- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്യമായി വേഷം ധരിച്ച് വിശ്വാസിയായി പള്ളിയിലെത്തും; കൃത്രിമമായി തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുത്ത ശാന്തി സാരിക്കിടയിൽ ഒളിപ്പിക്കും; മോഷണം പതിവാക്കിയ രണ്ട് നാടോടി യുവതികൾ മാല മോഷ്ടിക്കുന്നതിനിടെ പിടിയിൽ; പേരുകൾ വരെ വ്യാജമാക്കി വെച്ച യുവതികൾക്കെതിരെ നിരവധി പിടിച്ചുപറി കേസുകൾ
കുറവിലങ്ങാട്: പള്ളികൾ കേന്ദ്രീകരിച്ച് മാല മോഷണം നടത്തുന്നത് പതിവാക്കിയ രണ്ട് യുവതികൾ പൊലീസ് പിടിയിലായി. പാലക്കാട് സ്വദേശികളായ യുവതികളാണ് കുറിവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളിയിൽെ വെച്ച് മാല മോഷ്ടിക്കൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. ആദ്യ വെള്ളഇ ആചരണത്തിന്റ ഭാഗമായി തിരക്കേറിയ സമയമായിരുന്നു യുവതികൾ മാല മോഷ്ടിക്കൻ ശ്രമിച്ചത്. വീട്ടമ്മയുടെ മാല കവർന്ന ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പാലക്കാട് സരസ്വതി തെരുവിൽ ശാന്തി (27), കവിത (24) എന്നീ മേൽവിലാസമാണ് ഇരുവരും പൊലീസിന് നൽകിയിരിക്കുന്നത്. എന്നാൽ, ഈ അഡ്രസ് എത്രത്തോളും ശരിയാണെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. ഇക്കാര്യം പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ നടത്തിയ അന്വേഷണത്തിൽ പേരുകൾ വ്യാജമാണെന്നും പിടിച്ചുപറി കേസിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർ പ്രതികളായിട്ടുള്ളവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ശാന്തിയുടെ പേരിൽ കോട
കുറവിലങ്ങാട്: പള്ളികൾ കേന്ദ്രീകരിച്ച് മാല മോഷണം നടത്തുന്നത് പതിവാക്കിയ രണ്ട് യുവതികൾ പൊലീസ് പിടിയിലായി. പാലക്കാട് സ്വദേശികളായ യുവതികളാണ് കുറിവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളിയിൽെ വെച്ച് മാല മോഷ്ടിക്കൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. ആദ്യ വെള്ളഇ ആചരണത്തിന്റ ഭാഗമായി തിരക്കേറിയ സമയമായിരുന്നു യുവതികൾ മാല മോഷ്ടിക്കൻ ശ്രമിച്ചത്. വീട്ടമ്മയുടെ മാല കവർന്ന ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പാലക്കാട് സരസ്വതി തെരുവിൽ ശാന്തി (27), കവിത (24) എന്നീ മേൽവിലാസമാണ് ഇരുവരും പൊലീസിന് നൽകിയിരിക്കുന്നത്. എന്നാൽ, ഈ അഡ്രസ് എത്രത്തോളും ശരിയാണെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. ഇക്കാര്യം പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ നടത്തിയ അന്വേഷണത്തിൽ പേരുകൾ വ്യാജമാണെന്നും പിടിച്ചുപറി കേസിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർ പ്രതികളായിട്ടുള്ളവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ശാന്തിയുടെ പേരിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11.30-നായിരുന്നു സംഭവം. പള്ളിയിലെ തിരക്ക് മുതലെടുത്തായിരുന്നു മോഷണം ശ്രമം. മോനിപ്പള്ളി പയസ്മൗണ്ട് കന്നുകുഴയ്ക്കൽ പീതാംബരന്റെ ഭാര്യ ഓമന (64)യുടെ മാലയാണ് പൊട്ടിച്ചത്. ഓമന ചെറിയ പള്ളിയിൽ തിരി കത്തിക്കുന്നതിനിടയിൽ കഴുത്തിൽ എന്തോ മുറുകുന്നതായി അനുഭവപ്പെട്ടതോടെയാണ് കവർച്ചാശ്രമം അറിയുന്നത്. ഓമന ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്ന് ഇരുവരെയും കീഴ്പ്പെടുത്തുകയായിരുന്നു.
മാന്യമായി വസ്ത്രം ധരിച്ചാണ് ഇരുവരും എത്തിയിരുന്നത്. കൃത്രിമമായി തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുത്ത ശാന്തി സാരിക്കിടയിലൂടെ മാല ഒളിപ്പിക്കുന്നത് അടുത്ത് നിന്നിരുന്നവർ കണ്ടിരുന്നു.
കുറവിലങ്ങാട് എസ്.ഐ. ഷമീർഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തെറ്റായ വിലാസമാണ് പിടിക്കപ്പെടുമ്പോൾ നൽകുന്നത്. ഇതുമൂലം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാലും പ്രതികളെ കണ്ടെത്താനാവില്ല. ഇത്തരത്തിലാണ് ഇവർ രക്ഷപെടുന്നതെന്ന് പൊലീസ് പറഞ്ഞു.