- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് നിരോധത്തിനെതിരെ കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളികൾ ബ്രിട്ടനിലും ഭക്ഷ്യ മേള നടത്തുമോ? ബീഫ് നിരോധനത്തെ കുറിച്ച് ആലോചിച്ച് ബ്രിട്ടനും; മാംസാഹാരത്തിനെതിരെ വികാരം ശക്തം
ലണ്ടൻ: ബീഫ് നിരോധനം എന്ന ആവശ്യത്തിന്റെ പേരിൽ ഇന്ത്യയിലും കേരളത്തിലും ഉയർന്ന വിവാദം മറക്കാൻ സമയമായിട്ടില്ല. മതവും രാഷ്ട്രീയവും ചേരി തിരിഞ്ഞു തർക്കങ്ങൾ ഉയർന്നപ്പോൾ സസ്യാഹാര പ്രോത്സാഹനം ലോക നന്മയ്ക്കു വേണ്ടിയുള്ളതാണെന്ന വശം പാടെ വിസ്മരിക്കപ്പെടുക ആയിരുന്നു. എന്നാൽ വേൾഡ് വീക്ക് ഫോർ അബോളിഷൻ ഓഫ് മീറ്റ് വാരാചരണത്തിന്റെ ഭാഗമായി മാം
ലണ്ടൻ: ബീഫ് നിരോധനം എന്ന ആവശ്യത്തിന്റെ പേരിൽ ഇന്ത്യയിലും കേരളത്തിലും ഉയർന്ന വിവാദം മറക്കാൻ സമയമായിട്ടില്ല. മതവും രാഷ്ട്രീയവും ചേരി തിരിഞ്ഞു തർക്കങ്ങൾ ഉയർന്നപ്പോൾ സസ്യാഹാര പ്രോത്സാഹനം ലോക നന്മയ്ക്കു വേണ്ടിയുള്ളതാണെന്ന വശം പാടെ വിസ്മരിക്കപ്പെടുക ആയിരുന്നു. എന്നാൽ വേൾഡ് വീക്ക് ഫോർ അബോളിഷൻ ഓഫ് മീറ്റ് വാരാചരണത്തിന്റെ ഭാഗമായി മാംസ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യമാണ് ബ്രിട്ടൺ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഈ ചർച്ചയിൽ സ്വാഭാവികമായും ഇന്ത്യയിൽ അടുത്തിടെ ഉയർന്ന വിവാദങ്ങളും കടന്നു വരുന്നുണ്ട്.
എന്നാൽ ലോക ജനതയുടെ ഭാവി സസ്യാഹാരത്തിലാണ് എന്ന വാദത്തിനു മുൻതൂക്കം നൽകിയാണ് വാരാചരണം സമാപിക്കുന്നത്. പടിഞ്ഞാറൻ നാടുകൾക്ക് ഇങ്ങനെ ഒരു തീരുമാനം അത്ര എളുപ്പമല്ലെങ്കിലും അതുവഴി ലോക ജനതയുടെ നന്മയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ലോക പ്രശസ്ത മൃഗ സംരക്ഷണ ചാരിറ്റി സംഘടന പെറ്റ (ുലമേ) യുടെ ഡയറക്ടർ മിമി ബെകേച്ചി ചൂണ്ടിക്കാട്ടുന്നു. ഇന്നലെ സമാപിച്ച വാരാചരണത്തിന്റെ ഭാഗമായി പ്രധാനമായും 5 നേട്ടങ്ങളാണ് സംഘടന ഉയർത്തുന്നത്.
1. വിശപ്പിന്റെ കാഠിന്യം കുറയും
ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന സസ്യാഹാരത്തിൽ നല്ല പങ്കും മനുഷ്യർ അല്ല ഭക്ഷിക്കുന്നത്, മറിച്ചു മാംസത്തിനു വേണ്ടി വളർത്തുന്ന മൃഗങ്ങളാണ് അകത്താക്കുന്നതെന്നു പെറ്റ പറയുന്നു. ധാന്യങ്ങളും സോയാബീൻ ഉത്പ്പന്നങ്ങളും ഒക്കെ നല്ല പങ്കും കാലിത്തീറ്റയായും മറ്റു മൃഗ ഭക്ഷണ നിർമ്മാണത്തിനായും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന സോയബീൻ ഉത്പ്പന്നത്തിൽ 97% കാലിത്തീറ്റ ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ വേണ്ടി പ്രയോജനപ്പെടുത്തുകയാണ്. ഇതുപയോഗിച്ച് 40 മില്ല്യൺ ടൺ ഭക്ഷണം ഉണ്ടാക്കാം എന്നാണ് കണ്ടെത്തൽ. അതായതു ലോക ജനതയുടെ ദാരിദ്ര്യം അകറ്റാൻ ആവശ്യമായ ഭക്ഷണം. ലോക ജനതയിൽ 850 മില്ല്യൻ പേരെങ്കിലും ആവശ്യത്തിനു ഭക്ഷണം ഇല്ലാതെ വിഷമിക്കുമ്പോൾ ബർഗറും മറ്റും ഉണ്ടാക്കാനായി ഈ ധാന്യങ്ങൾ നൽകി കാലികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് പെറ്റയുടെ ഡിമാന്റ്. മത്രമല്ല തികച്ചും ഭക്ഷ്യ യോഗ്യമായ ധാന്യങ്ങൾ ആണ് കന്നുകാലികൾക്ക് വേണ്ടി മാറ്റി വയ്ക്കുന്നതെന്നും ആഗോള സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഏകദേശം അര കിലോ ബീഫ്, പോർക്ക് മാംസം ഉത്പ്പാദിപ്പിക്കാൻ 3 കിലോഗ്രാമോളം ധാന്യം അവയ്ക്ക് നൽകേണ്ടി വരുന്നു എന്നാണ് സംഘടന കണ്ടെത്തുന്ന കണക്ക്.
2 കൂടുതൽ സ്ഥലം മനുഷ്യവാസത്തിന്
ഭക്ഷണത്തിനായി കന്നുകാലികളെ വളർത്തുന്നത് അവസാനിപ്പിച്ചാൽ ആ സ്ഥലം കൂടി മനുഷ്യർക്ക് പ്രയോജനപ്പെടുത്താം എന്ന വാദവും പെറ്റ ഉയർത്തുന്നു. ലോക വ്യാപകമായി മനുഷ്യ വാസത്തിനു സ്ഥലം തികയുന്നില്ല എന്ന പരാതി ഉയരുന്നതോടെ ഈ വാദത്തിനു പ്രസക്തി ഏറുകയാണ്. ലോകം എങ്ങും കന്നുകാലികൾക്കും പോൾട്രി ഫാമുകൾക്കും ആയി ഏറെ സ്ഥലം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുഭാവിയിൽ കൂടുതലാകുന്ന പ്രവണതയും ദൃശ്യമാണ്. ഇതോടൊപ്പം കാലികൾക്കും മറ്റും മേയാനായും ധാരാളം സ്ഥലം കണ്ടെത്തേണ്ടി വരുന്നു. 10 ഏക്കർ സ്ഥലത്തെ സോയാബീൻ കൃഷി വഴി 60 പേരുടെയും ഗോതമ്പ് കൃഷിയിലൂടെ 24 പേരുടെയും മെയ്‌സ് കൃഷിയിലൂടെ 10 പേരുടെയും വിശപ്പകറ്റാം എന്ന് വെജ്ഫാം എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ സ്ഥലം ഉപയോഗിച്ച് വിരലിൽ എണ്ണാവുന്ന മൃഗങ്ങളെയേ വളർത്താൻ കഴിയൂ. ലോകത്ത് ഒട്ടാകെ ആയി 2. 7 ബില്ല്യൻ ഹെക്ടർ സ്ഥലം കന്നുകാലികൾക്ക് മേയാൻ വിട്ടു നൽകിയിരിക്കുകയാണെന്ന് ഡച്ച് ശാസ്ത്രജ്ഞർ പറയുന്നു. ഇതോടൊപ്പം 100 മില്ല്യൻ ഹെക്ടർ സ്ഥലം കന്നുകാലികൾക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ വേണ്ടിയും കൃഷി ചെയ്യുന്നു. ഈ സ്ഥലം മുഴുവൻ മനുഷ്യർക്ക് വേണ്ടി കൃഷി ചെയ്യാൻ പ്രയോജനപ്പെടുത്തണം എന്നാണ് സസ്യാഹാര പ്രേമികളുടെ ആവശ്യം. 2030 ൽ ബ്രിട്ടീഷ് ജനസംഖ്യ 70 മില്ല്യൻ പിന്നിടുമ്പോൾ സ്ഥല ദൗർലഭ്യം വൻ കുരുക്കായി മാറും എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
3 കോടിക്കണക്കിനു മൃഗങ്ങൾക്ക് മോചനം
ലോകം എങ്ങും കോടിക്കണക്കിനു മൃഗങ്ങളെ വേദനയുടെ ലോകത്ത് നിന്നും മോചിപ്പിക്കാം. കൂടെ അന്തമില്ലാത്ത ക്രൂരതയിൽ നിന്നും. ശരിയായ അളവിൽ ഭക്ഷണമോ വെള്ളമോ സൂര്യപ്രകാശം പോലും കാണിക്കാതെ അറവു ശാലകളിൽ എത്തുകയാണ് ഇവയിൽ ഭൂരിഭാഗവും. ഇവയെ ഈ കൊടും ക്രൂരതയിൽ നിന്ന് രക്ഷിക്കാൻ മാംസാഹാര വർജ്ജനം അല്ലാതെ മറ്റു വഴിയില്ലെന്ന് ആഗോള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
4 പുതിയ രോഗങ്ങൾ, മരുന്നു പോലും ഫലപ്രദമല്ല
ലോകമെങ്ങും പൊട്ടി പുറപ്പെടുന്ന കേട്ടു കേൾവി ഇല്ലാത്ത രോഗങ്ങൾ പലതും മാംസാഹാരം വഴിയാണ് പടരുന്നത്. ഇവയിൽ പലതും മ്യൂടെഷൻ സംഭവിച്ച വൈറസുകളും ബാക്ടീരിയകളും ആയതിനാൽ ഫലപ്രദമായ ആന്റി ബയോട്ടിക് പോലും ലഭ്യമല്ല. മരുന്നുകളെ ചെറുക്കൻ ഉള്ള ശക്തി ആർജ്ജിച്ചാണ് ഇത്തരം രോഗാണുക്കൾ പടരുന്നത്. പന്നികൾക്കും കോഴികൾക്കും നൽകുന്ന ആഹാരങ്ങളിൽ പോലും കൃത്രിമമായ സ്റ്റീരിയോയിഡുകൾ ഉള്ളതിനാൽ ഇവ സ്ഥിര ഉപയോഗത്തിലൂടെ മനുഷ്യർക്ക് ഹാനികരം ആയി മാറുകയാണ്. മൃഗങ്ങളിൽ കൂടിയ അളവിൽ ആന്റി ബയോട്ടിക്കുകൾ പ്രയോഗിക്കുന്നതിലൂടെ മനുഷ്യർ കൂടുതൽ സുരക്ഷിതർ അല്ലതായി മാറുകയാണ് എന്ന് യുഎസ് സെന്റേർസ് ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രീവെൻഷൻ ഇയ്യിടെ സൂചന നൽകിയിരുന്നു.
5 എൻഎച്ച്എസ് കൂടുതൽ ഫലപ്രദം
ബ്രിട്ടീഷ് ആരോഗ്യ സംവിധാനം ഏറ്റവും അധികം ഭീക്ഷണി നേരിടുന്ന അമിത വണ്ണം മൂലം ഉള്ള പ്രശ്‌നം കൂടുതലും ഉണ്ടാകുന്നത് മാംസാഹാര പ്രിയരുടെ വർദ്ധന മൂലാമാണ്. അമിതവണ്ണം മൂലം എൻഎച്ച്എസ് കടക്കെണിയിൽ ആകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന മുന്നറിയിപ്പ് പലവട്ടം വന്നു കഴിഞ്ഞു. മാംസം, പാൽ ഉത്പ്പന്നങ്ങൾ, മുട്ട എന്നിവ വഴി അമിതമായി ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോൾ, കൊഴുപ്പ് എന്നിവയാണ് അമിത വണ്ണത്തിൽ പ്രധാനമായും കാരണം ആകുന്നതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ഹാർട്ട് അറ്റാക്ക്, വിവിധ തരം ക്യാൻസർ, സ്‌ട്രോക്ക്, പ്രമേഹം എന്നിവ അധികരിക്കുകയാണ്. യുകെയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന നാല് പ്രധാന കാരണങ്ങൾ ഈ രോഗങ്ങൾ മൂലമാണ് താനും. അമിത വണ്ണം ഉള്ളവരുടെ കണക്കെടുത്താൽ അതിൽ പത്തിൽ ഒരാൾ മാത്രമേ സസ്യാഹാരം ശീലം ആക്കിയവർ ഉണ്ടാകൂ എന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.