- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് വീട്ടിലില്ലെന്നും വന്നാൽ കാണാമെന്നും പറഞ്ഞു കാമുകനെ വീട്ടിലേക്ക് വിളിപ്പിച്ചു; വീട്ടിലെത്തിയ കാമുകനെ ഭർത്താവും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി കത്തിച്ചു; ന്യൂഡൽഹി ശിവക്ഷേത്രത്തിലെ പൂജാരിയും ഭാര്യയും ചേർന്ന് കാമുകനെ കൊലപ്പെടുത്തിയത് ഇങ്ങനെ
ന്യൂഡൽഹി: ക്ഷേത്രത്തിന് മുകളിൽ നിന്ന് തീയും ദുർഗന്ധവും ശ്രദ്ധയിൽ പെട്ട അയൽവാസി സംഭവം പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകം വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് പൂജാരിയായ ലഗാൻ ദുബേയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം തുടരാതിരിക്കാൻ പൂജാരിയും ഭാര്യയും ചേർന്ന് ഭാര്യാ കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഗാന്ധി നഗർ പ്രാചീൻ ശിവക്ഷേത്രത്തിലെ പുരോഹിതനായ ലഗാൻ ദുബേയും ഭാര്യയുമാണ് ക്ഷേത്രത്തിന്റെ മുകളിൽ വെച്ച് ബുധനാഴ്ച കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചത്. മധുര സ്വദേശിയായ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ രണ്ട് മാസം വരെ ലഗാൻ ദുബെ ഡൽഹിയിലും ഇയാളുടെ ഭാര്യ മധുരയിലുമായിരുന്നു താമസിച്ചിരുന്നത്. ഈ മാസം ഇയാൾ ഭാര്യയെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. തുടർന്നാണ് ഭാര്യയ്ക്ക് നാട്ടിലെ മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടെന്ന് പൂജാരിക്ക് മനസ്സിലായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കമുണ്ടാവുകയും ചന്ദ്രശേഖറിനെ കൊന്ന് കൊണ്ട് ബന്ധം അവസാനിപ
ന്യൂഡൽഹി: ക്ഷേത്രത്തിന് മുകളിൽ നിന്ന് തീയും ദുർഗന്ധവും ശ്രദ്ധയിൽ പെട്ട അയൽവാസി സംഭവം പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകം വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് പൂജാരിയായ ലഗാൻ ദുബേയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയബന്ധം തുടരാതിരിക്കാൻ പൂജാരിയും ഭാര്യയും ചേർന്ന് ഭാര്യാ കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഗാന്ധി നഗർ പ്രാചീൻ ശിവക്ഷേത്രത്തിലെ പുരോഹിതനായ ലഗാൻ ദുബേയും ഭാര്യയുമാണ് ക്ഷേത്രത്തിന്റെ മുകളിൽ വെച്ച് ബുധനാഴ്ച കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചത്. മധുര സ്വദേശിയായ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ രണ്ട് മാസം വരെ ലഗാൻ ദുബെ ഡൽഹിയിലും ഇയാളുടെ ഭാര്യ മധുരയിലുമായിരുന്നു താമസിച്ചിരുന്നത്. ഈ മാസം ഇയാൾ ഭാര്യയെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. തുടർന്നാണ് ഭാര്യയ്ക്ക് നാട്ടിലെ മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടെന്ന് പൂജാരിക്ക് മനസ്സിലായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കമുണ്ടാവുകയും ചന്ദ്രശേഖറിനെ കൊന്ന് കൊണ്ട് ബന്ധം അവസാനിപ്പിക്കാമെന്ന് ഇവർ ഭർത്താവിനോട് പറയുകയുമായിരുന്നു.
ഇരുവരും ആലോചിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ദുബേയുടെ ഭാര്യ ചന്ദ്ര ശേഖറിനോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഭർത്താവ് വീട്ടിലില്ലെന്നും തന്റെ വീട്ടിൽ വെച്ച് കാണാമെന്നും പറഞ്ഞായിരുന്നു ഇയാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ചന്ദ്രശേഖർ വീട്ടിലെത്തിയ ശേഷം അമിത ഡോസിൽ ഉറക്ക ഗുളിക നൽകി ഇയാളെ ബോധം കെടുത്തിയ ശേഷം ക്ഷേത്രത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ആളെ തിരിച്ചറിയാതിരിക്കാൻ മുഖം കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ക്ഷേത്യത്തിന്റെ മുകളിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി തീപിടുത്തമാണെന്ന് കരുതി ഉടൻ പൊലീസിനെ വിളിച്ചു. തുടർന്ന് സ്ഥലത്ത് ഉടൻ പൊലീസ് എത്തിയതിനാൽ ഇയാൾ പൂർണമായും കത്തിക്കരിയുന്നത് ഇല്ലതാക്കാനും കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.