- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ നടി ഷീലയുടെ ബന്ധുവല്ല, മാത്രമല്ല, അവരെ അറിയുക പോലും ഇല്ല; മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് കേട്ടിട്ടുണ്ട്; സുരേഷ് ഗോപിയെ എംപി എന്ന നിലയിൽ അറിയാം; പ്രളയകാലത്ത് ആരുടെയും ജാതി തിരഞ്ഞില്ലല്ലോ? പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോൾ എങ്ങനെ മോശക്കാരാകും? യതീഷ് ചന്ദ്ര പറയുന്നു
കൊച്ചി: യതീഷ് ചന്ദ്ര ഐപിഎസും നടി ഷീലയും തമ്മിൽ എന്താണ് ബന്ധം? ഇവർ ബന്ധുക്കളാണെന്ന വാർത്തകൾ ധാരളം സൈബർ ലോകത്ത് പടർന്നിരുന്നു. എന്നാൽ, ഷീലയെ താൻ അറിയുക പോലും ഇല്ലെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. നിലയ്ക്കലിൽ ഡ്യൂട്ടിയുള്ള സമയത്താണ് ക്രിസ്ത്യാനിയായ ഷീലയുടെ ബന്ധുവാണെന്ന വിധത്തിൽ യതീഷ് ചന്ദ്രയെ കുറിച്ച് വാർത്തകൾ വന്നത്. ഈ വാർത്തകളുടെ സാഹചര്യത്തിലാണ് യതീഷ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. വാർത്തകളിൽ ഇടം നേടിയതോടെ നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്ന് വാർത്ത പരന്നിരുന്നു. എന്നാൽ എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശയെന്ന് അദ്ദേഹം പറയുന്നു. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കർണാടകയിലെ ദാവൻഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാൻ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്,
കൊച്ചി: യതീഷ് ചന്ദ്ര ഐപിഎസും നടി ഷീലയും തമ്മിൽ എന്താണ് ബന്ധം? ഇവർ ബന്ധുക്കളാണെന്ന വാർത്തകൾ ധാരളം സൈബർ ലോകത്ത് പടർന്നിരുന്നു. എന്നാൽ, ഷീലയെ താൻ അറിയുക പോലും ഇല്ലെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. നിലയ്ക്കലിൽ ഡ്യൂട്ടിയുള്ള സമയത്താണ് ക്രിസ്ത്യാനിയായ ഷീലയുടെ ബന്ധുവാണെന്ന വിധത്തിൽ യതീഷ് ചന്ദ്രയെ കുറിച്ച് വാർത്തകൾ വന്നത്. ഈ വാർത്തകളുടെ സാഹചര്യത്തിലാണ് യതീഷ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിലപാടുകൾ.
വാർത്തകളിൽ ഇടം നേടിയതോടെ നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്ന് വാർത്ത പരന്നിരുന്നു. എന്നാൽ എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശയെന്ന് അദ്ദേഹം പറയുന്നു. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കർണാടകയിലെ ദാവൻഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാൻ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നു മാത്രമെന്ന് യതീഷ് പറയുന്നു
ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളിങ്ങനെ വേർതിരിക്കുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും. നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മൾ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല, മനുഷ്യരായിരുന്നു. ആ ദിവസങ്ങളിൽ സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കർമനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോലും ഞാൻ പങ്കെടുത്തില്ലെന്ന് യതീഷ് പറഞ്ഞു. എല്ലാം കഴിഞ്ഞിട്ടിപ്പോൾ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോൾ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവൻ വേദനയാണിതെന്ന് യതീഷ് പറഞ്ഞു.
യതീഷ് ചന്ദ്ര ഇടക്കാലം കൊണ്ട് വാർത്തകളിൽ നിറഞ്ഞത് നിലയ്ക്കലിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ തടഞ്ഞതോടെയാണ്. ആലുവയിൽ സിപിഎം ഓഫീസിൽ ആക്രമണം നടത്തിയതോടെയാണ് യതീഷ് ചന്ദ്രയ്ക്ക് ദേശീയ ശ്രദ്ധ കിട്ടിയത്. പുതുവൈപ്പിൻ സമരത്തെ ഹൈക്കോടതിക്ക് മുന്നിൽ അടിച്ചമർത്തിയപ്പോൾ യതീഷ് ചന്ദ്ര കേരള സമൂഹത്തിന് മുന്നിൽ വില്ലനായിരുന്നു. എന്നാൽ, സൈബർ ലോകത്തിന് യതീഷ് താരമാകുകയായിരുന്നു.