- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ഷൂട്ടിംഗിൽ മെഡൽ കൊയ്ത് 16കാരൻ സൗരഭ് ചൗധരി; കൊറിയൻ താരത്തെ പിന്നിലാക്കിയത് എട്ട് പോയിന്റോളം വ്യത്യാസത്തിൽ; ഇന്ത്യയുടെ മെഡൽ നേട്ടം ആറായി ഉയർന്നു
ബ്യൂണസ് അയേഴ്‌സ്; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഷൂട്ടിങ് 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണം നേടിയത് 16കാരൻ സൗരഭ് ചൗധരി. കോമൺവെൽത്ത് ഗെയിംസിലും സൗരഭ് ഇന്ത്യക്കായി മെഡൽ നേടിയിരുന്നു. സൗരഭ് കൊറിയൻ താരത്തെ പിന്നിലാക്കിയത് എട്ട് പോയിന്റോളം വ്യത്യാസത്തിൽ. ആകെ 244.2 പോയിന്റുമായാണ് ചൗധരി സ്വർണത്തിലേക്കെത്തിയത്. 236.7 പോയിന്റുമായി ദക്ഷിണ കൊറിയൻ താരം സുങ് യുൻഹോ വെള്ളിയും 215.6 പോയിന്റുമായി സ്വിറ്റ്‌സർലൻഡിന്റെ സോലാരി ജേസൺ വെങ്കലവും നേടി. ഇതോടെ 3 സ്വർണവും 3 വെള്ളിയും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ആറായി ഉയർന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ അദ്ഭുത ബാലനാണു സൗരഭ്. ജൂനിയർ ഷൂട്ടിങ് ലോക ചാംപ്യൻഷിപ്പിലും അതേയിനത്തിൽ സ്വർണം നേടിയിരുന്നു. 15നും 18നും ഇടയിൽ പ്രായമുള്ളവരാണു യൂത്ത് ഒളിംപിക്‌സിൽ മെഡൽ തേടിയിറങ്ങുന്നത്. അർജന്റീന തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സിൽ ഈ മാസം 18 വരെയാണ് മൂന്നാമത് ഗെയിംസ് അരങ്ങേറുന്നത്. നേരത്തേ, പുരുഷന്മാരുടെ 62 കിലോഗ്രാം ഭാരോദ
ബ്യൂണസ് അയേഴ്‌സ്; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഷൂട്ടിങ് 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണം നേടിയത് 16കാരൻ സൗരഭ് ചൗധരി. കോമൺവെൽത്ത് ഗെയിംസിലും സൗരഭ് ഇന്ത്യക്കായി മെഡൽ നേടിയിരുന്നു. സൗരഭ് കൊറിയൻ താരത്തെ പിന്നിലാക്കിയത് എട്ട് പോയിന്റോളം വ്യത്യാസത്തിൽ.
ആകെ 244.2 പോയിന്റുമായാണ് ചൗധരി സ്വർണത്തിലേക്കെത്തിയത്. 236.7 പോയിന്റുമായി ദക്ഷിണ കൊറിയൻ താരം സുങ് യുൻഹോ വെള്ളിയും 215.6 പോയിന്റുമായി സ്വിറ്റ്‌സർലൻഡിന്റെ സോലാരി ജേസൺ വെങ്കലവും നേടി. ഇതോടെ 3 സ്വർണവും 3 വെള്ളിയും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ആറായി ഉയർന്നു.
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ അദ്ഭുത ബാലനാണു സൗരഭ്. ജൂനിയർ ഷൂട്ടിങ് ലോക ചാംപ്യൻഷിപ്പിലും അതേയിനത്തിൽ സ്വർണം നേടിയിരുന്നു. 15നും 18നും ഇടയിൽ പ്രായമുള്ളവരാണു യൂത്ത് ഒളിംപിക്‌സിൽ മെഡൽ തേടിയിറങ്ങുന്നത്. അർജന്റീന തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സിൽ ഈ മാസം 18 വരെയാണ് മൂന്നാമത് ഗെയിംസ് അരങ്ങേറുന്നത്.
നേരത്തേ, പുരുഷന്മാരുടെ 62 കിലോഗ്രാം ഭാരോദ്വഹനത്തിൽ 274 കിലോഗ്രാം (124 + 150) ഉയർത്തി മിസോറമിന്റെ കൗമാരതാരം ജെറമി ലാൽറിനുംഗയാണ് യൂത്ത് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യം സ്വർണം നേടിയത്. വനിതകളുടെ ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി മനു ഭാക്കർ ഇന്ത്യയുടെ ആഹ്ലാദം ഇരട്ടിപ്പിച്ചു. മൂന്നു സ്വർണത്തിനു പുറമെ 3 വെള്ളിയും ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്.