കോലഞ്ചേരി: കോലഞ്ചേരി പള്ളിത്തർക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു പള്ളിയെ തുടർന്നുള്ള തർക്കങ്ങളെ തുടർന്ന് സംഘർഷവും ഇവിടെ പതിവ് പരിപാടിയാണ്. ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായി ഹൈക്കോടി വിധി വന്നെങ്കിലും ഇവിടെ സംഘർഷം തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ യാക്കോബായ സഭയിലെ വൈദികന്റെ സമരാഭാസ നാടകവും ഇവിടെ അരങ്ങേറി. പൊലീസ് ബാരിക്കേഡിൽ ചുറ്റിയിരുന്ന ഇരുമ്പുകമ്പിയിൽ തലകുരുക്കി വൈദികൻ പ്രതിഷേധിക്കുകയായിരുന്നു. കോലഞ്ചേരി ഇടവകക്കാരനായ ഫാ: എൽദോസ് കക്കാടനാണ്(37) ഇന്നലെ രാവിലെ ഏഴോടെ ഈ രീതിയിൽ പ്രതിഷേധിച്ചത്. എന്തായാലും ഈ സമരനാടകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിവിടർത്തി. അത്രയ്ക്ക് നാടകീയമായ പ്രതിഷേധമായിരുന്നു ഈ വൈദികന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

സംഘർഷത്തെ തുടർന്ന് പൊലീസ് നിരീക്ഷണമുള്ള പള്ളിക്ക് മുമ്പിലായിരുന്നു വൈദികന്റെ നാടകങ്ങൾ. താൻ ആത്മഹത്യ ചെയ്യാൻ തുടങ്ങുന്നു എന്ന വിധത്തിൽ പ്രസംഗിച്ചു കൊണ്ട് ബാരിക്കേടിൽ വച്ചിരുന്ന കമ്പിയിൽ കഴുത്തു കുരുക്കിയാണ് വൈദികൻ നാടകം തുടങ്ങിയത്. അതിന് മുമ്പായി വിശ്വാസികളോടായി പ്രസംഗവും നടത്തി. തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ ആണെന്ന് എഴുതി വെക്കുമെന്നും പറഞ്ഞാണ് പ്രസംഗം. പൊലീസ് ഇടപെടൽ പ്രതീക്ഷിച്ചാണ് വൈദികൻ പ്രസംഗവും കഴുത്തു കുരുക്കൽ നാടകവും നൽകിയത്. എന്നാൽ, പൊലീസ് ഇത് കണ്ടഭാവം കാണിച്ചില്ല. ചുറ്റും നിന്ന വിശ്വാസികളും ഈ നാടകത്തിന് കൊഴുപ്പുകൂട്ടി ഒപ്പം നിന്നും.

എന്റെ മാനസികാവസ്ഥ വ്യത്യസ്തമാണ് ആത്മഹത്യക്ക് റെഡിയാണെന്ന വിധത്തിലായി വൈദികൻ. കഴുത്തിൽ കമ്പി കഴുത്തിൽ കുരുത്തി എന്റെ മൃതദേഹമെങ്കിലും പള്ളിയിൽ വെക്കണമെന്ന് പറഞ്ഞു. പൊലീസ് ഇടപെടൽ പ്രതീക്ഷിച്ചായിരുന്നു ഇതെല്ലാം ചെയ്തത്. എന്നാൽ പൊലീസ് കണ്ടഭാവം നടിച്ചില്ല. കൂടാതെ ചിലർ വീഡിയോയിൽ വിഷയം ഇക്കാര്യം ഷൂട്ട് ചെയ്യുകയും ഉണ്ടായി. ഇതോടെ അച്ചനെ രക്ഷിക്കാൻ ശ്രമിക്കുന്ന വിശ്വാസികളെയും കാണാം. ഈ നാടകം കുറച്ചു സമയം ഇതുപോലെ തന്നെ തുടർന്നു. എന്തായാലും സമരം ചാനലിൽ സംപ്രേഷണം ചെയ്യാമെന്ന മാദ്ധ്യമപ്രവർത്തകർ പറഞ്ഞതോടെ വൈദികൻ തന്റെനാടകം അവസാനിപ്പിച്ചു.

എത്ര മാത്രം തരം താഴാം. ഇതെന്ത് ജാതി .

Posted by OCYM Kolenchery Unit on Saturday, February 13, 2016

ഇതിനിടെ ഈ നാടകത്തിന്റെ വീഡിയോ ഫേസ്‌ബുക്കിൽ ഒസിവൈഎം കോലഞ്ചേരി യൂണിറ്റ് പോസ്റ്റു ചെയ്തു. ഇതോടെ വൈദികന്റെ നാടകം എല്ലാവർക്കും ചിരിതീർക്കുകയും ചെയ്തു. സൈബർ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ് വൈദികന്റെ ഈ നാടക വീഡിയോ.

അതിനിടെ കോലഞ്ചേരി പള്ളിക്കേസിൽ ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായുണ്ടായ ഹൈക്കോടതി വിധി സംശയാസ്പദമാണെന്ന് യാക്കോബായാ സഭ മീഡിയസെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പ്രതികരിച്ചു. കോടതി വിധി വരുന്നതിനു മുമ്പ് ഓർത്തഡോക്‌സ് വിഭാഗം നടത്തിയ പ്രചാരണം ഇതിനു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നെലെ വൻ പൊലീസ് സംഘത്തിന്റെ കാവലിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം കുർബാനയർപ്പിച്ചു. ഓർത്തഡോക്‌സ് സഭാ വൈദികനു പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പള്ളി തുറന്നു കുർബാനയർപ്പിച്ചത്. രാവിലെ ഏഴ് മണിയോടെ വികാരി ഫാ: ജേക്കബ് കുര്യന്റെ നേതൃത്വത്തിലാണ് വിശ്വാസികൾ കുർബാനയ്‌ക്കെത്തിയത്.