- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ മിഥുൻരാജ് പൂജപ്പുര സെൻട്രൽ ജയിലിൽ സിസി ടിവി സ്ഥാപിച്ച യുവ എൻജിനീയർ! മിഥുൻ ഇലക്ട്രിക്കൽ വർക്ക് ചെയ്ത ഇടങ്ങളിലെ വീട്ടുകാരും ആശങ്കയിൽ; അയൽവാസികളുടെ കുളിമുറിയിൽ മൊബൈലുമായി കറങ്ങി നടക്കുന്നത് യുവാവിന്റെ പതിവ് പല്ലവിയെന്ന് പൊലീസ്; വിശദ പരിശോധനക്ക് സൈബർ സെൽ
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവ എഞ്ചിനീയർ പിടിയിലായത് യുവതിയുടെ ഭർത്താവൊരുക്കിയ കെണിയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഇലക്ട്രോണിക്കൽ എഞ്ചിനീയർ മിഥുൻരാജാണ് പൊലീസ് പിടിയിലായത്. ഇയാളുടെ അയൽവാസിയുടെ വീട്ടിലെ കുളിമുറിക്ക് സമീപം ഇയാളെ കണ്ട യുവതി ഭർത്താവിനെ വിവരമറിയച്ചതോടെയാണ് പിടിയിലായത്. കുളിക്കാനായി യുവതി കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് തന്നെ ഇയാൾ ജനലരികിൽ പതുങ്ങി നിൽക്കുന്നത് അവർക്ക് മനസ്സിലായിരുന്നു. ജനലരികിൽ ഒരു നിഴൽ കണ്ടതും യുവതി അത് ഭർത്താവിനോട് പറഞ്ഞു. പിന്നാലെ ഭർത്താവ് കുളിമുറിയിൽ കയറുകയും കുളിക്കുന്നത് പോലെ വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുകയും ചെയ്തു. ഈ ശബ്ദദം കേട്ട മിഥുൻരാജ് സ്ത്രീയാണ് കുളിക്കുന്നതെന്ന് കരുതി തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ജനലിന്റെ വിടവിലൂടെ വെയ്ക്കുകയായിരുന്നു. ഈ സമയത്ത് തന്നെ യുവതിയുടെ ഭർത്താവ് ആ മൊബൈൽ ഫോൺ പിടികൂടുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപെട്ടെന്ന മനസ്
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവ എഞ്ചിനീയർ പിടിയിലായത് യുവതിയുടെ ഭർത്താവൊരുക്കിയ കെണിയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഇലക്ട്രോണിക്കൽ എഞ്ചിനീയർ മിഥുൻരാജാണ് പൊലീസ് പിടിയിലായത്. ഇയാളുടെ അയൽവാസിയുടെ വീട്ടിലെ കുളിമുറിക്ക് സമീപം ഇയാളെ കണ്ട യുവതി ഭർത്താവിനെ വിവരമറിയച്ചതോടെയാണ് പിടിയിലായത്. കുളിക്കാനായി യുവതി കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് തന്നെ ഇയാൾ ജനലരികിൽ പതുങ്ങി നിൽക്കുന്നത് അവർക്ക് മനസ്സിലായിരുന്നു.
ജനലരികിൽ ഒരു നിഴൽ കണ്ടതും യുവതി അത് ഭർത്താവിനോട് പറഞ്ഞു. പിന്നാലെ ഭർത്താവ് കുളിമുറിയിൽ കയറുകയും കുളിക്കുന്നത് പോലെ വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുകയും ചെയ്തു. ഈ ശബ്ദദം കേട്ട മിഥുൻരാജ് സ്ത്രീയാണ് കുളിക്കുന്നതെന്ന് കരുതി തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ജനലിന്റെ വിടവിലൂടെ വെയ്ക്കുകയായിരുന്നു. ഈ സമയത്ത് തന്നെ യുവതിയുടെ ഭർത്താവ് ആ മൊബൈൽ ഫോൺ പിടികൂടുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപെട്ടെന്ന മനസ്സിലായ മിഥുൻ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
തങ്ങൾ മിഥുനിന്റെ കൈയിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുമായി യുവതിയും ഭർത്താവും പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് മൊബൈൽ ഫോൺ പൊലീസും സൈബർസെല്ലും പരിശോധിച്ചപ്പോഴാണ് മിഥുൻരാജ് എന്നയാളാണ് ഉടമയെന്ന് മനസ്സിലാക്കിയത്. അടുത്ത ദിവസം രാവിലെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രദേശത്തെ മറ്റേതെങ്കിലും വീടുകളിലോ വേറെ ഏതെങ്കിലും സ്ഥലത്തോ ഇയാൾ ഇത്തരത്തിൽ കുളിമുറി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടൊ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.
എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ് മിഥുൻ. ഇലക്ട്രോണിക് വർക്കുകളും മറ്റും മികച്ച രീതിയിൽ ചെയ്യുന്നയാളായിട്ടാണ് പൂജപ്പുരയിലും പരിസര പ്രദേശത്തും അറിയപ്പെടുന്നതും. ഇയാൾ ഇത്തരത്തിലൊരു കേസിൽ അകത്തായതോടെ അയൽവാസികളും ഇപ്പോൾ ആശങ്കയിലാണ്. തങ്ങളുടെ വീടുകളിൽ നിന്ന് ഇയാൾ ഇത്തരം ദൃശ്യങ്ങൾ പകർത്തിയോ എന്നാണ് പലരും ഭയക്കുന്നത്. മാത്രമല്ല എന്തെങ്കിലും ഒളിക്യാമറയോ മറ്റോ സ്ഥാപിച്ചിട്ടുണ്ടെയെന്നും അയൽവാസികൾക്ക് ആശങ്കയുണ്ട്.
നഗരത്തിലെ പല സർക്കാർ സ്ഥാപനങ്ങളിലും ഇയാളാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിൽ കോംപൗണ്ടിലും ജയിൽ പരിസരത്തും സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി സിസിടിവി സ്ഥാപിക്കുന്ന ജോലി ചെയ്തത് മിഥുൻ തന്നെയാണ്. അതേ പൂജപ്പുര സെൻട്രൽ ജയിലിൽ തന്നെയാണ് മിഥൻ രാജിനെ പാർപ്പിച്ചിരുന്നതും. കേസിൽ ഇയാൾക്ക് ഇന്നലെ ജാമ്യം നൽകിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിച്ച് വരികയാണ്.