- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി രാജാവിന്റെ കൊട്ടാരം ലക്ഷ്യമാക്കി വീണ്ടും യെമനിലെ റിബലുകൾ മിസൈൽ പായിച്ചു; കൊട്ടാരത്തിൽ പതിക്കുന്നതിന് തൊട്ട് മുമ്പ് കത്തിച്ച് കളഞ്ഞ് സൗദി; ഗൾഫ് സംഘർഷം മൂർച്ഛിക്കുന്നു
ജിദ്ദ: യെമനിലെ റിബലുകൾ രണ്ട് കൽപ്പിച്ചുള്ള നീക്കമാണ് ഇന്നലെ സൗദിക്ക് നേരെ നടത്തിയിരിക്കുന്നതെന്ന് പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് സൗദിയിലെ സൽമാൻ രാജാവിന്റെ കൊട്ടാരത്തെ ലക്ഷ്യം വച്ച് ഹുതി വിമതർ മിസൈൽ അയക്കുകയും അത് ലക്ഷ്യത്തിലെത്തുന്നതിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ് സൗദി നിലം തൊടാതെ മിസൈൽ കത്തിച്ച് കളയുകയും ചെയ്തു. ഇതോടെ ഗൾഫ് സംഘർഷം മൂർച്ഛിക്കുകയാണ്. ഇന്നലെ രാവിലെ 10.50 വൻ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതിനെ തുടർന്ന് കൊട്ടാരത്തിന് മുകളിൽ പുകപടലങ്ങൾ തങ്ങി നിന്നിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ആർക്കും പരുക്കില്ല. രാജകുടുംബാംഗങ്ങളുടെ യോഗം നടക്കാനിരുന്ന റിയാദിലെ അൽ യമാമ കൊട്ടാരമാണു ലക്ഷ്യമിട്ടതെന്നു ഹൂതി വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് ആക്രമണം. കഴിഞ്ഞ ഒന്നര മാസത്തിനിടെ സൗദിക്കു നേരെ ഇറാൻ പിന്തുണയ്ക്കുന്ന ഹൂതികൾ നടത്തുന്ന മൂന്നാമത്തെ മിസൈൽ ആക്രമണമാണിത്. നവംബർ നാലിനു റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ തൊടുത്ത മിസൈലും ലക്ഷ്യത്ത
ജിദ്ദ: യെമനിലെ റിബലുകൾ രണ്ട് കൽപ്പിച്ചുള്ള നീക്കമാണ് ഇന്നലെ സൗദിക്ക് നേരെ നടത്തിയിരിക്കുന്നതെന്ന് പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് സൗദിയിലെ സൽമാൻ രാജാവിന്റെ കൊട്ടാരത്തെ ലക്ഷ്യം വച്ച് ഹുതി വിമതർ മിസൈൽ അയക്കുകയും അത് ലക്ഷ്യത്തിലെത്തുന്നതിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ് സൗദി നിലം തൊടാതെ മിസൈൽ കത്തിച്ച് കളയുകയും ചെയ്തു. ഇതോടെ ഗൾഫ് സംഘർഷം മൂർച്ഛിക്കുകയാണ്. ഇന്നലെ രാവിലെ 10.50 വൻ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതിനെ തുടർന്ന് കൊട്ടാരത്തിന് മുകളിൽ പുകപടലങ്ങൾ തങ്ങി നിന്നിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.
ആർക്കും പരുക്കില്ല. രാജകുടുംബാംഗങ്ങളുടെ യോഗം നടക്കാനിരുന്ന റിയാദിലെ അൽ യമാമ കൊട്ടാരമാണു ലക്ഷ്യമിട്ടതെന്നു ഹൂതി വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് ആക്രമണം. കഴിഞ്ഞ ഒന്നര മാസത്തിനിടെ സൗദിക്കു നേരെ ഇറാൻ പിന്തുണയ്ക്കുന്ന ഹൂതികൾ നടത്തുന്ന മൂന്നാമത്തെ മിസൈൽ ആക്രമണമാണിത്. നവംബർ നാലിനു റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ തൊടുത്ത മിസൈലും ലക്ഷ്യത്തിലെത്തും മുൻപു സൗദി തകർത്തിരുന്നു. ഡിസംബർ ഒന്നിനു ഖാമിസ് നഗരത്തിനു നേർക്കും മിസൈൽ ആക്രമണം നടന്നു. മിസൈൽ ഇറാനിൽ നിർമ്മിച്ചതാണെന്ന സൗദിയുടെ ആരോപണം ഇറാൻ നിഷേധിച്ചിരുന്നു.
അയൽരാജ്യമായ യെമനിൽ ഹുതി വിമതർ നടത്തുന്ന സായുധ കലാപത്തെ അടിച്ചമർത്താൻ സൗദിയും സഖ്യകക്ഷികളും ശക്തമായ നീക്കം നടത്തുന്നതിന് പ്രതികാരമായിട്ടാണ് വിമതർ വീണ്ടും സൗദിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. യമമാമ കൊട്ടാരത്തിൽ യോഗം ചേർന്ന് കൊണ്ടിരുന്ന നേതാക്കന്മാരെയാണ് തങ്ങൾ മിസൈലിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഷിയാ റിബലുകൾ പിന്നീട് വ്യക്തമാക്കിയത്. വൊൾക്കാനോ എച്ച്-2 മിസൈലാണ് കൊട്ടാരത്തിന് നേരെ അയച്ചതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. മിസൈൽ പാഞ്ഞ് പോയ പാതയിൽ ആകാശത്ത് വെളുത്ത പുക വാലു പോലെ നീണ്ട് കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ മിസൈൽ കാരണം യാതൊരു വിധത്തിലുമുള്ള നാശനഷ്ടങ്ങളുമുണ്ടായിട്ടില്ലെന്നാണ് സൗദി പറയയുന്നത്. സൗദി തങ്ങളുടെ ബജറ്റ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണീ ആക്രമണം നടന്നിരിക്കുന്നത്. നോർത്ത്-ഈസ്റ്റ് റിയാദിൽ മിസൈൽ തകർത്തതിനെ തുടർന്ന് വൻ സ്ഫോടനം ഉണ്ടായെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ഹുതികൾ സൗദിക്ക് നേരെ മിസൈൽ പ്രയോഗിക്കുന്നത്. ഇതിന് മുമ്പ് നവംബർ നാലിന് റിയാദ് വിമാത്താവളത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. അത് സൗദി തകർത്തിരുന്നു.
ഹൂതികൾ രണ്ടുവർഷം മുൻപു പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ പുറത്താക്കി യെമന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതു മുതൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം ഹൂതികൾക്കു നേരെ ആക്രമണം നടത്തിവരികയാണ്. സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 136 സാധാരണക്കാർ കൊല്ലപ്പെട്ടതായും 87 പേർക്കു പരുക്കേറ്റതായും യുഎൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. സന, സാദ, അൽ ഹുദൈയ്ദ, മാരിബ്, തയീസ് പ്രവിശ്യകളിലായിരുന്നു ആക്രമണം.
സൗദി പക്ഷത്തേക്കു കൂറുമാറിയ യെമൻ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഈ മാസമാദ്യം ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയായി സൗദി വ്യോമാക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 8750 പേരാണു യെമനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.