- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭാര്യയിൽ ഉണ്ടായ മക്കളോടാണ് സ്‌നേഹക്കൂടുതൽ എന്ന് പറഞ്ഞ് രണ്ടാം ഭാര്യ വെട്ടിക്കൊന്നത് ഭർത്താവിനെയും മകനെയും; രണ്ടാമത്തെ കുട്ടിയും ഗുരുതരാവസ്ഥയിൽ: ആന്ധ്രയിൽ കൊല്ലപ്പെട്ട മലയാളിയുടെയും മകന്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക്
തൃശ്ശൂർ: നിസ്സാരമായി ഒതുങ്ങേണ്ട കുടുംബപ്രശ്‌നം വഷളായപ്പോൾ പൊളിഞ്ഞത് രണ്ട് ജീവനുകൾ. ആന്ധ്രയിലെ കടപ്പ ജില്ലയിൽ വച്ച് മലയാളികളായ അച്ഛനും മകനുമാണ് രണ്ടാം ഭാര്യയുടെ കുത്തേറ്റ് മരിച്ചത്. തൃശ്ശൂർ ചിറ്റഞ്ഞൂർ സ്വദേശിയായ സ്രാമ്പിക്കൽ സുരേഷ് (46), മൂത്ത മകൻ സുഷി (14) എന്നിവരെയാണ് കുന്നംകുളം സ്വദേശിനിയായ പ്രേമ കുത്തിക്കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയിൽ ഉണ്ടായ മക്കളോടാണ് ഭർത്താവിന് സ്‌നേഹക്കൂടുതൽ എന്നു പറഞ്ഞായിരുന്നു സുരേഷിനെയും സുഷിയെയും പ്രേമ കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച പ്രേമ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. കടപ്പയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ചിറ്റഞ്ഞൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം ഇന്ന് കോട്ടപ്പടിയിലെ വാതക ശ്മശാനത്തിൽ നടക്കും. കുത്തേറ്റ് പരിക്കേറ്റ ഇളയ മകൻ സുമേഷ് (എട്ട്) തീവ്ര പരിചരണ വിഭാഗത്തിലാണ്. അട
തൃശ്ശൂർ: നിസ്സാരമായി ഒതുങ്ങേണ്ട കുടുംബപ്രശ്‌നം വഷളായപ്പോൾ പൊളിഞ്ഞത് രണ്ട് ജീവനുകൾ. ആന്ധ്രയിലെ കടപ്പ ജില്ലയിൽ വച്ച് മലയാളികളായ അച്ഛനും മകനുമാണ് രണ്ടാം ഭാര്യയുടെ കുത്തേറ്റ് മരിച്ചത്. തൃശ്ശൂർ ചിറ്റഞ്ഞൂർ സ്വദേശിയായ സ്രാമ്പിക്കൽ സുരേഷ് (46), മൂത്ത മകൻ സുഷി (14) എന്നിവരെയാണ് കുന്നംകുളം സ്വദേശിനിയായ പ്രേമ കുത്തിക്കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയിൽ ഉണ്ടായ മക്കളോടാണ് ഭർത്താവിന് സ്‌നേഹക്കൂടുതൽ എന്നു പറഞ്ഞായിരുന്നു സുരേഷിനെയും സുഷിയെയും പ്രേമ കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച പ്രേമ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
കൊല്ലപ്പെട്ടവരടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. കടപ്പയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ചിറ്റഞ്ഞൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം ഇന്ന് കോട്ടപ്പടിയിലെ വാതക ശ്മശാനത്തിൽ നടക്കും. കുത്തേറ്റ് പരിക്കേറ്റ ഇളയ മകൻ സുമേഷ് (എട്ട്) തീവ്ര പരിചരണ വിഭാഗത്തിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ കുട്ടിയുടെ അപകടനില ഗുരുതരമായി തുടരുകയാണ്.
ഓണം നാളിലാണ് കുടുംബവഴക്കിന്റെ പേരിൽ കൊലപാതകം നടന്നത്. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം ആറ് കൊല്ലം മുൻപാണ് പ്രേമയെ സുരേഷ് വിവാഹം ചെയ്തത്. സുരേഷിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് സുഷിയും സുമേഷും. ഭർത്താവിന് ആദ്യ ഭാര്യയിലെ മക്കളോടാണ് സ്‌നേഹക്കൂടുതലെന്ന് പറഞ്ഞ് പ്രേമ സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഈ കോംപ്ലക്‌സ് മൂർച്ഛിച്ചതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത് എന്നാണ് അറിയുന്നത്. കരുതു കൂട്ടിത്തന്നെയാണ് പ്രേമ സുരേഷിനെയും മക്കളെയും ആക്രമിച്ചത്. മുൻകൂട്ടി വാങ്ങിയ വാക്കത്തിയുമായി പ്രേമ മക്കളെയും സുരേഷിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷും സുഷിയും മരിച്ചു. സുരേഷ്- പ്രേമ ദമ്പതികളുടെ മകനും നിസാര പരുക്കുണ്ട്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് സുരേഷിനെയും പ്രേമയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. വീടുകയറി ആക്രമണമാണെന്ന് ആദ്യം പൊലീസ് കരുതിയെങ്കിലും പ്രേമയെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് സംഭവം പൊലീസ് തിരിച്ചറിഞ്ഞത്. ഏറെ കാലമായി ആന്ധ്രയിൽ സ്ഥിര താമസമാക്കിയ സുരേഷ് പപ്പട കമ്പനി നടത്തുകയാണ്. നാട്ടിലെ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനായി സുരേഷ് മൂന്ന് മാസങ്ങൾക്ക് മുൻപ് കുടുംബത്തോടൊപ്പം എത്തിയിരുന്നു.