- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ വണ്ടി തടഞ്ഞ പൊലീസുകാരന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം; വണ്ടിയിൽ നിന്നിറങ്ങിയ യുവതി പൊലീസുകാരനെ ചുംബനം കൊണ്ടു മൂടി; യുവതിയുടെ 'സ്നേഹ പ്രകടനം' മദ്യ ലഹരിയിൽ; ആലിംഗന വലയത്തിൽപ്പെട്ട പൊലീസുകാരനെ രക്ഷിച്ചത് സഹപ്രവർത്തകർ
കൊൽക്കത്ത: നടുറോഡിലെ പൊലീസ് ചെക്കിങ് വലിയൊരു പൊല്ലാപ്പാണ്,യാത്രക്കാർക്കും ചിലപ്പോഴൊക്കെ പൊലീസ് ഉദ്യോഗസ്ഥർക്കും. യാത്രക്കാർക്ക് പലപ്പോഴും പൊലീസിൽ നിന്ന് മോശം പെരുമാറ്റമുണ്ടാകാറുണ്ട്. അപ്രതീക്ഷിതമായി ചില ആക്രമണങ്ങൾ പൊലീസുകാർക്കും നേരിടേണ്ടി വരാറുണ്ട്. എന്നാൽ കൊൽക്കത്തയിലെ ഒരു പൊലീസുകാരന്റെ അനുഭവം രസകരമാണ്. മദ്യലഹരിയിൽ ലക്കില്ലാതെ കാർ ഓടിച്ച യുവതിയെ തടഞ്ഞുനിർത്തിയ പൊലീസുകാരനാണ് സ്വപ്നംകാണാൻ പോലും പറ്റാത്ത സമ്മാനം കിട്ടിയത്. ഒരു പാർട്ടികഴിഞ്ഞ് ആഘോഷലഹരിയിൽ മടങ്ങുകയായിരുന്ന നാല്പതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയെ ആണ് ട്രാഫിക് പൊലീസുകാരൻ തടഞ്ഞുനിർത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അവർ. വാഹനം തടഞ്ഞ പൊലീസുകാരനോട് വഴക്കിടാനൊന്നും അവർ പോയില്ല. പൊലീസുകാരനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുകയാണ് അവർ ചെയ്തത്. മദ്യലഹരിയിൽ നിയന്ത്രണംവിട്ട കാർ സാൾട്ട് ലേക്കിന് സമീപം ഡിവൈഡറിൽ ഇടിച്ചു. യുവതിയെ രക്ഷിക്കാനെത്തിയ ടാക്സി ഡ്രൈവറെ അവർ മർദ്ദിക്കുകയും ചെയ്തു. ഇതുകണ്ട ഒരു കോൺസ്റ്റബിൾ കാറിനുള്ളിൽ കുടു
കൊൽക്കത്ത: നടുറോഡിലെ പൊലീസ് ചെക്കിങ് വലിയൊരു പൊല്ലാപ്പാണ്,യാത്രക്കാർക്കും ചിലപ്പോഴൊക്കെ പൊലീസ് ഉദ്യോഗസ്ഥർക്കും. യാത്രക്കാർക്ക് പലപ്പോഴും പൊലീസിൽ നിന്ന് മോശം പെരുമാറ്റമുണ്ടാകാറുണ്ട്. അപ്രതീക്ഷിതമായി ചില ആക്രമണങ്ങൾ പൊലീസുകാർക്കും നേരിടേണ്ടി വരാറുണ്ട്. എന്നാൽ കൊൽക്കത്തയിലെ ഒരു പൊലീസുകാരന്റെ അനുഭവം രസകരമാണ്.
മദ്യലഹരിയിൽ ലക്കില്ലാതെ കാർ ഓടിച്ച യുവതിയെ തടഞ്ഞുനിർത്തിയ പൊലീസുകാരനാണ് സ്വപ്നംകാണാൻ പോലും പറ്റാത്ത സമ്മാനം കിട്ടിയത്. ഒരു പാർട്ടികഴിഞ്ഞ് ആഘോഷലഹരിയിൽ മടങ്ങുകയായിരുന്ന നാല്പതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയെ ആണ് ട്രാഫിക് പൊലീസുകാരൻ തടഞ്ഞുനിർത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അവർ. വാഹനം തടഞ്ഞ പൊലീസുകാരനോട് വഴക്കിടാനൊന്നും അവർ പോയില്ല. പൊലീസുകാരനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുകയാണ് അവർ ചെയ്തത്.
മദ്യലഹരിയിൽ നിയന്ത്രണംവിട്ട കാർ സാൾട്ട് ലേക്കിന് സമീപം ഡിവൈഡറിൽ ഇടിച്ചു. യുവതിയെ രക്ഷിക്കാനെത്തിയ ടാക്സി ഡ്രൈവറെ അവർ മർദ്ദിക്കുകയും ചെയ്തു. ഇതുകണ്ട ഒരു കോൺസ്റ്റബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യുവതിയെയും അവരുടെ സുഹത്തുക്കളായ യുവതിയേയും യുവാവിനെയും പുറത്തെടുക്കാൻ ശ്രമിച്ചു. എല്ലാവരും നല്ല മദ്യലഹരിയിൽ ആയിരുന്നു.
ഇവരെ പുറത്തേടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. പൊലീസുകാരനെ തന്നിലേക്ക് വലിച്ചടുപ്പിച്ച യുവതി അയാളെ കെട്ടിപ്പിടിച്ചു. പിന്നീട് ചുംബനം കൊണ്ട് അയാളെ മൂടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ സഹായത്തോടെ രക്ഷപ്പെട്ട പൊലീസുകാരൻ മൂന്നു പേരെയും ബദ്ധാൻനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും മൂന്നു പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ചുംബനമെന്ന കൈക്കൂലി നൽകി പൊലീസുകാരനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് യുവതിക്കെതിരെ വേണമെങ്കിൽ കേസെടുക്കാമെന്നും ഒരു പൊലീസുകാരൻ തമാശരൂപേണ പറഞ്ഞു