കൊച്ചി: സോഷ്യൽ മീഡിയയിൽ താരമാണ് യതീഷ് ചന്ദ്ര ഐപിഎസ്. പുറത്ത് ബിജെപി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോഴും കേരളാ പൊലീസിലെ അഭിനവ 'ഭരത് ചന്ദ്രനായി' മാറുകായണ് യതീഷ് ചന്ദ്ര. ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായുള്ള വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്ടൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ യതീഷ് ചന്ദ്രയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകരും കൂടി. സുരേഷ് ഗോപി സ്റ്റൈൽ ഇടപെടലിനെ പ്രകീർത്തിച്ച് സിനിമാതാരങ്ങളുമെത്തി. എന്നാൽ കാര്യങ്ങൾ യതീഷ് ചന്ദ്രയ്ക്ക് അത്ര ഗുണകരമല്ല. കേന്ദ്രമന്ത്രി പരാതിയുമായി മുന്നോട്ട് പോയാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടികൾ യതീഷിനെ തേടിയെത്തും. ഹൈക്കോടതിയും യതീഷിനെതിരായ ആരോപണങ്ങൾ പരിശോധിക്കുന്നുണ്ട്. പുതുവൈപ്പിനിലെ പഴയ പ്രശ്‌നമാണ് ഹൈക്കോടതിയുടെ കണ്ണിലെ കരടായി യതീഷ് ചന്ദ്രയെ മാറ്റിയത്.

യും പിന്നീട് സമാധാനപരമായി നടന്ന ഒത്തുതീർപ്പിന്റെയും വിഡിയോ ആണ് ചർച്ചയാകുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്‌പിയോടു തട്ടിക്കയറുന്നതും വിഡിയോയിൽ കാണാം. ഇതോടെയാണ് യതീഷ് ചന്ദ്രയുടെ കൃത്യനിർവഹണത്തെ പ്രശംസിച്ച് സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ രംഗത്തുവന്നു. മിഥുൻ മാനുവൽ, എം.എ നിഷാദ് എന്നിവർ യതീഷ് ചന്ദ്രയുടെ ഫോട്ടോ അടക്കം പങ്കുവച്ചാണ് പ്രകീർത്തിച്ചത്. 'യതീഷ് ചന്ദ്ര എസ്‌പി. വെറും വെറുതെ, ചുമ്മാ, ഒരു കാര്യവുമില്ലാതെ, ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇടുന്നു.'- മിഥുൻ മാനുവൽ കുറിച്ചു. 'ആനയെ പേടിക്കാത്തവൻ ആനപ്പിണ്ടത്തെ പേടിക്കുമോ ? ആ നോട്ടത്തിലുണ്ട് എല്ലാം... യതീഷ് ചന്ദ്ര..പൊളിച്ചു.. NB..നിങ്ങളെന്തിനാ നോക്കി പേടിപ്പിക്കുന്നതെന്ന് രാധൻ...ഒറ്റ നോട്ടത്തിൽ തന്നെ കാവി കളസം നനഞ്ഞു എന്നത് വേറെ സത്യം.'- എം.എ. നിഷാദ് എഴുതി. അങ്ങനെ താരമായി യതീഷ് മാറുകയാണ്. പലരും ഇത് ഷെയർ ചെയ്യുന്നുമുണ്ട്.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്തായിരുന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രയും തമ്മിലുള്ള തർക്കം. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്‌പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്‌പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസിൽ പമ്പയിലെത്തി മല കയറി. ഈ വിഷയത്തിൽ യതീഷ് ചന്ദ്രനെതിരെ പരാതിയും ബിജെപി നൽകി. ഇതോടെയാണ് കൂടുതൽ അനുകൂല പ്രതികരണങ്ങൾ യതീഷിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യതീഷ് ചന്ദ്ര ആരാധകൻ എന്ന പേജും സോഷ്യൽ മീഡിയയിൽ സജീവമാണ്.

കേരള പൊലീസിനോട് ആദരവ് തോന്നിയത് ഇദ്ദേഹത്തെ പോലത്തെ നട്ടെല്ലുള്ള പൊലീസിനെ കാണുമ്പോഴാണ്.. യതീഷ് ചന്ദ്ര ഐപിഐസ് നിങ്ങളെയൊക്കെയാണ് അക്ഷരം തെറ്റാതെ ഇന്ത്യൻ പൊലീസ് എന്ന് വിളിക്കാൻ തോന്നുന്നത്?. ഒരുപാട് ഇഷ്ടം ഈ ചങ്കൂറ്റത്തോട്.... ഈ നിയമപാലകനോട്... ലബ് യൂ??-എന്നാൽ ഈ പേജിലെ ഒരു പോസ്റ്റ്. എ എൻ രാധാകൃഷ്ണനിക്ക് ഇംഗ്ലീഷ് അറിയാൻ പാടില്ലാ എന്ന കാര്യം ഇവിടെ എത്ര പേർക്കറിയാം ചാണകങ്ങളേ!?? രതീഷ് ചന്ത്രയുടെ ഒരു നോട്ടത്തിനു പോലും നട്ടല്ലുറപ്പില്ലാത്ത ഈ രാധാകൃസ്ണനാണത്രേ അങ്ങൂ പിണറായി പൊലീസിനെ ഒണ്ടാക്കി കളയുമെന്ന ഡയലോഗടിക്കുന്നത്... എന്തൊക്കയായിരുന്നു ചാണക ചംഘികളുടെ ഡയലോഗ് ശബരിമലയിൽ സ്ത്രീ പ്രവേശത്തിനെതിരെ ഹൈന്ദവർ ഒറ്റക്കെട്ടായി നില്ക്കണം.... പിന്നീട് ആ വിഷയത്തിൽ നിന്നും മാറി പിണറായി സർക്കാരിനെതിരെയാണ് ബിജെപി യുടെ സമരമെന്നായി... ഇപ്പോൾ അതിൽ നിന്നൊക്കെ മാറി യതീഷ് ചന്ദ്രയുടെ നെഞ്ചത്തോട്ടായത്രേ യുദ്ധം... അങ്ങ് കാശ്മീരിലോട്ട് തട്ടണമത്രേ#ഒന്നു_പറഞ്ഞോട്ടേ ചാണകങ്ങളേ... നിങ്ങളെ പോലെ വർഗ്ഗീയ വിഷം ചീറ്റി ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കാനായി അധികാരത്തിൽ കയറിയാളല്ല യതീഷ് ചന്ദ്ര... നന്നായി ഉറക്കമൊളിച്ച് പഠിച്ച് നേടിയെടുത്തതാണ് ഐപിഎസ്... അതുകൊണ്ട് തന്നെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചു കളയാമെന്ന് ഒരു ചാണകങ്ങളോ അവർക്ക് സ്തുതി പാടി നടക്കുന്ന കോൺഗ്രസ്സിലെ ചില നേതാക്കളോ വ്യാമോഹിക്കണ്ട...-എന്നാണ് മറ്റൊരു പോസ്റ്റ്.

യതീഷ് ചന്ദ്രയുടെ ആരാധകരുടെ പേജ് ദിവസങ്ങൾക്ക് മുമ്പാണ് നിലവിൽ വന്നത്. രമേശ് ചെന്നിത്തലയും സംഘവും എരുമേലിയിൽ എത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും യതീഷ് ചന്ദ്രയെ അനുകൂലിക്കുന്നുണ്ട് ഈ പേജ്. ചെന്നിത്തല സാറേ ഒരു ലോഡ് പുച്ചം താങ്കളും താങ്കളുടെ പാർട്ടിയും ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് കാണുമ്പോൾ...സുപ്രിം കോടതി വിധിയെ നടപ്പിലാക്കുന്ന ഗവൺമെന്റിനെതിരായി നാലുവോട്ട് പിടിക്കാനായി കണ്ണടച്ച് ഇരുട്ടാക്കി ജനങ്ങളുടെ ഇടയിൽ രാഷ്ട്രീയം കളിച്ച് ഈ അയ്യപ്പ താണ്ടവമാടുന്നത് കാണുമ്പോൾ. സത്യം പറഞ്ഞാൽ ഈ പ്രളയക്കെടുതി വരുത്തിയ നാശക്കെടുതിയിൽ നിന്നും കേരളക്കരയെ മോചിപ്പിച്ചും ശബരിമലയിൽ വന്ന നാശനഷ്ടങ്ങളെ മറികടന്നും ഒരു ഗവൺമെന്റിനെ കൊണ്ട് ചെയ്യാനാവാത്ത കാര്യങ്ങൾ ചെയ്തും ഇരട്ട ചങ്കടം കൂട്ടരും തങ്ങളുടെ കർത്തവ്യം നിർവഹിക്കുമ്പോൾ അതിന് രാഷ്ട്രീയ നയമായി സപ്പോർട്ട് ചെയ്യാനായില്ലെങ്കിലും ഒരു പൗരനായി നിന്നു കൊണ്ട് മൗനമെങ്കിലും പാലിച്ചു കൂടേ??

പിന്നെ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്തിനാണെന്നുള്ള കാര്യം നവമാധ്യമങ്ങളിലൂടെ നമ്മളും കണ്ടതല്ലേ?? സ്വാമി വേഷങ്ങളിൽ വന്ന് കലാപങ്ങൾ സൃഷ്ടിച്ചും ഫക്കടിച്ചും അങ്ങ് ക്രമസമാധാനം ലംഘിപ്പിച്ചും ബിജെപി തങ്ങളുടെ നാടകം അങ്ങ് മഹത്തായി നിർവഹിക്കുമ്പോൾ ദേശീയതലത്തിൽ ബിജെപിയുടെ എതിർ കക്ഷിയായ നിങ്ങൾ അവർക്ക് പിന്തുണക്കുന്നത് കാണുമ്പോൾ കോൺഗ്രസിനോട് തന്നെ എന്തന്നില്ലാത്ത പുച്ചമാണ് കേരള നേതാക്കന്മാരേ. #ഉള്ളടക്കം- രാഷ്ട്രീയ ലാഭത്തിനു വേണ്ടി യതീഷ് ചന്ദ്രയെ പോലത്തെ നട്ടെല്ലുള്ള പൊലീസുകാരുടെ നെഞ്ചത്തോട്ട് കയറി അവരുടെ കർത്തവ്യത്തിൽ നിന്നും തുലപ്പിച്ചു കളയാമെന്ന വ്യാമോഹമാണേൽ കേരളത്തിൽ ഇപ്പോഴും സാക്ഷരതയുള്ള ജനങ്ങളുണ്ടെന്ന കാര്യവും കൂടി ഓർമിപ്പിക്കുന്നു... #പകൽവെളിച്ചത്തിൽ_കോൺഗ്രസും_ഇരുട്ടിൽ_ബിജെപിയുമായി കേരള ജനതയെ വിഡ്ഡിയാക്കാൻ നോക്കേണ്ട എന്നതു തന്നെയാണ് സാരം...#ലാൽ_സലാം-എന്നാണ് യതീഷ് ചന്ദ്ര ആരാധകർക്ക് പറയാനുള്ളത്.

ആർ ജെ സൂരജ് കുറിച്ചത് ഇങ്ങനെ

ഈ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നത് പോലെ കൈയടി നൽകേണ്ട ഒരാളാണ് ശ്രീ യതീഷ് ചന്ദ്ര.. പണ്ട് കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ SFIക്ക് വേണ്ടി വിളിച്ച മുദ്രാവാക്യം ഓർമ്മവരുന്നു...

''ഏ മോനേ പൊലീസേ..
കോൺഗ്രസ്സിന്റേ പൊലീസേ...
നിന്നോടൊന്ന് പറഞ്ഞേക്കാം..
കോൺഗ്രസ്സിന്റെ വാക്കും കേട്ട്..
SFIയുടെ നേരേ വന്നാൽ....''

ഇതേ സാധനം CPM ഭരണകാലത്ത് KSUക്കാര് വിളിക്കുന്ന കേൾക്കണം..

''ഏ മോനേ പൊലീസേ..
CPMൻ പൊലീസേ...
നിന്നോടൊന്ന് പറഞ്ഞേക്കാം..
CPMൻ വാക്കും കേട്ട്..
KSUനെ തൊട്ടുകളിച്ചാൽ..''

കാലാ കാലങ്ങളിൽ പൊലീസിന്റെ ഉടമസ്ഥരെ സമരക്കാർ മാറ്റിമാറ്റി വിളിക്കും..! പക്ഷേ പൊലീസിന്റെ പണിക്ക് മാറ്റമൊന്നുമുണ്ടാകില്ലെന്ന് തെളിയിച്ച മിടുക്കന് സല്യൂട്ട്...!

ഇന്നലെ നിങ്ങൾക്ക് സംഘപരിവാരപ്പട്ടം കിട്ടിയെങ്കിൽ എവർ റോളിങ് ട്രോഫി പോലെ ഇന്ന് സംഘപരിവാരങ്ങൾ അത് കമ്യൂണിസ്റ്റ് പട്ടമാക്കി തിരികെ തന്നിരിക്കുന്നു... പട്ടങ്ങളങ്ങനെ മാറിമാറി പറക്കട്ടേ നിങ്ങൾ പൊട്ടിച്ച് പൊട്ടിച്ചു മുന്നേറു..

മലകയറ്റം കഴിഞ്ഞ് ശശികലേച്ചിയെ പോലുള്ളവർ പരാതിയുമായി കേന്ദ്രം കേറി ശ്രീ.യതീഷ് ചന്ദ്രക്കെതിരെ നടപടി വന്നാൽ അത് താങ്കളുടെ മികച്ച സർവ്വീസിനു ലഭിച്ച അംഗീകാരമായേ വാർത്തകൾ കാണുന്ന ഞങ്ങളെ പോലുള്ള ചിലരെങ്കിലും വിലയിരുത്തൂ എന്നും ബഹുമാനപൂർവ്വം പറഞ്ഞുകൊള്ളട്ടേ... ആശംസകൾ.. അഭിനന്ദനങ്ങൾ..!

ഇനി അയാളുടെ മേലെ മതവിരുദ്ധതയും അയാളുടെ തുണിയുടെ കളറുമൊക്കെ പരിശോധിക്കാനിറങ്ങുന്നവർ അറിയണം മാംസവും കഴിച്ച് മലകയറുന്ന നേതാവായ ഹിന്ദു സംരക്ഷകനെപ്പോലെയല്ല ശുദ്ധ വെജിറ്റേറിയനും നോൺ ആൽക്കഹോളിക്കുമായ മനുഷ്യ സംരക്ഷകനായ ദൈവ വിശ്വാസിയായ യതീഷ് ചന്ദ്ര IPS എന്ന പൊലീസുകാരൻ...!

കൈയടിക്കെടാ.. ??

Yathish Chandra GH IPS