- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയിൽ ഗതാഗതത്തിനു തുറന്നു; യുനാൻ, ഗുയ്ഷു പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ബെയ്പാൻഷിയാങ് പാലത്തിന്റെ ഉയരം 565 മീറ്ററും നീളം 1.34 കിലോമീറ്ററും
മലനിരകൾ നിറഞ്ഞ തെക്കുപടിഞ്ഞാറൻ മേഖലയിലെ യുനാൻ, ഗുയ്ഷു പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബെയ്പാൻഷിയാങ് നദിയിലെ പാലം നദിയിൽനിന്ന് 565 മീറ്റർ ഉയരത്തിലാണ്. നീളം 1.34 കിലോമീറ്റർ. പാലം വന്നതോടെ രണ്ടു പ്രവിശ്യകൾ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറിൽനിന്ന് ഒരുമണിക്കൂറായി ചുരുങ്ങി. പാലത്തിന്റെ നിർമ്മാണച്ചെലവ് 14.4 കോടി ഡോള(1,314 കോടി രൂപ)റാണ്. സിഡു നദിയുടെ മുകളിലായാണ് പാലം.വ്യാഴാഴ്ചയാണ് സഞ്ചാരികൾക്കായി പാലം തുറന്നുകൊടുത്തത്. നേരത്തെ ചൈനയിലെ തന്നെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക് കുറുകെയുള്ള പാലത്തിന്റെ പേരിലായിരുന്നു ഏറ്റവും ഉയരമുള്ള പാലമെന്ന റെക്കോർഡ്.
മലനിരകൾ നിറഞ്ഞ തെക്കുപടിഞ്ഞാറൻ മേഖലയിലെ യുനാൻ, ഗുയ്ഷു പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബെയ്പാൻഷിയാങ് നദിയിലെ പാലം നദിയിൽനിന്ന് 565 മീറ്റർ ഉയരത്തിലാണ്. നീളം 1.34 കിലോമീറ്റർ.
പാലം വന്നതോടെ രണ്ടു പ്രവിശ്യകൾ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറിൽനിന്ന് ഒരുമണിക്കൂറായി ചുരുങ്ങി.
പാലത്തിന്റെ നിർമ്മാണച്ചെലവ് 14.4 കോടി ഡോള(1,314 കോടി രൂപ)റാണ്. സിഡു നദിയുടെ മുകളിലായാണ് പാലം.വ്യാഴാഴ്ചയാണ് സഞ്ചാരികൾക്കായി പാലം തുറന്നുകൊടുത്തത്.
നേരത്തെ ചൈനയിലെ തന്നെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക് കുറുകെയുള്ള പാലത്തിന്റെ പേരിലായിരുന്നു ഏറ്റവും ഉയരമുള്ള പാലമെന്ന റെക്കോർഡ്.
Next Story