- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിയെ തിരുത്തി കുഞ്ഞാലിക്കുട്ടി; യോഗയും പ്രാർത്ഥനയും മതേതരമാകണം; വ്യായാമമുറയെ വർഗീയവത്കരിക്കുന്നതിനെ എതിർക്കും; നിലവിളക്കിലും ആരെയും നിർബന്ധിക്കാൻ പാടില്ല; ലീഗിന്റെ പുതിയ നിലപാട് ആദ്യപ്രതികരണം വിവാദമായതോടെ
കോഴിക്കോട്: യോഗ വിവാദത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നിലപാടിനെ തിരുത്തി മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കഴിഞ്ഞ ദിവസം യോഗയിൽ പ്രാർത്ഥന നടത്തിയതിനെ ചോദ്യംചെയ്ത മന്ത്രി കെ.കെ ശൈലജയുടെ നിലപാടിനെ കടുത്ത ഭാഷയിൽ ഇ.ടി വിമർശിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ വിവാദമായതതോടെയാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തത്തെിയത്. യോഗയും അതോടനുബന്ധിച്ച പ്രാർത്ഥനയുമെല്ലാം മതേതരമാകണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യോഗക്ക് വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും ഇപ്പോൾ അത് രാഷ്ട്രീയവത്കരിക്കുന്നതിൽ ബിജെപിയുടെ ചില അജണ്ടകളാണെന്ന് ആശങ്കയുണ്ട്. വിദ്യാലയങ്ങളിലെ പ്രാർത്ഥനയും മതേതരമാകണമെന്നതാണ് ലീഗിന്റെ നിലപാട്. യോഗയെ വർഗീയവത്കരിക്കുന്നതിനെ ശക്തമായി എതിർക്കും. യോഗയുടെ കാര്യമാണെങ്കിലും നിലവിളക്കിൻേറതാണെങ്കിലും ആരെയും നിർബന്ധിക്കാൻ പാടില്‌ളെന്നും അദ്ദേഹം വ്യക്തമാക്കി. യോഗയോട് ആർക്കും എതിർപ്പില്ല. കഴി
കോഴിക്കോട്: യോഗ വിവാദത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നിലപാടിനെ തിരുത്തി മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കഴിഞ്ഞ ദിവസം യോഗയിൽ പ്രാർത്ഥന നടത്തിയതിനെ ചോദ്യംചെയ്ത മന്ത്രി കെ.കെ ശൈലജയുടെ നിലപാടിനെ കടുത്ത ഭാഷയിൽ ഇ.ടി വിമർശിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ വിവാദമായതതോടെയാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തത്തെിയത്.
യോഗയും അതോടനുബന്ധിച്ച പ്രാർത്ഥനയുമെല്ലാം മതേതരമാകണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യോഗക്ക് വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും ഇപ്പോൾ അത് രാഷ്ട്രീയവത്കരിക്കുന്നതിൽ ബിജെപിയുടെ ചില അജണ്ടകളാണെന്ന് ആശങ്കയുണ്ട്. വിദ്യാലയങ്ങളിലെ പ്രാർത്ഥനയും മതേതരമാകണമെന്നതാണ് ലീഗിന്റെ നിലപാട്. യോഗയെ വർഗീയവത്കരിക്കുന്നതിനെ ശക്തമായി എതിർക്കും.
യോഗയുടെ കാര്യമാണെങ്കിലും നിലവിളക്കിൻേറതാണെങ്കിലും ആരെയും നിർബന്ധിക്കാൻ പാടില്‌ളെന്നും അദ്ദേഹം വ്യക്തമാക്കി. യോഗയോട് ആർക്കും എതിർപ്പില്ല. കഴിഞ്ഞ 25 വർഷമായി താൻ പ്രഭാത പ്രാർത്ഥനക്കുശേഷം വീട്ടുവളപ്പിലെ ചില്ലറ കൃഷിപ്പണി കഴിഞ്ഞ് യോഗ നടത്താറുണ്ട്. യോഗയെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കീർത്തനം ആലപിച്ചതിനെതിരെ ചടങ്ങിൽ പങ്കെടുത്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ അഭിപ്രായപ്രകടനം അധികാരം കൈയിൽ കിട്ടിയതിന്റെ ഉന്മാദം കാണിക്കലാണെന്നായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ നേരത്തെ പറഞ്ഞത്. ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനെന്ന് പാർട്ടി വ്യക്തമാക്കണം. സംസ്ഥാനത്ത് നടക്കുന്ന പരിപാടികളിൽ ഈശ്വരപ്രാർത്ഥന വേണോ വേണ്ടയോ എന്ന കാര്യത്തിലും സിപിഐ(എം) നിലപാട് വ്യക്തമാക്കണമെന്ന് ഇ.ടി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇ.ടിയുടെ നിലപാടിനെതിരെയായിരുന്നു മുസ്ലീ സമുദായത്തിലെ ഭൂരിഭാഗം സംഘടനകളും.എസ്.ഡി.പി.ഐ.യും സോളിഡാരിറ്റയും അടക്കമുള്ള സംഘടനകൾ ഇ.ടിയുടെ നിലപാടിനെതിരെ രംഗത്തത്തെി. യോഗയുമായി ബന്ധമില്ലാത്ത ശ്‌ളോകങ്ങൾ ചൊല്ലണമെന്ന നിർദ്ദേശം അവഗണിച്ച് യോഗദിനത്തിൽ ആർ.എസ്.എസ് നയത്തിനെതിരെ നിലപാടെടുത്ത ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സമീപനം ധീരവും മതേതര നിലപാടുകൾക്ക് ശക്തിപകരുന്നതുമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്. നാസർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനെ അഭിനന്ദിക്കുന്നതിനുപകരം ആരോഗ്യമന്ത്രിക്കെതിരെ രംഗത്തുവന്ന ഉമ്മൻ ചാണ്ടിയുടെയും ഇ.ടി. മുഹമ്മദ് ബഷീറിന്റെയും നിലപാട് മതവിശ്വാസികളെയും മതേതരവിശ്വാസികളെയും വേദനിപ്പിക്കുകയാണ് ചെയ്യുന്നത്. അന്ധമായ സിപിഐ(എം) വിരോധത്തിന്റെ മറവിൽ ആർ.എസ്.എസ് നടപ്പാക്കിയ ഹിന്ദുത്വ അജണ്ടക്ക് പിന്തുണ നൽകുന്ന തരത്തിലെ അഭിപ്രായപ്രകടനങ്ങൾ പിൻവലിക്കണം. യോഗദിനത്തിന്റെ മറവിൽ വിദ്യാഭ്യാസ കാവിവത്കരണ ശ്രമങ്ങൾക്കെതിരെ കക്ഷി മത ഭേദമന്യേ ഏവരും രംഗത്തുവരണമെന്നും നാസർ ആവശ്യപ്പെട്ടു.
യോഗ മതപരമായ ചടങ്ങാക്കിമാറ്റാനുള്ള ശ്രമത്തെ അപലപിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിലപാടിനെ വിമർശിച്ച ലീഗ് നയം അപലപനീയമാണെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ടി.എ. റഹീം എംഎൽഎ പ്രസ്താവനയിൽ വ്യ്തമാക്കി. യോഗ വ്യായാമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വ്യക്തമാക്കിയതാണ്. കോഴിക്കോട് ബാബാ രംദേവിന്റെ യോഗ പരിപാടിയിലും ശ്രീശ്രീ രവിശങ്കറിന്റെ ഡൽഹി പരിപാടിയിലും മതസൗഹാർദം പങ്കിടാൻപോയ ലീഗ് നേതൃത്വം മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.