- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ ആവേശത്തോടെ ജാഥ നടത്തുമ്പോൾ നിങ്ങൾ അങ്ങോട്ട് കേറി ചെല്ലുമോ...? പർദ ധരിച്ച സ്ത്രീയെ അപമാനത്തിൽ നിന്നും രക്ഷിച്ച ഒരു മുസ്ലിം യുവതിയുടെ ധീരവും സുന്ദരവുമായ പുഞ്ചിരി
തീവ്ര വലത് വംശീയവാദികളായ ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാരെ ഏവരും ഭയത്തോടെയാണ് കാണുന്നത്. അവർ കടുത്ത ആവേശത്തോടെ ജാഥ നടത്തുമ്പോൾ അങ്ങോട്ട് കയറിച്ചെല്ലാൻ ആരും ധൈര്യപ്പെടുകയുമില്ല. എന്നാൽ ഇത്തരമൊരു ജാഥയുടെ ഇടയിലേക്ക് സധൈര്യം കയറിച്ചെന്ന് വശ്യമനോഹരമായി പുഞ്ചിരിച്ച് ഇവരുടെ മനസ് മാറ്റി ഒരു പർദ ധരിച്ച സ്ത്രീയെ അപമാനത്തിൽ നിന്നും രക്ഷിച്ച് ശ്രദ്ധേയയാവുകയാണ് ബെർമിങ്ഹാമിലെ സഫിയത്ത് ഖാൻ എന്ന മുസ്ലിം യുവതി. ഇവരുടെ ധീരവും സുന്ദരവുമായ പുഞ്ചിരിക്ക് മുന്നിൽ മയങ്ങി നിൽക്കുന്ന ഒരു ഇഡിഎൽ ലീഗുകാരന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. അയാളുടെ കണ്ണുകളിലേക്ക് നോക്കി അതിസുന്ദരമായി പുഞ്ചിരിക്കുകയാണവൾ. ഈ ധീരമായ പുഞ്ചിരിയിൽ വംശീയവാദി അലിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സഫിയത്ത് ഇത്തരത്തിൽ ചിരിയിലൂടെ ഇടപെട്ടില്ലെങ്കിൽ ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ ആ പർദ ധരിച്ച മറ്റേ സ്ത്രീയെ അപമാനിക്കുമെന്നുറപ്പായിരുന്നു. ലാൻ ക്രോസ് ലാൻഡിൽ 20 ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ പർദ ധരിച്ച സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ അതിൽ ഇടപെട്ട് അവരെ രക്ഷിക്കാൻ ത
തീവ്ര വലത് വംശീയവാദികളായ ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാരെ ഏവരും ഭയത്തോടെയാണ് കാണുന്നത്. അവർ കടുത്ത ആവേശത്തോടെ ജാഥ നടത്തുമ്പോൾ അങ്ങോട്ട് കയറിച്ചെല്ലാൻ ആരും ധൈര്യപ്പെടുകയുമില്ല. എന്നാൽ ഇത്തരമൊരു ജാഥയുടെ ഇടയിലേക്ക് സധൈര്യം കയറിച്ചെന്ന് വശ്യമനോഹരമായി പുഞ്ചിരിച്ച് ഇവരുടെ മനസ് മാറ്റി ഒരു പർദ ധരിച്ച സ്ത്രീയെ അപമാനത്തിൽ നിന്നും രക്ഷിച്ച് ശ്രദ്ധേയയാവുകയാണ് ബെർമിങ്ഹാമിലെ സഫിയത്ത് ഖാൻ എന്ന മുസ്ലിം യുവതി. ഇവരുടെ ധീരവും സുന്ദരവുമായ പുഞ്ചിരിക്ക് മുന്നിൽ മയങ്ങി നിൽക്കുന്ന ഒരു ഇഡിഎൽ ലീഗുകാരന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
അയാളുടെ കണ്ണുകളിലേക്ക് നോക്കി അതിസുന്ദരമായി പുഞ്ചിരിക്കുകയാണവൾ. ഈ ധീരമായ പുഞ്ചിരിയിൽ വംശീയവാദി അലിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സഫിയത്ത് ഇത്തരത്തിൽ ചിരിയിലൂടെ ഇടപെട്ടില്ലെങ്കിൽ ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ ആ പർദ ധരിച്ച മറ്റേ സ്ത്രീയെ അപമാനിക്കുമെന്നുറപ്പായിരുന്നു. ലാൻ ക്രോസ് ലാൻഡിൽ 20 ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ പർദ ധരിച്ച സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ അതിൽ ഇടപെട്ട് അവരെ രക്ഷിക്കാൻ താൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് സഫിയത്ത് വെളിപ്പെടുത്തുന്നത്.
ബെർമിങ്ഹാമിൽ ഈ സ്ത്രീക്ക് നേരെ വലത് വംശീയവാദികൾ ഇത്തരത്തിൽ നീക്കം നടത്തുമ്പോൾ പൊലീസ് അതിനെ തടയാതെ നോക്കി നിൽക്കുകയായിരുന്നുവെന്നും സഫിയത്ത് ആരോപിക്കുന്നു. എന്നാൽ ഈ ആക്രമണം തടയാൻ സഫിയത്ത് അവർക്കിടയിലേക്ക് ഇറങ്ങിയപ്പോൾ ആക്രമികൾ അവർക്ക് നേരെ തിരിയുകയായിരുന്നു. അപ്പോഴാണ് സഫിയത്ത് തന്റെ അതുല്യമായ പുഞ്ചിരി പുറത്തെടുത്ത് അവരുടെ മനസലിയിച്ചിരിക്കുന്നത്. ഒരു കൈ തന്റെ പോക്കറ്റിലിട്ട് വളരെ ശാന്തമായിട്ടായിരുന്നു സഫിയത്ത് ഒരു ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാരന്റെ കണ്ണുകളിലേക്ക് നോക്കി നിന്നിരുന്നത്.
ഈ അപൂർ ചിത്രം പകർത്തിയിരിക്കുന്നത് പ്രസ് അസോസിയേഷൻ ഫോട്ടോഗ്രാഫറായ ജോയ് ഗിഡെൻസാണ്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ ചുരുങ്ങി സമയത്തിനുള്ളിൽ വൈറലാവുകയും ചെയ്തു. സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കന്മാരുമടക്കമുള്ള നിരവധി പ്രമുഖരാണിത് ഷെയർ ചെയ്തിരിക്കുന്നത്. താൻ ഒരു ആക്ടിവിസ്റ്റല്ലെന്നും നിർബന്ധിത സാഹചര്യത്തിൽ മുസ്ലിം സ്ത്രീയെ രക്ഷിക്കാൻ ഇത് ചെയ്ത് പോവുകയായിരുന്നുവെന്നും സഫിയത്ത് പറയുന്നു. ഈ പ്രദേശത്ത് മുസ്ലീങ്ങളും ം കറുത്ത വർഗക്കാരും പതിവായി ഇവിടെ വച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടാറുണ്ടെന്നും സഫിയത്ത് വെളിപ്പെടുത്തുന്നു.
പർദ ധരിച്ച സ്ത്രീയ 25ഓളം വരുന്ന ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ വളഞ്ഞിട്ട് പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സഫിയത്ത് വെളിപ്പെടുത്തുന്നത്. പൊലീസ് ഇതിൽ ഇടപെട്ട് അവരെ സംരക്ഷിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അവർ ഒന്നും ചെയ്യാൻ തയ്യാറാവാത്തതിനെ തുടർന്ന് താൻ ഇടപെടുകയായിരുന്നുവെന്നും യുവതി പറയുന്നു. വെസ്റ്റ്മിൻസ്റ്റർ ആക്രമണത്തിന് ശേഷമാണ് ഇംഗ്ലീഷ് ഡിഫെൻസ് ലീഗുകാർ തങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ബെർമിങ്ഹാമിലേക്ക് മാറ്റിയിരിക്കുന്നത്. ഈ ആക്രമണവുമായി ബന്ധമുള്ളവർ ഇവിടെയുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണിത്. ബെർമിങ്ഹാമിൽ കടുത്ത മുസ്ലിം തീവ്രവാദം വളർന്ന് വരുന്നുവെന്നാണ് ഇവർ ഉയർത്തിക്കാട്ടുന്നത്.