കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ അമ്മ പ്രസവാനനന്തരം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രണ്ടുവർഷത്തോളമായി താനുമായി ശാരീരിക ബന്ധം ഇല്ലായിരുന്നെന്നാണ് ഭർത്താവ് മൊഴി നൽകിയിരിക്കുന്നത്.

ശരീരം തടിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ തൈറോയ്ഡ് പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്നും കഴിച്ചിരുന്നുവെന്നും ഭർത്താവ് പറയുന്നു. ഭർത്താവ് അറിയാതെ യുവതി വസ്ത്രം മുറുക്കിയുടുത്തും മറ്റും ഗർഭം ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തൃപ്പൂണിത്തുറ തെക്കുംഭാഗം മേമന റോഡില് പുതിയപറമ്പില് വീട്ടില് പ്രദീപിന്റെ ഭാര്യ സ്വപ്നക്കെതിരെ (35) തൃപ്പൂണിത്തുറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഒന്നിച്ച് താമസിക്കുന്ന ഭർത്താവറിയാതെയാണ് ഭാര്യ ഗർഭിണിയായത്. ഭർത്താവിന് സംശയം തോന്നാത്ത രീതിയിൽ വേഷം ധരിച്ച് വയർ ഒരു വിധത്തിൽ യുവതി ഒളിപ്പിച്ചു.

തുടർന്ന ഭർത്താവറിയാതെ വീട്ടിൽ പ്രസവിച്ച് വീട്ടുവളപ്പിൽ കുഞ്ഞിനേ കുഴിച്ചിടുകയായിരുന്നു. എന്നാൽ തുടർന്ന് ഉണ്ടായ രക്തസ്രാവം ആണ് യുവതിയുടെ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചതെന്നും സംഭവം അങ്ങനെയാണ് പുറത്തറിയുന്നതെന്നും പൊലീസ് പറയുന്നു.

ഭർത്താവ് വന്നപ്പോൾ രക്ത വാർന്ന് കിടക്കുന്ന ഭാര്യയേ കണ്ട് ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അവിടെ പരിശോധിച്ച ഡോക്ടർമാർക്ക് കാര്യം മനസിലായി.സാധാരണ രക്തസ്രാവമല്ലെന്നും പ്രസവം നടന്നതായും ഡോക്ടർമാർക്ക് മനസ്സിലായതോടെ ഇവർ യുവതിയെ കൂടുതൽ ചോദ്യംചെയ്തു.

അപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചതായും കുട്ടി ക്ലോസറ്റില് വീണതായും യുവതി പറയുന്നത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി യുവതിയുടെ മൊഴിയെടുക്കുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ കുഴിച്ചുമൂടിയതാണെന്ന് യുവതി വെളിപ്പെടുത്തിയത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായിരുന്നു. സ്വപ്നക്കും പ്രദീപിനും 2 കുട്ടികളും ഉണ്ട്. ഒന്നിച്ചാണ് താമസിക്കുന്നത് എങ്കിലും രണ്ടു വർഷത്തോളമായി ലൈംഗിക ബന്ധം ഇല്ലായിരുന്നു എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. വയറും തടിയും കൂടുന്നത് ഭർത്താവ് പലപ്പോഴും ചോദിച്ചപ്പോൾ തൈറോയ്ഡ് അസുഖത്തെ തുടർന്ന് ശരീരം തടിക്കുന്നതായി ഭാര്യ പറഞ്ഞിരുന്നുവെന്നാണ് ഇയാളുടെ മൊഴി.

ഇന്നലെ വൈകുന്നേരം തൃപ്പൂണിത്തുറ സിഐ പി.എസ്.ഷിജുവിന്റെ നേതൃത്വത്തില് പൊലീസ് ചൂരക്കാടുള്ള വീട്ടില് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ കണ്ടെത്തിയത്. കുട്ടിയെ കുഴിച്ചിട്ടെന്ന വിവരത്തെ തുടര്ന്ന് തഹസിൽദാർ ഭരതൻ, പൊലീസ് സർജൻ ബിജു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും നടത്തിയശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.