- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക മാറ്റത്തിനൊരുങ്ങി രാജ്യത്തെ പ്രതിരോധ മന്ത്രാലയം; സൈനിക പൊലീസിലേക്ക് ഇനി സ്ത്രീകളും; വകുപ്പ് മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റതിന് പിന്നാലെയാണ് സ്ത്രീകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്; 2018 ഓടെ വനിതകളും സൈന്യത്തിന്റെ ഭാഗമാകും
ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റതിന് പിന്നാലെ നിർണായക മുന്നേറ്റത്തിനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതൽ വനിതകളെ സൈന്യത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 2018 ഓടെ വനിതകളും സൈന്യത്തിന്റെ ഭാഗമാകും ലിംഗഭേദങ്ങൾ മറികടന്ന് സൈനിക പൊലീസിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള സുപ്രധാന തീരുമാനത്തിന് ഇന്ത്യൻ ആർമിയുടെ അംഗീകാരം. ഇതിന്റെ ഭാഗമായി 800 സ്ത്രീകളെ സൈനിക പൊലീസിൽ ഉടൻ എടുക്കും. മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്‌നൽ, എൻജിനീയറിങ് തുടങ്ങിയ ചില തിരഞ്ഞെടുത്ത സൈനിക മേഖലകളിൽ മാത്രമെ നിലവിൽ സ്ത്രീകളെ എടുക്കാറുള്ളൂ. ആദ്യപടിയായി 874 വനിതകളെ സൈനിക പൊലീസിൽ ഉൾപ്പെടുത്താനാണ് തീരുമാനം. കൂടാതെ ഓരോ വർഷവും 52 പേരെ വീതം സൈനിക പൊലീസിലെടുക്കും. ആർമി ലെഫ്റ്റണന്റ് ജനറൽ അശ്വനികുമാറാണ് ഇക്കാര്യം അറിയിച്ചത്. ജൂണിൽ കരസേന മേധാവി ബിബിൻ റാവത്ത് സൈന്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞിരുന്നു. സൈനിക പൊലീസിൽ സ്ത്രീകളെ ഉൾക്കൊള്ളിക്കുവാനുള്
ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റതിന് പിന്നാലെ നിർണായക മുന്നേറ്റത്തിനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതൽ വനിതകളെ സൈന്യത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 2018 ഓടെ വനിതകളും സൈന്യത്തിന്റെ ഭാഗമാകും
ലിംഗഭേദങ്ങൾ മറികടന്ന് സൈനിക പൊലീസിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള സുപ്രധാന തീരുമാനത്തിന് ഇന്ത്യൻ ആർമിയുടെ അംഗീകാരം. ഇതിന്റെ ഭാഗമായി 800 സ്ത്രീകളെ സൈനിക പൊലീസിൽ ഉടൻ എടുക്കും. മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്‌നൽ, എൻജിനീയറിങ് തുടങ്ങിയ ചില തിരഞ്ഞെടുത്ത സൈനിക മേഖലകളിൽ മാത്രമെ നിലവിൽ സ്ത്രീകളെ എടുക്കാറുള്ളൂ.
ആദ്യപടിയായി 874 വനിതകളെ സൈനിക പൊലീസിൽ ഉൾപ്പെടുത്താനാണ് തീരുമാനം. കൂടാതെ ഓരോ വർഷവും 52 പേരെ വീതം സൈനിക പൊലീസിലെടുക്കും. ആർമി ലെഫ്റ്റണന്റ് ജനറൽ അശ്വനികുമാറാണ് ഇക്കാര്യം അറിയിച്ചത്.
ജൂണിൽ കരസേന മേധാവി ബിബിൻ റാവത്ത് സൈന്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞിരുന്നു. സൈനിക പൊലീസിൽ സ്ത്രീകളെ ഉൾക്കൊള്ളിക്കുവാനുള്ള തീരുമാനം ലിംഗാധിഷ്ടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സഹായിക്കുമെന്ന് ലഫ്റ്റണന്റ് ജനറൽ അശ്വനി കുമാർ പറഞ്ഞു.
സൈനിക പരിശീലനത്തിൽ പുരുഷന്മാരുടേത് പോലെ വനിതകൾക്കും 62 ആഴ്ചയാണ് പരിശീലന കാലയളവ്. 2018 ഓടെ വനിതകളും സൈന്യത്തിന്റെ ഭാഗമാവുവെന്നും അശ്വനി കുമാർ വ്യക്തമാക്കി. വനിതകളെ ഉൾപ്പെടുത്തി സൈന്യം കൂടുതൽ വിപുലീകരിക്കുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത് നേരത്തെ അറിയിച്ചിരുന്നു.