- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാവ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുമായി മുങ്ങി; ഭർത്താവ് പരാതിയുമായി സ്റ്റേഷനിൽ; കുടുംബസ്ഥനായ നേതാവിന്റെ ഒളിച്ചോട്ടം വിവാഹമോചനക്കേസ് കോടതിയിൽ നടക്കുന്നതിനിടെ
കൊല്ലം: ഭർതൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടി. ഓച്ചിറ ചങ്ങൻകുളങ്ങരയിൽ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരൺ സേതു (29) ആണ് തൊടിയൂർ വെളുത്ത മണൽ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭർത്താവ് ഓച്ചിറ പൊലീസിൽ പരാതി നൽകി. ചങ്ങൻകുളങ്ങരയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് യുവതിയുമായി ഇയാൾ കടന്നു കളഞ്ഞത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വിവാഹത്തിന് മുൻപേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാൽ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. ഏതാനും നാൾ മുൻപ് കാമുകനായ മനുവിന്റെ നാട്ടിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ യുവതി എത്തിയിരുന്നു. പിന്നീട് ഫെയ്‌സ് ബുക്കിൽ കൂടി വളർന്ന ബന്ധം കൂടുതൽ ദൃഢമാകുകയും ഒളിച്ചോട്ടത്തിൽ കലാശിക്കുകയുമായിരുന്നു. പതിവുവിട്ടുള്ള ഭാര്യയുടെ ഫോൺ ഉപയോഗം ഭർത്താവിൽ സംശയം ജനിപ്പിച്ചിരുന്നു. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുകയാണെന്നാണ് പറഞ്ഞിര
കൊല്ലം: ഭർതൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടി. ഓച്ചിറ ചങ്ങൻകുളങ്ങരയിൽ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരൺ സേതു (29) ആണ് തൊടിയൂർ വെളുത്ത മണൽ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭർത്താവ് ഓച്ചിറ പൊലീസിൽ പരാതി നൽകി. ചങ്ങൻകുളങ്ങരയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് യുവതിയുമായി ഇയാൾ കടന്നു കളഞ്ഞത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വിവാഹത്തിന് മുൻപേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാൽ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. ഏതാനും നാൾ മുൻപ് കാമുകനായ മനുവിന്റെ നാട്ടിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ യുവതി എത്തിയിരുന്നു. പിന്നീട് ഫെയ്‌സ് ബുക്കിൽ കൂടി വളർന്ന ബന്ധം കൂടുതൽ ദൃഢമാകുകയും ഒളിച്ചോട്ടത്തിൽ കലാശിക്കുകയുമായിരുന്നു.
പതിവുവിട്ടുള്ള ഭാര്യയുടെ ഫോൺ ഉപയോഗം ഭർത്താവിൽ സംശയം ജനിപ്പിച്ചിരുന്നു. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുകയാണെന്നാണ് പറഞ്ഞിരുന്നത്. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മനുവിന്റേത് പ്രേമവിവാഹമായിരുന്നു. ഈ ബന്ധത്തിൽ അസ്വാരസ്യം രൂപപ്പെട്ടതിനാൽ വേർപിരിയലിന്റെ വക്കിൽ കോടതിയിൽ കേസ് നടക്കുകയാണ്. ഇയാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഇപ്പോൾ ഒളിച്ചോടിയ യുവതിയുടെ ഭർത്താവ് ആരോപിക്കുന്നുണ്ട്.
ഭർത്താവിന് രാത്രിയിൽ കഴിക്കാനുള്ള കഞ്ഞിയിൽ ഉറക്കഗുളിക പൊടിച്ചു നൽകിയിട്ടായിരുന്നു കാമുകനുമായി നിരന്തരമുള്ള ഫോൺ സംഭാഷണമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒളിച്ചോടിയ യുവതി ഇംഗ്ലീഷ് മരുന്ന് മൊത്ത വ്യാപാരശാലയിലെ അക്കൗണ്ടന്റാണ്. ഇവർക്ക് ഇരട്ടക്കുട്ടികളാണുള്ളത്. ഇരുവരും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളാണ്.
ഇതിനിടെ ഒരു ദിവസം കല്യാണത്തിന് പോകാനെന്നും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് യുവതി പോയിരുന്നു. രാത്രിയിൽ ഭർത്താവ് ഫോണിൽ വിളിച്ചു കുഞ്ഞുങ്ങളുടെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ കൊടുത്തില്ല. സംശയം തോന്നി യുവതിയുടെ അമ്മയെ വിളിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. ഇത് ചോദ്യം ചെയ്ത് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ യുവതി ഭർത്താവിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു മാപ്പ് പറഞ്ഞു. ഈ സംഭവം പുറത്താരോടും അറിയിച്ചിരുന്നില്ല.
ഈ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഒളിച്ചോട്ടം നടക്കുന്നത്. മനു ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ട അടിപിടി കേസ്സിൽ കോടതിയിൽ നിന്നും ജാമ്യം എടുത്തതിന്റെ പിറ്റേന്നാണ് ഇരുവരും മുങ്ങുന്നത്. ഇടയ്ക്ക് അവധി ദിവസങ്ങളിലും കൂട്ടുകാരികളുടെ കല്യാണമാണന്നും പറഞ്ഞ് രാവിലെ പോയിട്ട് വൈകിട്ടായിരുന്നു യുവതിയുടെ വരവെന്ന് ഭർത്താവ് പറയുന്നു. ഒളിച്ചോടാൻ യുവതി മുൻകൂട്ടി തയ്യാറെടുത്തിരുന്നു എന്നാണ് സൂചനകൾ. യുവതി ഡിഗ്രി സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും നേരത്തെ തന്നെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. ഭർത്താവ് വാങ്ങി നൽകിയ 138 ഗ്രാം സ്വർണം എസ്‌ബിറ്റിയുടെ വവ്വാക്കാവ് ബ്രാഞ്ചിൽ പേരിൽ പണയം വച്ചിരിക്കുകയായിരുന്നു.
ഒളിച്ചോടിയതിന് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഈ സ്വർണം എടുക്കാൻ വേണ്ടി കാമുകൻ മനുവിനൊപ്പം യുവതി ബാങ്കിലെത്തി. എന്നാൽ യുവതിക്കെതിരെ ഭർത്താവ് നൽകിയ കേസ്സിന്റെ എഫ് ഐ ആറിന്റെ കോപ്പി ബാങ്ക് മാനേജറെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ ശ്രമം പാഴായി. കാമുകനോടൊപ്പമുള്ള ടെലിഫോൺ സല്ലാപങ്ങളും യാത്രകളും പിടികൂടിയിട്ടും കുഞ്ഞുങ്ങളുടെ ഭാവി ഓർത്താണ് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകാതിരുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.