സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ അഞ്ചാം മത്സരത്തിൽ വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനും സമനിലയിൽ പിരിഞ്ഞു. ഇതോടെ ഇരുവർക്കും രണ്ടരപ്പോയിന്റു വീതമായി. ഇതുവരെ നടന്ന മത്സരങ്ങളിൽ ആനന്ദും കാൾസനും ഓരോ മത്സരത്തിൽ വിജയിച്ചു. മൂന്നു മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യം ആറരപ്പോയിന്റു നേടുന്ന കളിക്കാരനാണ് ലോക ചെസ് ചാമ്പ്യൻഷിപ്പ് ലഭിക്കുക.