- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാർ കണ്ടുനിൽക്കെ റോഡിൽവച്ച് അക്രമി അദ്ധ്യാപികയെ പട്ടാപ്പകൽ കുത്തിക്കൊന്നു; പിന്നാലെ നടന്ന് ശല്യംചെയ്തെന്ന പരാതിയിൽ പൊലീസ് നടപടിയെടുക്കാതിരുന്നത് ദുരന്തത്തിന് കാരണമായി; മുപ്പതോളം തവണ യുവതിയെ കുത്തി; മരിച്ചുവെന്ന് അക്രമി ഉറപ്പാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നത്
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ യുവാവ് ഇരുപത്തൊന്നുകാരിയെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നിരവധിപേർ കണ്ടുനിൽക്കെ യുവതിയെ തുരുതുരാ കുത്തിവീഴ്‌ത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചു. നിരവധി വാഹനങ്ങളും വഴിയാത്രക്കാരും സമീപത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും ആരും യുവതിയുടെ രക്ഷയ്‌ക്കെത്തിയില്ല. യുവതി റോഡിൽക്കിടന്ന് പിടയുന്നതും യുവാവ് ഇവർ മരിച്ചുവെന്ന് ഉറപ്പാക്കുംവരെ സ്ഥലത്തുതന്നെ തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമി അയാളെ കത്തിവീശി അകറ്റിനിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൈന്നൈയിൽ നുങ്കമ്പാക്കം റെയിൽവെസ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയായ യുവതിയെ കുത്തിവീഴ്‌ത്തിയതിനു സമാനമായ സംഭവങ്ങളാണ് ഡൽഹിയിലും ഇത്തരമൊരു അരുംകൊലയ്ക്ക് കാരണമായത്. അദ്ധ്യാപികയായ കരുണ(21) ആണ് മരിച്ചത്. സംഭവത്തിൽ അക്രമി സുരേന്ദർ സിങ് (34) പൊലീസ് പിടിയിലായി. ക്ഷണനേരത്തിനകം മുപ്പതോളം തവണ ഇയാൾ യുവതിയുടെ ശരീരത്തിൽ തു
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ യുവാവ് ഇരുപത്തൊന്നുകാരിയെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നിരവധിപേർ കണ്ടുനിൽക്കെ യുവതിയെ തുരുതുരാ കുത്തിവീഴ്‌ത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചു.
നിരവധി വാഹനങ്ങളും വഴിയാത്രക്കാരും സമീപത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും ആരും യുവതിയുടെ രക്ഷയ്‌ക്കെത്തിയില്ല. യുവതി റോഡിൽക്കിടന്ന് പിടയുന്നതും യുവാവ് ഇവർ മരിച്ചുവെന്ന് ഉറപ്പാക്കുംവരെ സ്ഥലത്തുതന്നെ തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമി അയാളെ കത്തിവീശി അകറ്റിനിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചൈന്നൈയിൽ നുങ്കമ്പാക്കം റെയിൽവെസ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയായ യുവതിയെ കുത്തിവീഴ്‌ത്തിയതിനു സമാനമായ സംഭവങ്ങളാണ് ഡൽഹിയിലും ഇത്തരമൊരു അരുംകൊലയ്ക്ക് കാരണമായത്. അദ്ധ്യാപികയായ കരുണ(21) ആണ് മരിച്ചത്. സംഭവത്തിൽ അക്രമി സുരേന്ദർ സിങ് (34) പൊലീസ് പിടിയിലായി.
ക്ഷണനേരത്തിനകം മുപ്പതോളം തവണ ഇയാൾ യുവതിയുടെ ശരീരത്തിൽ തുരുതുരെ കുത്തിയതായാണ് റിപ്പോർട്ട്. ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന ഇയാൾ ഒരുവർഷത്തോളമായി പ്രണയാഭ്യർത്ഥനയുമായി കരുണയുടെ പിന്നാലെ നടക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബം ഇതിൽ പൊലീസിന് പരാതിയും നൽകിയിരുന്നു.അഞ്ചുമാസം മുമ്പ് പരാതി നൽകിയപ്പോൾ ഇയാളെ വിളിച്ചുവരുത്തി കേസ് ഒത്തുതീർപ്പാക്കി വിടുകയാണ് പൊലീസ് ചെയ്തത്.
അക്രമി പിൻവാങ്ങിയ ശേഷം മനീഷ് കുമാർ എന്നൊരു യുവാവ് കരുണയെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പൊലീസിൽ സഹായം അഭ്യർത്ഥിച്ച് വിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനകം ഇത് രണ്ടാമത്തെ സ്്ത്രീയാണ് പട്ടാപ്പകൽ ഡൽഹിയിൽ കൊല്ലപ്പെടുന്നത്. 32 കാരിയെ സമാനമായൊരു സംഭവത്തിൽ ഇന്ദ്രപുരി മേഖലയിൽ വച്ച് ഇന്നലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ഒരു യുവാവ് ഇത്തരത്തിൽ കുത്തിക്കൊലപ്പെടുത്തിയിരുന്നു. പിന്നീടിയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ സുരേന്ദറിനെതിരെ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദുരന്തം ഉണ്ടാവില്ലായിരുന്നെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇയാളുടെ ഭാര്യ നൽകിയ വിവാഹമോചനക്കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്.
നുങ്കമ്പാക്കത്ത് സ്വാതിയെന്ന യുവതിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടയാൾ കുത്തിക്കൊലപ്പെടുത്തിയത് അടുത്തിടെയായിരുന്നു. ഇതിൽ പിടിയിലായ പ്രതി രാംകുമാർ രണ്ടുദിവസം മുമ്പ് ജയിലിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.