- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി; ആറുമാസം മുമ്പ് പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ടു; മഞ്ചേരിക്കാരിയായ യുവതിയും കാമുകനും പിടിയിലായത് ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്ന്; ഇരുവരെയും കുടുക്കിയത് പൊലീസിന്റെ ബ്രില്യൻസ്
മലപ്പുറം: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി ഒന്നര മാസത്തിന് ശേഷം തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ. പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷമാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. പ്രത്യേക അന്വേഷണസംഘം ചെന്നൈയിൽ ക്യാംപ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
മഞ്ചേരി പുൽപറ്റ സ്വദേശി ഷഹാന ഷെറിനും മംഗലശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്‌മാനുമാണ് പിടിയിലായത്. മഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. ആറു മാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഷഹാനയുടെ ഭർത്താവ് ഗൾഫിലാണ് ഷഹാനയ്ക്കും ഫൈസലിനും രണ്ടുവീതം കുട്ടികളുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് ഷഹാനയും ഫൈസലും നാടുവിട്ടത്. ഇരുവരും തമിഴ്‌നാട്ടിൽ വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ആറുമാസം മുമ്പ് പരിചയപ്പെട്ട ഫൈസലുമായി ഷഹാന ബൈക്കിലാണ് തമിഴ്‌നാട്ടിലേക്ക് പോയത്. ഇവരെ ബന്ധുക്കൾ ഇടപെട്ട് തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് ഷഹാനയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് പിഞ്ചുകുഞ്ഞിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാൻ വിദേശത്തായിരുന്ന ഷഹാനയുടെ ഭർത്താവ് ഇതിനിടെ നാട്ടിലെത്തിയിരുന്നു.
ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു കമിതാക്കൾ താമസിച്ചിരുന്നത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാൻ ഷഹാന ശ്രമിച്ചിരുന്നു. നാടുവിടുന്നതിന് മുമ്പ് സുഹൃത്തിന്റെ ആധാർ ഉപയോഗിച്ച സിംകാർഡ് വഴി ഫേസ്‌ബുക്ക് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു.
ചെന്നൈയിലെ പ്രമുഖ മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കറങ്ങിയ ചിത്രങ്ങൾ ഇടയ്ക്കിടെ ഫേസ്‌ബുക്കിൽ അപ്‌ഡേറ്റ് ചെയ്തു. തങ്ങൾ ചെന്നൈ നഗരത്തിലാണെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്.
എന്നാൽ ഇവരെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ചെന്നൈയിൽ ക്യാംപ് ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഷഹാനയും ഫൈസലും ആണ്ടാൾ നഗർ ഗ്രാമത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തി നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തമിഴ്‌നാട് പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടത്തിയത്. നാട്ടിലെത്തിച്ച ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ