- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നും ഇറങ്ങിയത് ബാങ്കിലേക്കെന്ന് പറഞ്ഞ്; തിരിച്ച് എത്താത്തതിനാൽ തുടരുന്ന അന്വേഷണത്തിനിടെ മൃതദേഹം ലഭിച്ചത് ഭാരതപ്പുഴയിൽ നിന്ന്; മൃതദേഹം പട്ടാമ്പിയിൽ നിന്നും കാണാതായ ഹരിതയുടെത്; കൈപ്പത്തി മുറിച്ച് മാറ്റിയ നിലയിൽ
പട്ടാമ്പി: ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിനു സമീപം കണ്ടെത്തിയ മൃതദേഹം ദിവസങ്ങൾക്ക് മുൻപ് പട്ടാമ്പിയിൽ നിന്നും കാണാതായ യുവതിയുടേത്.പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയാണ് മരിച്ചത്.28 വയസ്സായിരുന്നു.
ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം രണ്ടിനാണു ഹരിതയെ കാണാതായത്. ബാങ്കിൽ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്‌കൂട്ടറിലാണ് ഇവർ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്. കാണാതായതോടെ വീട്ടുകാർ പേരാമംഗലം പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മുണ്ടൂരിൽനിന്നും കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ