കൊൽക്കത്ത: വധഭീഷണി ഉണ്ടായതിനാൽ അമേരിക്കയിലേക്കു പോയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്രീൻ ഇന്ത്യയിലേക്കു മടങ്ങിയെത്തും. എന്നെന്നേയ്ക്കുമായല്ല താൻ ഇന്ത്യ വിട്ടതെന്നും സുരക്ഷിതയാണെന്ന് തോന്നുമ്പോൾ തിരികെയെത്തുമെന്നും തസ്‌ലിമ ട്വിറ്ററിൽ വ്യക്തമാക്കി.

നിരീശ്വരവാദികളായ ബ്ലോഗർമാരെ കൊലപ്പെടുത്തിയ ഇസ്ലാമി തീവ്രവാദികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും അതിൽ ആശങ്കയുണ്ടെന്നും തസ്‌ലിമ ട്വീറ്റ് ചെയ്തു. കുടുംബത്തെ കാണാനും ക്ലാസുകൾ എടുക്കാനും മറ്റുമായി താൻ ഇടയ്‌ക്കൊക്കെ യു.എസ്.എയിൽ പോകാറുണ്ടെന്നും ഇന്ത്യ എന്നേയ്ക്കുമായി വിട്ട് താൻ പോകില്ല. ഇന്ത്യൻ ഗവൺമെന്റ് തനിക്ക് എപ്പോഴും സുരക്ഷിതത്വം തന്നിട്ടുണ്ടെന്നും തസ്‌ലിമ  പറഞ്ഞു.