- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന ഭർത്താവിനെ കൊന്ന് സെപ്റ്റിക്ക് ടാങ്കിൽ തള്ളി; ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പും; ഫരീദ ഭാരതിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ പൊലീസും ഞെട്ടി: വീട്ടിൽ ബന്ദിയാക്കി പീഡിപ്പിച്ചിരുന്നത് നാലു യുവതികളെ: ഭർത്താവ് സഹദേവിനെ കൊന്ന കേസ് പുറം ലോകം അറിയുന്നത് 13 വർഷങ്ങൾക്ക് ശേഷം
മുംബൈ: ഭർത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ ഭാര്യയെ പൊലീസ് 13 വർഷങ്ങൾക്ക് ശേഷം പിടികൂടി. ഫരീദാ ഭാരതി എന്ന യുവതിയാണ് 13 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ വലയിലാകുന്നത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പുമായി ജീവിതം നയിക്കുകയായിരുന്നു ഇവർ. ഇവരുടെ വീട്ടിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പൊലീസ് റെയ്ഡിനെത്തി. ഇവിടെ എത്തിയ പൊലീസിന് കാണാൻ കഴിഞ്ഞത് അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് പൊലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭർത്താവ് സഹദേവിനെയും ഇവർ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടിൽ വീണ്ടും പരിശോധന നടന്നത്. ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊലപ്പെട
മുംബൈ: ഭർത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ ഭാര്യയെ പൊലീസ് 13 വർഷങ്ങൾക്ക് ശേഷം പിടികൂടി. ഫരീദാ ഭാരതി എന്ന യുവതിയാണ് 13 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ വലയിലാകുന്നത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പുമായി ജീവിതം നയിക്കുകയായിരുന്നു ഇവർ.
ഇവരുടെ വീട്ടിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പൊലീസ് റെയ്ഡിനെത്തി. ഇവിടെ എത്തിയ പൊലീസിന് കാണാൻ കഴിഞ്ഞത് അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു.
എന്നാൽ പിറ്റേന്ന് പൊലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭർത്താവ് സഹദേവിനെയും ഇവർ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടിൽ വീണ്ടും പരിശോധന നടന്നത്.
ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ഫരീദ പൊലീസിനോട് സമ്മതിച്ചു. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പൊലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. മുംബൈയിൽ ചൊവ്വാഴ്ച രാത്രിയാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്കടിച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഇത്രയും വിവരം ലഭിച്ചതോടെ ഉന്നത പൊലീസ് അധികൃതരുടെ അനുമതിയോടെ അന്വേഷണ സംഘം സെപ്റ്റിക് ടാങ്കിൽ തുറന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് ബോയിസർ സ്റ്റേഷൻ സി.ഐ കിരൻ കബാഡി പറഞ്ഞു.