- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30,000 അടി ആകാശത്തുനിന്ന് ഒരു ചെലവുമിലല്ലാതെ നിങ്ങൾക്ക് പ്രിയപ്പെട്ടവരോട് സംസാരിക്കാൻ പറ്റുന്ന കാലം വരുമോ? വിമാനത്തിൽ വൈഫൈ കാൾ അനുവദിക്കാൻ ആലോചന
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഏറെ നേരം നീണ്ടുനിൽക്കുന്ന യാത്രകൾ ചെയ്യുമ്പോൾ ഉറ്റവരുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്. ആ കാത്തിരിപ്പ് സമീപഭാവിയിൽത്തന്നെ സഫലമാകുമെന്ന് കരുതാം. വിമാനത്തിൽനിന്ന് വൈഫൈ ഫോണിലൂടെ സംസാരിക്കാനുള്ള അനുവാദം യാത്രക്കാർക്ക് കിട്ടിയേക്കുമെന്നാണ് സൂചന. എന്നാൽ യാത്രക്കാർ വിമാനത്തിനുള്ളിൽനിന്ന് ഫോൺ വിളിക്കുന്നത് മറ്റുള്ള യാത്രക്കാർക്ക് തടസ്സമാകുമെന്നും അത് പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും വിമാന ജീനനക്കാരും മറ്റും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. വൈഫൈ കോൾ അനുവദിക്കുന്നതിനുള്ള നിയമതടസ്സങ്ങളും ബാക്കിയാണ്. വിമാനടിക്കറ്റ് എടുക്കുമ്പോൾത്തന്നെ വിമാനക്കമ്പനികൾ ഉപഭോക്താക്കളോട് ഫോൺവിളിയെക്കുറിച്ചുള്ള നയം വ്യക്തമാക്കുകയാണെങ്കിൽ ഇക്കാര്യത്തിന് അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ വ്യക്തമാക്കി. വൈഫൈ കോൾ അനുവദിക്കുമെന്ന കാര്യത്തിൽ ടിക്കറ്റെടുക്കുന്ന യാത്രക്കാരിൽനിന്നെല്ലാം അനുമതി വാങ്ങിയിരിക്കണമെന്നാണ് നിർദ്ദേശം.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഏറെ നേരം നീണ്ടുനിൽക്കുന്ന യാത്രകൾ ചെയ്യുമ്പോൾ ഉറ്റവരുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്. ആ കാത്തിരിപ്പ് സമീപഭാവിയിൽത്തന്നെ സഫലമാകുമെന്ന് കരുതാം. വിമാനത്തിൽനിന്ന് വൈഫൈ ഫോണിലൂടെ സംസാരിക്കാനുള്ള അനുവാദം യാത്രക്കാർക്ക് കിട്ടിയേക്കുമെന്നാണ് സൂചന.
എന്നാൽ യാത്രക്കാർ വിമാനത്തിനുള്ളിൽനിന്ന് ഫോൺ വിളിക്കുന്നത് മറ്റുള്ള യാത്രക്കാർക്ക് തടസ്സമാകുമെന്നും അത് പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും വിമാന ജീനനക്കാരും മറ്റും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. വൈഫൈ കോൾ അനുവദിക്കുന്നതിനുള്ള നിയമതടസ്സങ്ങളും ബാക്കിയാണ്. വിമാനടിക്കറ്റ് എടുക്കുമ്പോൾത്തന്നെ വിമാനക്കമ്പനികൾ ഉപഭോക്താക്കളോട് ഫോൺവിളിയെക്കുറിച്ചുള്ള നയം വ്യക്തമാക്കുകയാണെങ്കിൽ ഇക്കാര്യത്തിന് അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ വ്യക്തമാക്കി.
വൈഫൈ കോൾ അനുവദിക്കുമെന്ന കാര്യത്തിൽ ടിക്കറ്റെടുക്കുന്ന യാത്രക്കാരിൽനിന്നെല്ലാം അനുമതി വാങ്ങിയിരിക്കണമെന്നാണ് നിർദ്ദേശം. ഫോൺ ഉപയോഗിക്കുന്നവർ മുൻകൂട്ടി പറയുകയുംവേണം. ഇക്കാര്യതത്തിൽ വിമാനക്കമ്പനികൾക്കും ജീവനക്കാർക്കും യാത്രക്കാർക്കും അഭിപ്രായം പറയാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി മുൻനിർത്തി വൈഫൈ ഫോൺ കോൾ അനുവദിക്കാതിരിക്കാനുള്ള സാധ്യതയും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വിമാനത്തിൽനിന്ന് മൊബൈൽ ഫോണിൽ വിളിക്കുന്നതിന് ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ വിലക്കുണ്ട്. എന്നാൽ വൈഫൈ കോളുകൾ വിളിക്കുന്നതിന് വിലക്കില്ല. എന്നാൽ, വൈഫൈ കോളുകൾക്ക് അനുമതി കിട്ടിയാലും അതിന് പൂർണമായ സ്വാതന്ത്ര്യമുണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ആന്റണി ഫോക്‌സ് പറയുന്നു. വിമാനത്തിൽ യാത്രക്കാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. അതൊക്കെ പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ഫോൺവിളികൾ വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ വഴക്കിനും മറ്റു പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് വിമാനജോലിക്കാർ ഭയക്കുന്നു. ഫ്‌ളൈറ്റ് അറ്റൻഡന്റ്‌സ് അസോസിയേഷന്റെ സെക്രട്ടറി സാറ നെൽസണിനും ഇക്കാര്യത്തിൽ കാര്യമായ പ്രതീക്ഷ പുലർത്തുന്നില്ല. വ്യോമ യാത്രകളുടെ സുരക്ഷയെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്ക അവർ പ്രകടിപ്പിച്ചു.