തിരുവനന്തപുരം: എഴുത്തുകാരും സാംസ്കാരിക നായകരും നാടിന്റെ വെളിച്ചമാണെന്നാണെല്ലോ പറയുക.പക്ഷേ സമാനതകളില്ലാത്ത അഴിമതി ആരോപണങ്ങളിൽ കുടുങ്ങി അന്തംവിട്ടുനിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാനായി ഒപ്പിട്ടിരിക്കയാണ് കേരളത്തിലെ 56 എഴുത്തുകാർ. സരിത ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് എഴുത്തുകാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു. സാംസ്‌കാരിക കൂട്ടായ്മക്ക് വേണ്ടി ഡോ. എം.ആർ തമ്പാനാണ് പ്രസ്താവന പുറത്തിറക്കിയിരക്കുന്നത്.

എഴുത്തുകാരുടെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ശക്തമാണ്. ഡോ.എം.ജി.എസ് നാരായണൻ,കെ.എൽ മോഹനവർമ്മ, പെരുമ്പടവം ശ്രീധരൻ, കൽപ്പറ്റ നാരായണൻ,യു.കെ കുമാരൻ, ബാബു കുഴിമറ്റം,നേമം പുഷ്പരാജ് തുടങ്ങിയ പത്തോളം പേരെ ഒഴിവാക്കിയാൽ ഈ പട്ടികയിലെ ഭൂരിഭാഗവും എഴുത്തുകാരുടെ പേരും സാധാരണക്കാർ കേട്ടിട്ടുപോലുമില്ല.

നാട്ടിൻപുറങ്ങളിലെ ക്‌ളബ് വാർഷികത്തിന് സംസാരിക്കാൻ എത്തുന്നവരെയാക്കെ ഒപ്പിടുവിപ്പിച്ചെന്നപോലെയാണ് ലിസ്റ്റിന്റെ ഘടനയെന്നാണ് സോഷ്യൽ മീഡിയയിലെ തമാശ. സോളാർ കേസിൽ ആരോപണ വിധേയനായ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനും, സരിതയെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന് ആരോപനമുയർന്നവരിൽ ഒരാളുമായ ആര്യാടൻ ഷൗക്കത്തും പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ടെന്നതാണ് ഏറ്റവും രസകരം.

പ്രസ്താവനയുടെ പൂർണ രൂപം:

700ൽപരം ബാറുകൾ പൂട്ടി മദ്യനിയന്ത്രണം വരുത്തിയ സർക്കാരിനെതിരെ മദ്യലോബിക3ൾ ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ തുടരുന്നു. അബ്കാരികളുടെ പിന്തുണയോടെ മുഖ്യമന്ത്രിക്ക് എതിരെ പോലും വ്യാജ ആരോപണങ്ങൾ ഉയരുകയാണ്. സ്ഥിരമായി മൊഴിമാറ്റിപ്പറയുകയും നിരവധി തട്ടിപ്പുകേസുകളിൽ പതിയാവുകയും ചെയ്ത ഒരു സ്ത്രീയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ മണ്ഡലം ജീർണതയിലേക്ക് നീങ്ങുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമ സംവിധാനങ്ങളിലൂടെ ഏതൊരു കുറ്റവാളിയെയും ശിക്ഷക്ക് വിധേയമാക്കാൻ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ കഴിയുന്നതാണ്. എന്നാൽ , അതിനൊരുമ്പെടാതെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സാംസ്‌കാരിക ജീർണതയിലേക്ക് ഈ നാടിനെ നയിക്കുന്നതിനെതിരെ എഴുത്തുകാരായ ഞങ്ങൾ പ്രതിഷേധിക്കുന്നു...