- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരയിൽ 90 വയസുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത 23കാരൻ അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായിച്ചത് വയോധികയുടെ വീട്ടിൽനിന്നു ലഭിച്ച മൊബൈൽ; കണ്ടിയൂർ സ്വദേശി ഗിരീഷ് നിരപരാധിയായ സുഹൃത്തിനെയും കേസിൽ കുടുക്കാൻ ശ്രമിച്ചു
മാവേലിക്കര: കണ്ടിയൂരിൽ 90 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷ്(23)നെയാണ് മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തായ കുരുവിക്കാട് സ്വദേശിയെ കേസിൽ കുടുക്കി രക്ഷപ്പെടാനുള്ള നീക്കവും പൊലീസ് പൊളിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കൊടും ക്രൂരത അരങ്ങേറിയത്. വീട്ടിൽ ഒറ്റക്കായിരുന്ന വയോധികയെ ഗിരീഷ് ഓട് പൊളിച്ച് ഉള്ളിൽ കയറി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിന്നും അശ്വതി മഹോത്സവം കണ്ട് 60 വയസുള്ള മകൾ തിരികെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവരെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച മൊബൈലിനെ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഗിരീഷ് കൊടുത്ത അദ്യ മൊഴിയിൽ തന്റെ കണ്ടിയൂർ സ്വദേശിയായ സുഹൃത്തിന്റെ കൈവശം ചാർജ്ജ് ചെയ്യാനായി കൊടുത്തു വിട്ടിരുന്നതാണ് മൊബൈൽ എന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന
മാവേലിക്കര: കണ്ടിയൂരിൽ 90 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷ്(23)നെയാണ് മാവേലിക്കര
സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തായ കുരുവിക്കാട് സ്വദേശിയെ കേസിൽ കുടുക്കി രക്ഷപ്പെടാനുള്ള നീക്കവും പൊലീസ് പൊളിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കൊടും ക്രൂരത അരങ്ങേറിയത്. വീട്ടിൽ ഒറ്റക്കായിരുന്ന വയോധികയെ ഗിരീഷ് ഓട് പൊളിച്ച് ഉള്ളിൽ കയറി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.
രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിന്നും അശ്വതി മഹോത്സവം കണ്ട് 60 വയസുള്ള മകൾ തിരികെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവരെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച മൊബൈലിനെ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഗിരീഷ് കൊടുത്ത അദ്യ മൊഴിയിൽ തന്റെ കണ്ടിയൂർ സ്വദേശിയായ സുഹൃത്തിന്റെ കൈവശം ചാർജ്ജ് ചെയ്യാനായി കൊടുത്തു വിട്ടിരുന്നതാണ് മൊബൈൽ എന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാരനായ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യ ചെയ്യലിലാണ് ഗിരീഷിന്റെ വാദം പൊലീസ് പൊളിച്ച്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.