- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപ്രോ പിരിച്ചുവിട്ടത് 600നും 700നും ഇടയിൽ ജീവനക്കാരെ; ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് വിശദീകരിച്ച് ഐടി കമ്പനി
ബംഗളൂരു: മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിപ്രോ പിരിച്ചുവിട്ടത് 600-700 ഐടി ജീവനക്കാരെ. രാജ്യത്തെ മുൻനിര സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ പ്രതിസന്ധിയിലേക്കെന്ന സൂചനയാണ് ഇത് നൽകുന്നത്. നാലാംപാദ ഫലം 25നു പ്രഖ്യാപിക്കാനിരിക്കെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം വിവിധ കാരണങ്ങളാൽ സ്വന്തം നിലയ്ക്കും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന വാർഷിക നിലവാര പരിശോധനയിൽ പ്രതീക്ഷയ്‌ക്കൊത്തവിധം പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ അടിസ്ഥാനത്തിലും കൊഴിഞ്ഞുപോക്ക് എല്ലാ പാദത്തിലും സംഭവിക്കാറുണ്ടെന്നാണ് അനൗദ്യോഗികമായ വിശദീകരണം. എന്നാൽ സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടുള്ള നടപടിയെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ആഗോള വിപണിയിലെ മാന്ദ്യം കണക്കിലെടുത്തു പരമാവധി തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുന്ന സമീപനമാണ് ഐടി സ്ഥാപനങ്ങൾ സ്വീകരിച്ചുവരുന്നത്. ഇക്കാരണത്താൽ ബെഞ്ചിലിരിക്കുന്നവരുടെ എണ്ണവും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ജീവനക്കാർക്കു മേലുള്
ബംഗളൂരു: മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിപ്രോ പിരിച്ചുവിട്ടത് 600-700 ഐടി ജീവനക്കാരെ. രാജ്യത്തെ മുൻനിര സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ പ്രതിസന്ധിയിലേക്കെന്ന സൂചനയാണ് ഇത് നൽകുന്നത്. നാലാംപാദ ഫലം 25നു പ്രഖ്യാപിക്കാനിരിക്കെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം
വിവിധ കാരണങ്ങളാൽ സ്വന്തം നിലയ്ക്കും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന വാർഷിക നിലവാര പരിശോധനയിൽ പ്രതീക്ഷയ്‌ക്കൊത്തവിധം പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ അടിസ്ഥാനത്തിലും കൊഴിഞ്ഞുപോക്ക് എല്ലാ പാദത്തിലും സംഭവിക്കാറുണ്ടെന്നാണ് അനൗദ്യോഗികമായ വിശദീകരണം. എന്നാൽ സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടുള്ള നടപടിയെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
ആഗോള വിപണിയിലെ മാന്ദ്യം കണക്കിലെടുത്തു പരമാവധി തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുന്ന സമീപനമാണ് ഐടി സ്ഥാപനങ്ങൾ സ്വീകരിച്ചുവരുന്നത്. ഇക്കാരണത്താൽ ബെഞ്ചിലിരിക്കുന്നവരുടെ എണ്ണവും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ജീവനക്കാർക്കു മേലുള്ള വരുമാനമുണ്ടാക്കൽ ലക്ഷ്യം വർധിപ്പിച്ചിട്ടുമുണ്ട്. ഇൻഫോസിസിൽ നേരത്തെ ആളൊന്നിന് 45000 ഡോളറായിരുന്ന വരുമാന ലക്ഷ്യം നിലവിൽ 60000 ഡോളറാണ്.
നേരത്തേ നാലു മാസം വരെ ബെഞ്ചിലിരിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ രണ്ടു മുതൽ മുന്ന് ആഴ്ചകളാണ് പരമാവധി സമയം.