- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷാ വിവാദം പാർട്ടിയുടെ ധാർമ്മിക ഔന്നത്യം ഇല്ലാതാക്കിയെന്ന് യശ്വന്ത് സിൻഹ; അമിത് ഷായുടെ മകനെ പിന്തുണയ്ക്കാൻ മുതിർന്ന മന്ത്രിമാരെ രംഗത്തിറക്കിയത് ശരിയായില്ലെന്നും സിൻഹയുടെ ഒളിയമ്പ്; ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് ഒക്ടോബർ 16-ലേക്ക് മാറ്റി
ന്യൂഡൽഹി: അമിത് ഷാ ആരോപണത്തിൽ എൻഡിഎ സർക്കാരിനെ വിമർശിച്ച് മുൻ ധനമന്ത്രി യശ്വന്ത് സിൻഹ വീണ്ടും രംഗത്തെത്തി. പാർട്ടി ദേശീയ അധ്യക്ഷന്റെ മകനെതിരായ വിവാദം പാർട്ടിയുടെ ധാർമ്മിക ഔന്നത്യം ഇല്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ മകനെ പിന്തുണയ്ക്കാൻ മുതിർന്ന മന്ത്രിമാരെ രംഗത്തിറക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയെ ജയ് ഷായ്ക്കു വേണ്ടി കോടതിയിൽ ഹാജരാകാൻ അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തറ്റായ കീഴ വഴക്കം ഉണ്ടാക്കും. ഈ വിഷയത്തിൽ പാർട്ടിക്ക് പലവിധ പാളിച്ചകൾ സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ഊർജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നൽകിയ രീതിയും പിന്നീട് ആരോപണം ഉയർന്നപ്പോൾ പീയുഷ് ഗോയൽ പിന്തുണച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചു എന്ന തോന്നലുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകൾ ഉൾപ്പെട്ടതിനാൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിടണം. അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുണ്ടായിരുന്ന മൂല്യം വീണ്ടെടുക്കണമെന്നും യശ്വന്ത് സിൻഹ കൂട്
ന്യൂഡൽഹി: അമിത് ഷാ ആരോപണത്തിൽ എൻഡിഎ സർക്കാരിനെ വിമർശിച്ച് മുൻ ധനമന്ത്രി യശ്വന്ത് സിൻഹ വീണ്ടും രംഗത്തെത്തി. പാർട്ടി ദേശീയ അധ്യക്ഷന്റെ മകനെതിരായ വിവാദം പാർട്ടിയുടെ ധാർമ്മിക ഔന്നത്യം ഇല്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ മകനെ പിന്തുണയ്ക്കാൻ മുതിർന്ന മന്ത്രിമാരെ രംഗത്തിറക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയെ ജയ് ഷായ്ക്കു വേണ്ടി കോടതിയിൽ ഹാജരാകാൻ അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തറ്റായ കീഴ വഴക്കം ഉണ്ടാക്കും. ഈ വിഷയത്തിൽ പാർട്ടിക്ക് പലവിധ പാളിച്ചകൾ സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഊർജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നൽകിയ രീതിയും പിന്നീട് ആരോപണം ഉയർന്നപ്പോൾ പീയുഷ് ഗോയൽ പിന്തുണച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചു എന്ന തോന്നലുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകൾ ഉൾപ്പെട്ടതിനാൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിടണം. അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുണ്ടായിരുന്ന മൂല്യം വീണ്ടെടുക്കണമെന്നും യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.
അതേസമയം തന്റെ കമ്പനികളുടെ വരുമാനത്തിലുണ്ടായ അവിശ്വസനീയ വർധനയെക്കുറിച്ച് വാർത്ത നൽകിയ ഓൺലൈൻ പോർട്ടൽ ദ വയർ ഡോട്ട്.കോമിനെതിരെ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് അഹമ്മദാബാദ് കോടതി ഒക്ടോബർ 16-ലേക്ക് മാറ്റി.
കേന്ദ്രത്തിൽ മോദിസർക്കാർ അധികാരത്തിൽ വന്ന ശേഷം അമിത് ഷായുടെ മകനായ ജയ് ഷായുടെ കമ്പനികളുടെ ലാഭവിഹിതം കുത്തനെ കൂടിയെന്നും ക്രമവിരുദ്ധമായി ബാങ്കുകളിൽ നിന്ന് വൻതുക വായപ് നൽകിയിരുന്നുമാണ് വയർ.ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വയർ ഡോട്ട് കോം നൽകിയത് വ്യാജവാർത്തയാണെന്നും ഇത് തനിക്കും പിതാവിനും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും ആരോപിച്ചാണ് ജയ് ഷാ കൊടുത്തിരിക്കുന്നത്.