- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങാൻ കൂട്ടാക്കിയില്ല; ഒപ്പം നിന്നില്ലങ്കിൽ വിവരമറിയുമെന്ന ഭീഷണിയും വകവച്ചില്ല; സഹപ്രവർത്തകരെക്കൊണ്ടും രാഷ്ട്രീയ പ്രവർത്തകരെക്കൊണ്ടും സമ്മർദ്ദം ചെലുത്തി അനുനയിപ്പിക്കാനുള്ള ശ്രമവും പാളി: കാലടിക്കടുത്തെ പാറമടയിലെ അനധികൃത ഇടപാടുകൾ സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ക്വാറി മാഫിയയുടെ ഭീഷണി
പെരുംമ്പാവൂർ: കൈക്കൂലി വാങ്ങിയില്ല. ഒപ്പം നിന്നില്ലങ്കിൽ വിവരമറിയുമെന്ന ഭീഷിണിയും വകവച്ചില്ല. ജീവൻ പോയാലും വഴങ്ങില്ലന്ന നിലപാടിൽ ഉറച്ച് പൊലീസ് ഉദ്യോഗസ്ഥ. കുടുബാംഗങ്ങൾ ആശങ്കയിൽ. കാലടിക്കടുത്ത് പാറമടയിൽ പരിശോധന നടത്തുകയും അനധികൃത ഇടപാടുകൾ സംമ്പന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ ഒതുക്കാനാണ് ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ചരടുവലികൾ ശക്തമായിട്ടുള്ളത്. സഹപ്രവർത്തകരെക്കൊണ്ടും രാഷ്ട്രീയ പ്രവർത്തകരെക്കൊണ്ടും മറ്റും സമ്മർദ്ദം ചെലത്തി അനുനയിപ്പിക്കാൻ നടത്തിയ നീക്കം വിജയിക്കാതെ വന്നതോടെ ഉന്നത രാഷ്ട്രീയ ബന്ധം പ്രയോജനപ്പെടുത്തി ഇവരെ ജോലിയിൽ നിന്നും മാറ്റുതിനാണിപ്പോൾ ഇക്കൂട്ടരുടെ ശ്രമം. മന്ത്രിതലം വരെ പിടിയുള്ളവരാണെന്നും തൊപ്പിതെറിപ്പിക്കുമെന്നും ഇവരുടെ പിണിയാളുകൾ പൊലീസ് ഉദ്യോഗസ്ഥയെ നേരിക്കണ്ട് ധരിപ്പിച്ചതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. പരിശോധനയ്ക്കിടെ പാറമട പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി കഴിഞ്ഞെന്ന് പൊലീസ് ഉദ്യോഗസ്ഥ മനസ്സിലാക്കിയിരുന്നു. ഇത് സംമ
പെരുംമ്പാവൂർ: കൈക്കൂലി വാങ്ങിയില്ല. ഒപ്പം നിന്നില്ലങ്കിൽ വിവരമറിയുമെന്ന ഭീഷിണിയും വകവച്ചില്ല. ജീവൻ പോയാലും വഴങ്ങില്ലന്ന നിലപാടിൽ ഉറച്ച് പൊലീസ് ഉദ്യോഗസ്ഥ. കുടുബാംഗങ്ങൾ ആശങ്കയിൽ. കാലടിക്കടുത്ത് പാറമടയിൽ പരിശോധന നടത്തുകയും അനധികൃത ഇടപാടുകൾ സംമ്പന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ ഒതുക്കാനാണ് ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ചരടുവലികൾ ശക്തമായിട്ടുള്ളത്.
സഹപ്രവർത്തകരെക്കൊണ്ടും രാഷ്ട്രീയ പ്രവർത്തകരെക്കൊണ്ടും മറ്റും സമ്മർദ്ദം ചെലത്തി അനുനയിപ്പിക്കാൻ നടത്തിയ നീക്കം വിജയിക്കാതെ വന്നതോടെ ഉന്നത രാഷ്ട്രീയ ബന്ധം പ്രയോജനപ്പെടുത്തി ഇവരെ ജോലിയിൽ നിന്നും മാറ്റുതിനാണിപ്പോൾ ഇക്കൂട്ടരുടെ ശ്രമം. മന്ത്രിതലം വരെ പിടിയുള്ളവരാണെന്നും തൊപ്പിതെറിപ്പിക്കുമെന്നും ഇവരുടെ പിണിയാളുകൾ പൊലീസ് ഉദ്യോഗസ്ഥയെ നേരിക്കണ്ട് ധരിപ്പിച്ചതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.
പരിശോധനയ്ക്കിടെ പാറമട പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി കഴിഞ്ഞെന്ന് പൊലീസ് ഉദ്യോഗസ്ഥ മനസ്സിലാക്കിയിരുന്നു. ഇത് സംമ്പന്ധിച്ച് റിപ്പോർട്ട് ചെയ്യരുതെന്ന തരത്തിൽ നടത്തിപ്പുകാരന്റെ പിണിയാളുകൾ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. വിവരങ്ങൾ ശേഖരിച്ച് മടങ്ങിയപ്പോൾ പെട്രോളടിക്കാൻ ഇരിക്കട്ടെ എന്ന് പറഞ്ഞ് പണവുമായി ജീവനക്കാരിലൊരാൾ പിന്നാലെയെത്തി. എന്നാൽ ഉദ്യോസ്ഥ പണം വാങ്ങിയില്ല. ഇവിടെ പരിശോധനയ്ക്ക് വരുന്നവർക്കെല്ലാം തങ്ങൾ പണം കൊടുക്കാറുണ്ടെന്നും വാങ്ങിയാൽ പുറത്തറിയില്ലെന്നും മറ്റും ഇയാൾ ഉദ്യോഗസ്ഥയെ ധരിപ്പിച്ചെങ്കിലും അവർ വകവയ്ക്കാതെ സ്ഥലം വിട്ടു.
പിന്നീട് സഹപ്രവർത്തകരെക്കൊണ്ടും രാഷ്ട്രീയ പ്രവർത്തകരെക്കൊണ്ടും സമ്മർദ്ദം ചെലത്തിയും പൊലീസുകാരിയെ പാട്ടിലാക്കാൻ ഇവർ നടത്തിയ ശ്രമവും വിജയിച്ചില്ല. മന്ത്രിതലം വരെ പിടിയുള്ളവരെന്നും തൊപ്പിതെറിപ്പിക്കുമെന്നും മറ്റുമുള്ള ഭീഷിണിയും പയറ്റിനോക്കിയെങ്കിലും പൊലീസുകാരി കടുകിട വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ജീവൻ പോയാലും കൈക്കൂലി വാങ്ങി പാറമടക്കാരനെ സഹായിക്കില്ലന്ന നിലപാട് സ്വീകരിച്ചതോടെ സഹപ്രവർത്തകർ പോലും തന്നെ ഒറ്റപ്പെടുത്തകയാണെന്നും ഇതിൽ തനിക്ക് വിഷമമുണ്ടെന്നും പൊലീസുകാരി അടുപ്പക്കാരെ അറിയിച്ചതായിട്ടാണ് സൂചന.
പൊലീസുകാരിയുടെ ഉറച്ച നിലപാട് കുടുംബാംഗങ്ങളിൽ പരക്കെ ആശങ്ക വളർത്തിയിരിക്കുകയാണ്. സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനാൽ ക്വാറി മാഫിയയുടെ ആളുകൾ അപകടത്തിൽപ്പെടുത്തുമോ എന്നാണ് ഇവർ ഭയപ്പെടുന്നത്. താനായിട്ട് ക്വാറി മാഫിയയിൽ നിന്നുള്ള ഭീഷിണി മേലധികാരികളെ അറിയിക്കില്ലന്നും ഇക്കാര്യത്തിൽ ഉന്നതലത്തിൽ നിന്നും എന്ത് നടപടിയുണ്ടായാലും ശിരസാവഹിക്കുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥ വീട്ടുകാരെ അറിയിച്ചിട്ടുള്ളത്.
ഈ മേഖലയിൽ ഒട്ടുമുക്കാൽ പാറമടകൾ പ്രവർത്തിക്കുന്നതും ആവശ്യമായ രേഖകൾ ഇല്ലാതെയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ദിനം പ്രതി നൂറുകണക്കിന് ലോഡ് കല്ല് കാലടി ,ചുണ്ടക്കുഴി മേഖലകളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കടത്തുന്നുണ്ട്. പൊലീസ് -റവന്യൂ-ജിയോളജിക്കൽ വകുപ്പ് ജീവനക്കാരുടെ ഒത്താശയിലാണ് ഈ മേഖലയിൽ അനധികൃത പാറമടകൾ പ്രവർത്തിക്കുന്നതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.
പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുറമേ ഇത് മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണിയായതായും ചൂണ്ടികാണിക്കപ്പെടുന്നു. പാറമടകളുടെ സമീപത്ത് വീടുകളുടെ ഭിത്തിക്ക് പൊട്ടലുകൾ വീഴുന്നുണ്ട്. പൊടിപടലങ്ങൾ മൂലമുള്ള പകർച്ച വ്യാധി ഭീഷിണിയും നിലനിൽക്കുന്നു. ഭരണപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശുക നേതാക്കളുടെ പിൻതുണയിലാണ് അനധികൃതപാറമടകളുടെ പ്രവർത്തനമെന്നും സർക്കാർ മനസ്സുവച്ചാൽ മാത്രമേ ഇത് നിർത്തലാക്കാൻ കഴിയു എന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.