- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിനെ തുരത്തുമെന്ന് വ്യാപാരികളും വ്യവസായികളും; ഇനി ഒരു ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേർന്ന സംയുക്ത യോഗം; ഹർത്താൽ ദിനത്തിൽ മുഴുവൻ സ്വകാര്യ ബസ്സുകളും ലോറികളും ഇനി മുതൽ സർവീസ് നടത്തും; മുഴുവൻ കടകളും തുറക്കും; തീരുമാനം ഹർത്താലുകൾ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിൽ; ഫലം കണ്ടത് ബിജെപി ഹർത്താലിനെതിരെ സോഷ്യൽ മീഡിയ ഉയർത്തിയ കാമ്പയിൻ
കോഴിക്കോട്: അയ്യപ്പഭക്തനെന്ന് കരുതുന്ന ഒരാൾ ആത്മഹത്യചെയതതിനെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സോഷ്യൽ മീഡിയിൽ രൂപം കൊണ്ട പ്രതിഷേധം ഒടുവിൽ ഫല പ്രാപ്തിയിലേക്ക്. ഇനി ഒരു ഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേർന്ന വ്യാപാരികളുടെ സംയുക്ത യോഗത്തിൽ തീരുമാനം. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിലാണിത്.2019 ഹർത്താൽ വിരുദ്ധ ദിനമായി ആചരിക്കും. ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കടകൾ അടച്ചിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു വ്യാപാരി പ്രതിനിധികൾ, സ്വകാര്യ ബസ് - ലോറി ഉടമകൾ എന്നിവരുടേതടക്കമുള്ള 36 സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോഴിക്കോട് ഹർത്താൽ വിരുദ്ധ കൂട്ടായ്മ എന്നപേരിൽ യോഗം ചേർന്നത്. എന്നാൽ, ജ
കോഴിക്കോട്: അയ്യപ്പഭക്തനെന്ന് കരുതുന്ന ഒരാൾ ആത്മഹത്യചെയതതിനെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സോഷ്യൽ മീഡിയിൽ രൂപം കൊണ്ട പ്രതിഷേധം ഒടുവിൽ ഫല പ്രാപ്തിയിലേക്ക്. ഇനി ഒരു ഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേർന്ന വ്യാപാരികളുടെ സംയുക്ത യോഗത്തിൽ തീരുമാനം. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിലാണിത്.2019 ഹർത്താൽ വിരുദ്ധ ദിനമായി ആചരിക്കും. ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കടകൾ അടച്ചിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു
വ്യാപാരി പ്രതിനിധികൾ, സ്വകാര്യ ബസ് - ലോറി ഉടമകൾ എന്നിവരുടേതടക്കമുള്ള 36 സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോഴിക്കോട് ഹർത്താൽ വിരുദ്ധ കൂട്ടായ്മ എന്നപേരിൽ യോഗം ചേർന്നത്. എന്നാൽ, ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് എന്ത് നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഇതിനായി മറ്റൊരു യോഗം ജനുവരി ആദ്യം തൃശ്ശൂരിൽ ചേരുമെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കും. ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കടകൾ അടച്ചിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഹർത്താൽ ദിനത്തിൽ മുഴുവൻ സ്വകാര്യ ബസ്സുകളും ലോറികളും ഇനി മുതൽ സർവീസ് നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളും യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഹർത്താൽ ദിനത്തിൽ കടകൾ തുറന്നുപ്രവർത്തിച്ചാലുണ്ടാവുന്ന പ്രശ്നങ്ങൾക്കും മറ്റും കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, ബേക്കറി അസോസിയേഷൻ, കേരള വ്യാപാരി - വ്യവസായ സമിതി, കാലിക്കറ്റ് ചേംബർ ഓഫ് ഇൻഡസ്ട്രി, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസിങ് അസോസിയേഷൻ, ലോറി അസോസിയേഷൻ തുടങ്ങി പ്രധാന സംഘടനകളെല്ലാം യോഗത്തിൽ പങ്കെടുത്തു.
ബിജെപി ഭാരവാഹിയോഗത്തിൽ പി.എസ് ശ്രീധരൻപിള്ളയ്ക്ക് വിമർശനം ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. ആലോചനയില്ലാത്ത ഹർത്താൽ ജനവികാരം എതിരാക്കിയെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടിരുന്നു. ഉണ്ടായിരുന്ന അനുകൂല അന്തരീക്ഷം ഹർത്താൽ നടത്തിയതോടെ ഇല്ലാതായി. ഹർത്താൽ നടത്തിയത് വെള്ളിയാഴ്ചയായിരുന്നു. ചൊവ്വാഴ്ച മറ്റൊരു ഹർത്താൽ കഴിഞ്ഞതിന് പിന്നാലെയാണ് ഇതും നടത്തിയത്. അനാവശ്യമായ കാരണങ്ങൾ പറഞ്ഞ് സ്ഥിരം ഹർത്താലുകൾ നടത്തി രാഷ്ട്രീയപാർട്ടികൾ പരിധി വിടുന്നു എന്ന കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹർത്താലുമായി സഹകരിക്കേണ്ട എന്ന് കൂടുതൽ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.