- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് തീ കൊളുത്തിയ യുവാവും പതിനാറുകാരിയും മരിച്ചു; മരണം എറണാകുളത്ത് സ്വാകാര്യാശുപത്രിയിൽ ചികിത്സയലിരിക്കെ; കടുംകൈക്ക് പിന്നിൽ പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതാണെന്ന് നാട്ടുകാർ; കൊലങ്കോടിനെ ഞെട്ടിച്ച് പ്രണയിതാക്കളുടെ മരണം
കൊച്ചി: പാലക്കാട് നിന്ന് പൊള്ളലേറ്റ് കൊച്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവും പെൺകുട്ടിയും മരിച്ചു.ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്.തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.കൊണ്ടുവരുമ്പോൾ തന്നെ അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളാണ് ഇരുവരും.
പിറന്നാളാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെയാണ് ബാലസുബ്രഹ്മണ്യൻ സുഹൃത്തായ നവ്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയിൽനിന്ന് തീയും പുകയും ഉയർന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടർന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചു.
ബാലസുബ്രഹ്മണ്യവും പെൺകുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഇരുവരെയും ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെൺകുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ കരുതുന്നത്.
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മുറിയിൽവെച്ച് പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുറിയിൽനിന്ന് തീയും പുകയും ഉയർന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടർന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ