. മെയ്‌ക്കപ്പ് ആർട്ടിസ്റ്റായ ഈ യുവതിക്ക് ഇത്തരത്തിൽ ആരുടെ കൂടെ വേണമെങ്കിലും അന്തി ഉറങ്ങാൻ അനുവാദമുണ്ടെങ്കിലും ഭർത്താവിന് അതിന് അനുമതിയില്ല. ഭാര്യയോടുള്ള പ്രേമം തലയ്ക്ക് പിടിച്ച ഈ യുവാവ് അവളുടെ ഇഷ്ടങ്ങൾക്ക് ഇത്തരത്തിലാണ് വഴങ്ങുന്നത്. തന്നെ ഇതിനൊന്നും അനുവദിച്ചില്ലെങ്കിൽ താൻ എന്നെന്നേക്കുമായി വിട്ട് പോകുമെന്നാണ് ബിയാട്രീസ് ഗില്ലെറ്റിനോട് ഭീഷണി മുഴക്കിയിട്ടുമുണ്ടത്രെ.
ഒരു രാത്രിയിൽ തന്നെ താൻ ആറ് പുരുഷന്മാരെ ചുംബിച്ചിട്ടുണ്ടെന്നാണ് ബിയാട്രീസ് വെളിപ്പെടുത്തുന്നത്. താൻ ഗില്ലെറ്റിനെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ തനിക്ക് തോന്നുമ്പോൾ മറ്റ് പുരുഷന്മാരുമായി ഇടപഴകണമെന്നും ഇതൊരു നല്ല സാഹചര്യമാണെന്നും താനിത് ആസ്വദിക്കുന്നുണ്ടെന്നുമാണ് ബിയാട്രീസ് വെളിപ്പെടുത്തുന്നത്. ഗില്ലെറ്റിനെ വിഷമിപ്പിച്ച് കൊണ്ട് താൻ മാത്രം ആസ്വദിച്ച് ജീവിക്കുന്നുവെന്നാകും ചിലർ കരുതുന്നതെന്നും എന്നാൽ തങ്ങൾ ഇരുവരും ഈ ജീവിതത്തിൽ സന്തോഷിക്കുന്നുവെന്നും തങ്ങൾ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കുന്നില്ലെന്നും ബിയാട്രീസ് പറയുന്നു.
ഇത്തരത്തിലുള്ള ബന്ധങ്ങൾ തുടരുന്നതിൽ ബിയാട്രീസിന് തരിമ്പും കുറ്റബോധമില്ല. തങ്ങൾ ഇരുവരും ഓപ്പൺ റിലേഷൻഷിപ്പിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. ഇത് ഗില്ലെറ്റിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തനിക്കറിയാമെങ്കിലും ഈ വഴിയിലൂടെ മാത്രമേ തങ്ങൾക്ക് ഒരുമിക്കാൻ സാധിക്കുകയുള്ളൂവെന്നും ബിയാട്രീസ് പറയുന്നു. ഗില്ലെറ്റ് തന്റെ വിചിത്ര സ്വഭാവക്കാരിയായ ഈ ഗേൾഫ്രണ്ടിനെ 2014ൽ ഓക്സ്ഫോർഡിലെ ഒരു ബർത്ത്ഡേ പാർട്ടിക്കിടെയാണ് കണ്ട് മുട്ടിയിരുന്നത്. അവളുടെ പരപുരുഷ ബന്ധത്തിൽ തുടക്കത്തിൽ തനിക്ക് അസൂയയും ദേഷ്യവുമുണ്ടായിരുന്നുവെങ്കിലും എന്നാൽ ഇപ്പോൾ സന്തോഷവാനാണെന്നും ഗില്ലെറ്റ് പറയുന്നു.