- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി പൈലറ്റുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി; വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത് അരുണാചലിലെ ചൈനീസ് അതിർത്തിയിൽ; വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് വിവരമില്ല
ന്യൂഡൽഹി: മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് പൈലറ്റുമാരുമായി കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. അരുണാചലിലെ ചൈനീസ് അതിർത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. വിമാനം പറന്നുയർന്ന അസമിലെ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ ചില ഭാഗങ്ങളേ ലഭിച്ചിട്ടുള്ളൂവെന്നും പൂർണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം. കോഴിക്കോട് സ്വദേശിയായ അച്ചുദേവ് ((25) ആണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളി. ചൊവ്വാഴ്ച രവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്.
ന്യൂഡൽഹി: മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് പൈലറ്റുമാരുമായി കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. അരുണാചലിലെ ചൈനീസ് അതിർത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
വിമാനം പറന്നുയർന്ന അസമിലെ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ ചില ഭാഗങ്ങളേ ലഭിച്ചിട്ടുള്ളൂവെന്നും പൂർണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം.
കോഴിക്കോട് സ്വദേശിയായ അച്ചുദേവ് ((25) ആണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളി. ചൊവ്വാഴ്ച രവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്.
Next Story