- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിമ നിർമ്മാണത്തിൽ നരേന്ദ്ര മോദിയെക്കാൾ കേമനാകാൻ യോഗി ആദിത്യ നാഥ്; 3000 കോടിയുടെ പട്ടേൽ പ്രതിമയെ പിന്നിലാക്കാനെത്തുന്ന ശ്രീരാമ പ്രതിമയുടെ ഉയരം 221 മീറ്റർ; പൂർണ്ണമായും ചെമ്പിൽ തീർക്കുന്ന പ്രതിമയുടെ ചെലവ് ഇനിയും കണക്കാക്കിയിട്ടില്ല: പ്രതിമയ്ക്ക് പുറമേ അയോധ്യയുടെ ചരിത്രം പറയുന്ന കാഴ്ച ബംഗ്ലാവും സ്ഥാപിക്കാനൊരുങ്ങി ഉത്തർ പ്രദേശ് മുഖ്യമന്ത്രി
ലക്നൗ: ബിജെപി സർക്കാരിന് ഇത് പ്രതിമ നിർമ്മാണത്തിന്റെ കാലം. സ്വന്തം നാട്ടിൽ 3000 കോടി ചെലവിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി ഏക്ദാ പ്രതിമ സ്ഥാപിച്ചപ്പോൾ അതിലും വലുത് ഒന്ന് തങ്ങളുടെ നാട്ടിൽ പണി തീർക്കാൻ ഒരുങ്ങുകയാണ് യോഗി ആദിത്യ നാഥ്. ഗുജറാത്തിൽ നരേന്ദ്ര മോദി സ്ഥാപിച്ചത് 182 മീറ്റർ ഉരമുള്ള സർദാർ പട്ടേലിന്റെ പ്രതിമയാണെങ്കിൽ യോഗി ആദിത്യ നാഥ് അതിനെയും കടത്തി വെട്ടി 221 മീറ്റർ ഉയരത്തിലുള്ള ശ്രീരാമന്റെ പ്രതിമയാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. കോടിക്കണക്കിന് രൂപ ചിലവു വരുന്ന പ്രതിമയുടെ രൂപകൽപന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വിലയിരുത്തി. രൂപകൽപന പ്രകാരം 151 മീറ്റർ നീളമുള്ള പ്രതിമയുടെ പീഠത്തിന് 50 മീറ്റർ ഉയരം ഉണ്ടാവും. 20 മീറ്റർ ഉയരമുള്ള കുടയും പ്രതിമയ്ക്കുണ്ടാകും. ഇങ്ങനെ 221 മീറ്റർ ഉയരത്തിലായിരിക്കും പ്രതിമ നിർമ്മിക്കുക. സരയു നദി തീരത്താണ് ശ്രീരാമ പ്രതിമ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. പ്രതിമ നിർമ്മാണത്തിനുതകുന്ന സ്ഥലത്തിനായി മണ്ണിന്റെ പരിശോധനയും കാറ്റിന്റെ സ്വഭാവവും പഠിച്ചു വരികയാണ്. അതേസമയം
ലക്നൗ: ബിജെപി സർക്കാരിന് ഇത് പ്രതിമ നിർമ്മാണത്തിന്റെ കാലം. സ്വന്തം നാട്ടിൽ 3000 കോടി ചെലവിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി ഏക്ദാ പ്രതിമ സ്ഥാപിച്ചപ്പോൾ അതിലും വലുത് ഒന്ന് തങ്ങളുടെ നാട്ടിൽ പണി തീർക്കാൻ ഒരുങ്ങുകയാണ് യോഗി ആദിത്യ നാഥ്. ഗുജറാത്തിൽ നരേന്ദ്ര മോദി സ്ഥാപിച്ചത് 182 മീറ്റർ ഉരമുള്ള സർദാർ പട്ടേലിന്റെ പ്രതിമയാണെങ്കിൽ യോഗി ആദിത്യ നാഥ് അതിനെയും കടത്തി വെട്ടി 221 മീറ്റർ ഉയരത്തിലുള്ള ശ്രീരാമന്റെ പ്രതിമയാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
കോടിക്കണക്കിന് രൂപ ചിലവു വരുന്ന പ്രതിമയുടെ രൂപകൽപന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വിലയിരുത്തി. രൂപകൽപന പ്രകാരം 151 മീറ്റർ നീളമുള്ള പ്രതിമയുടെ പീഠത്തിന് 50 മീറ്റർ ഉയരം ഉണ്ടാവും. 20 മീറ്റർ ഉയരമുള്ള കുടയും പ്രതിമയ്ക്കുണ്ടാകും. ഇങ്ങനെ 221 മീറ്റർ ഉയരത്തിലായിരിക്കും പ്രതിമ നിർമ്മിക്കുക. സരയു നദി തീരത്താണ് ശ്രീരാമ പ്രതിമ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. പ്രതിമ നിർമ്മാണത്തിനുതകുന്ന സ്ഥലത്തിനായി മണ്ണിന്റെ പരിശോധനയും കാറ്റിന്റെ സ്വഭാവവും പഠിച്ചു വരികയാണ്. അതേസമയം പ്രതിമ സ്ഥാപിക്കുന്ന സ്ഥലം ചെലവ് എന്നിവ യോഗി സർക്കാർ അറിയിച്ചിട്ടില്ല. പ്രതിമ സ്ഥാപിക്കാനുള്ള ഫണ്ട് വെിടെ നിന്ന് എടുക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.
പൂർണ്ണമായും ചെമ്പിലായിരിക്കും പ്രതിമയുടെ നിർമ്മാണം. പ്രതിമയ്ക്ക് പുറമേ ഇതിനടുത്തായി അയോധ്യയുടെ ചരിത്രവും മനു രാജാവ് മുതൽ രാമ ജന്മഭൂമി വരെയുള്ള ഇക്ഷ്വാകു വംശത്തിന്റെ ചരിത്രവും പ്രദർശിപ്പിക്കാനുള്ള ആധുനിക കാഴ്ചബംഗ്ലാവും സ്ഥാപിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഈ മ്യൂസിയത്തിൽ വിഷ്ണുവിന്റെ അവതാരങ്ങളെയും, ഭാരത് കെ സമസ്ത സനാദന ധർമ്മ എന്ന ആശയത്തെക്കുറിച്ചും കലാപരമായി ആവിഷ്‌കരിക്കുമെന്നും പത്ര കുറിപ്പിൽ പറഞ്ഞു.
ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും വലിയ പ്രതിമയായ സർദാർ പട്ടേലിന്റെ ഏക്താ പ്രതിമ ഉദ്ഘാടനം ചെയ്തിരുന്നു. ഗുജറാത്തിലെ നർമ്മദയുടെ തീരത്ത് കൃഷിയിടങ്ങൾ കെയ്യേറിയും ആദിവാസികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായും നിർമ്മിച്ച പ്രതിമയുടെ നിർമ്മാണത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധിച്ചിരുന്നു. അയോധ്യയിൽ ഹിന്ദുത്വ സംഘടനകൾ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമ്മേളനത്തെ ലക്ഷ്യമിട്ടാണ് ദൃതി പിടിച്ചുള്ള യോഗിയുടെ പ്രഖ്യാപനമെന്നാണ് കരുതുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനായി നിയമ നിർമ്മാണം നടത്തണമെന്നാണ് ബിജെപി സർക്കാരിനോട് വിഎച്ച്പിയും ശിവസേനയും അടക്കമുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.