- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫർസിൻ, നവീൻ, സുനിത്ത്: യൂത്ത് കോൺഗ്രസ് പോരാളികൾ; ജാമ്യം കിട്ടിയ പ്രവർത്തകർക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ച് ശബരിനാഥൻ; പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ഷാഫി പറമ്പിൽ; പ്രതിഷേധം, വധശ്രമമായി തോന്നിയ ദുർബലനായ മുഖ്യമന്ത്രി എന്ന് രാഹുൽ മാങ്കൂട്ടത്തിലും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നാണ് ജാമ്യം ലഭിച്ചത്. കസ്റ്റഡിയിലുള്ള ഫർസിൻ മജീദിനും നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഇട്ട പോസ്റ്റ് ഇങ്ങനെ:
'പ്രതിഷേധം, പ്രതിഷേധം' എന്ന് രണ്ട് തവണ കേട്ടപ്പോൾ അത് വധശ്രമമായി തോന്നിയ ദുർബലനായ മുഖ്യമന്ത്രി, വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ച യൂത്ത് കോൺഗ്രസ്സിന്റെ സമരപോരാളികൾ ഫർസിൻ മജീദിനും, നവീൻ കൂടാളിക്കും ജാമ്യം ലഭിച്ചു...മുഴങ്ങട്ടെ 'പ്രതിഷേധം, പ്രതിഷേധം''
യൂത്ത് കോൺഗ്രസ് നേതാക്കളെ പോരാളികളെന്നാണ് കെഎസ് ശബരിനാഥൻ വിശേഷിപ്പിച്ചത്. ഇവർക്കൊപ്പമുള്ള ചിത്രം സഹിതമാണ് ശബരിനാഥൻ ഇക്കാര്യം പറഞ്ഞത്. ഫർസിൻ, നവീൻ, സുനിത്ത് - യൂത്ത് കോൺഗ്രസ് പോരാളികൾ'.- ശബരിനാഥൻ പറഞ്ഞു. ജൂൺ 13ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജൻ ആക്രമിക്കുന്നു എന്ന ക്യാപ്ഷനോടെ സംഭവത്തിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് ശബരിനാഥന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലായിരുന്നു.
പ്രിയപ്പെട്ടവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെന്നാണ് സംഭവത്തിൽ ഷാഫി പറമ്പിൽ പ്രതികരിച്ചത്. 'പോരാളികൾക്ക് അഭിവാദ്യങ്ങൾ. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളക്കേസിനെതിരായ നിയമ പോരാട്ടവും സമരങ്ങളെ അടിച്ചമർത്തുന്ന അധികാര ഗർവ്വിനെതിരായ രാഷ്ട്രീയ പോരാട്ടവും തുടരും.''-ഷാഫി പറഞ്ഞു.
ജൂൺ 13ന് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പങ്ക് സംശയിക്കുന്നുവെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യാഴാഴ്ചയും പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്ന് കോടതി. വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണം. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണുള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ