- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പുറത്ത് യോഗി താജ് മഹൽ കാണുന്നു അപ്പുറത്ത് വിദേശികളെ തല്ലിക്കൊല്ലാൻ ശ്രമം; യുപിയിലെ ദമ്പതികളെ മർദിച്ച സംഭവത്തിൽ സുഷമ സ്വരാജ് യോഗിയോട് റിപ്പോർട്ട് തേടി; യോഗിയെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും മന്ത്രിമാരും
ആഗ്ര: യുപി മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് ആദ്യമായി താജ്മഹൽ സന്ദർശനത്തിനെത്തിയ ദിവസം തന്നെ വിദേശികൾക്കെതിരായ ആക്രമണം പുറത്തു വന്നത് നാണക്കേടായി. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സ്‌ക്രിയിൽ വച്ച് വിനോദസഞ്ചാരികളായ സ്വിസ് ദമ്പതികളെയാണ് ഒരു കൂട്ടം ചെറുപ്പക്കാർ മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ വിദേശികൾ ആദ്യം ആഗ്രയിലും പിന്നീട് ഡൽഹിയിലെ അപ്പോളൊ ആശുപത്രിയിലും ചികിത്സ തേടി. ആഗ്രയിലെ ഫത്തേപൂർസിക്രിയിൽ ഞായറാഴ്ചയാണ് സ്വിസ് യുവതിയും യുവാവും ആക്രമിക്കപ്പെട്ടത്. താജ്മഹൽ സന്ദർശിച്ച ശേഷം ആഗ്രയിലെ ചരിത്രപ്രാധാന്യമുള്ള മറ്റൊരു സന്ദർശക കേന്ദ്രമായ ഫത്തേർപൂർ സിക്രിയിലേക്കു പോകുകയായിരുന്നു ഇരുവരും. ദമ്പതികൾക്ക് നേരെ അശ്ലീല കമന്റുകൾ പറഞ്ഞ യുവാക്കൾ ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുക്കുകയും ചെയ്തു പിന്നീട് നാലു യുവാക്കളടങ്ങുന്ന ഒരു സംഘം തങ്ങളെ കുറെ പിന്തുടർന്നു വന്നെന്നും പിന്നീട് പൊടുന്നനെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നെന്ന് ക്ലർക്ക് പറഞ്ഞു. മർദ്ദനത്തിൽ ക്ലർക്കിന്റെ തലയിൽ സാരമായി മുറിവേൽക്കുകയും കയ്യൊടിയുകയും
ആഗ്ര: യുപി മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് ആദ്യമായി താജ്മഹൽ സന്ദർശനത്തിനെത്തിയ ദിവസം തന്നെ വിദേശികൾക്കെതിരായ ആക്രമണം പുറത്തു വന്നത് നാണക്കേടായി. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സ്‌ക്രിയിൽ വച്ച് വിനോദസഞ്ചാരികളായ സ്വിസ് ദമ്പതികളെയാണ് ഒരു കൂട്ടം ചെറുപ്പക്കാർ മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ വിദേശികൾ ആദ്യം ആഗ്രയിലും പിന്നീട് ഡൽഹിയിലെ അപ്പോളൊ ആശുപത്രിയിലും ചികിത്സ തേടി.
ആഗ്രയിലെ ഫത്തേപൂർസിക്രിയിൽ ഞായറാഴ്ചയാണ് സ്വിസ് യുവതിയും യുവാവും ആക്രമിക്കപ്പെട്ടത്. താജ്മഹൽ സന്ദർശിച്ച ശേഷം ആഗ്രയിലെ ചരിത്രപ്രാധാന്യമുള്ള മറ്റൊരു സന്ദർശക കേന്ദ്രമായ ഫത്തേർപൂർ സിക്രിയിലേക്കു പോകുകയായിരുന്നു ഇരുവരും. ദമ്പതികൾക്ക് നേരെ അശ്ലീല കമന്റുകൾ പറഞ്ഞ യുവാക്കൾ ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുക്കുകയും ചെയ്തു പിന്നീട് നാലു യുവാക്കളടങ്ങുന്ന ഒരു സംഘം തങ്ങളെ കുറെ പിന്തുടർന്നു വന്നെന്നും പിന്നീട് പൊടുന്നനെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നെന്ന് ക്ലർക്ക് പറഞ്ഞു.
മർദ്ദനത്തിൽ ക്ലർക്കിന്റെ തലയിൽ സാരമായി മുറിവേൽക്കുകയും കയ്യൊടിയുകയും ചെയ്തു. കേൾവിശക്തി നഷ്ടപ്പെട്ടു. കൂടാതെ മറ്റുപലയിടത്തും മുറിവേറ്റിട്ടുമുണ്ട്. ക്ലർക്കിന്റെ കാമുകി ഡ്രോസിന്റ കയ്യും ഒടിഞ്ഞു. ശരീരമാസകലം മുറിവേൽക്കുകയും ചെയ്തു. കല്ലുകളും വടികളും ഉപയോഗിച്ചാണ് ഇവരെ ആക്രമികൾ മർദ്ദിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ആക്രമികൾ രക്ഷപ്പെടുകയായിരുന്നു.
. സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുകയും ഉത്തർപ്രദേശ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിദേശികളായ വിനോദസഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ആശങ്ക അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം യോഗി ആദിത്യനാഥിന് കത്തെഴുതി. ഇത്തരം സംഭവങ്ങൾ ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്ന് ചൂണ്ടിക്കാട്ടിയ കണ്ണന്താനം, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി മഹേഷ് ശർമ സംഭവത്തെ അപലപിച്ചു. ഇത് ഇന്ത്യക്കാർക്ക് നാണക്കേടാണെന്നും ഇത്തരമൊരു സംഭവം രാജ്യത്ത് നടന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.