- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിബിയയിലെ പണത്തട്ടിപ്പിന്റെ ആഴം വളരെ വലുത്; 16 ഡോക്ടർമാർ അടക്കം തട്ടിപ്പിന് ഇരയായത് 76 പേർ; നഷ്ടമായ ജീവിത സമ്പാദ്യം വീണ്ടെടുക്കാൻ ഇന്ത്യൻ എംബസിക്ക് പരാതി നൽകി നഴ്‌സുമാർ
തിരുവനന്തപുരം: നാട്ടിൽ പണം എത്തിക്കാമെന്ന് പറഞ്ഞ് ലിബിയയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ നഴ്‌സുമാരിൽ പണം പിരിച്ച് മുങ്ങിയ യുവാക്കളുടെ തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ നഴ്‌സുമാരുണ്ടെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. നഴ്‌സുമാരുടേതിന് പുറമേ ഇവിടെ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ പക്കൽ നിന്നും പണം പിരിച്ചെടുത്താണ് കൂത്താട്ടുകുളം സ്വ
തിരുവനന്തപുരം: നാട്ടിൽ പണം എത്തിക്കാമെന്ന് പറഞ്ഞ് ലിബിയയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ നഴ്‌സുമാരിൽ പണം പിരിച്ച് മുങ്ങിയ യുവാക്കളുടെ തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ നഴ്‌സുമാരുണ്ടെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. നഴ്‌സുമാരുടേതിന് പുറമേ ഇവിടെ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ പക്കൽ നിന്നും പണം പിരിച്ചെടുത്താണ് കൂത്താട്ടുകുളം സ്വദേശി രാജേഷും പെരുമ്പാവൂർ സ്വദേശി സാബുവും മുങ്ങിയത്. 76 പേരിൽ നിന്നുമാണ് ഇവർ പണം പിരിച്ചെടുത്തതെന്ന് നഴ്‌സുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിൽ 60 നഴ്‌സുമാരും 16 ഡോക്ടർമാരുമാണ് ഉൾപ്പെട്ടത്. പിരിച്ചെടുത്ത മൊത്തം തുക കണക്കാക്കുമ്പോൾ വൻതട്ടിപ്പാണ് നടന്നതെന്ന് ബോധ്യമാകും.
നേരത്തെ ഒന്നര കോടിയാണ് നഷ്ടമായതെന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ തട്ടിപ്പിന് ഇരയായവർ കൂടുതൽ പേരുണ്ടെന്ന് വ്യക്തമായതോടെ എല്ലാവരും ചേർന്ന് ജീവിത സമ്പാദ്യം തിരിച്ചുപിടിക്കാൻ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരിക്കയാണ.് തട്ടിപ്പിന് ഇരയായ നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പടെയുള്ളവർ ഒപ്പിട്ട് ലിബിയയിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ട. ആഭ്യന്തര സംഘർഷം നടക്കുന്നതിനാൽ ലിബിയയിലെ പൊലീസ് സംവിധാനം ഇനിയും മെച്ചപ്പെട്ട അവസ്ഥയിലല്ല. അതുകൊണ്ട് തന്നെ നാട്ടിലെത്തിക്കാനായി പണം എത്തിക്കാമെന്ന് പറഞ്ഞ് കോടികൾ പിരിച്ചെടുത്ത് മുങ്ങിയവരെ കണ്ടെത്തണമെന്ന് പറഞ്ഞാണ് എംബസിക്ക് പരാതി നൽകിയത്.
ബെൻഗസ്സിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിപക്ഷവും. ഇവർ എഴുതി തയ്യാറാക്കിയ പരാതിയിൽ ഒപ്പിട്ട് ഓൺലൈൻ വഴി അയച്ചു നൽകുകയാണ് ഉണ്ടായത്. നഴ്‌സുമാരും ഡോക്ടർമാരും അടക്കം 42 പേരാണ് പരാതി നൽകിയത്. ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് തട്ടിപ്പ് നടത്തിയത്. ഇവർ ലിബിയൻ പൊലീസിന്റെ പിടിയിൽ ആയെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ ബോംബ് ആക്രമണത്തിന് ഇരയാകുമെന്ന ഭീതിയിൽ കഴിയുന്ന നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് കോടികളുമായി യുവാക്കൾ മുങ്ങിയത്. പണം അയക്കാനുള്ള ബെൻഗസ്സിയിലെ സംവിധാനങ്ങളെല്ലാം താറുമാറായി കിടക്കുകയാണ്. ഇവിടുത്തെ സമാന്തര ഭരണകൂടം എപ്പോഴും നിലംപൊത്താമെന്നതു കൊണ്ട് നേരത്തെ കിട്ടിയ ശമ്പളം അയക്കാൻ മാർഗ്ഗമില്ലാതായ അവസ്ഥയിലാണ് നഴ്‌സുമാർ പണം അയക്കാൻ യുവാക്കളുടെ സഹായം തേടിയത്. ഇവർ പണം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിരിച്ചെടുത്ത പണവുമായി മുങ്ങുകയായിരുന്നു.
ദുബായ് വഴി പണം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് നഴ്‌സുമാരിൽ നിന്നും ഡോക്ടർമാരിൽ നിന്നുമടക്കം പണം ഇവർ കൈപ്പറ്റിയത്. പണം എത്തേണ്ട ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാത്ത അവസ്ഥ ഉണ്ടായതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം നഴ്‌സുമാർ അറിഞ്ഞത്. ആകെയുള്ള ജീവിത സമ്പാദ്യവുമായി മടങ്ങാൻ ശ്രമിച്ചാൽ തന്നെ തങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിൽ കഴിയുകയായിരുന്നു നഴ്‌സുമാർ. ഇതിനിടെയാണ് മലയാളികളിൽ നിന്നു തന്നെ തട്ടിപ്പിന് ഇരയാകേണ്ടി വന്നത്. ബെൻഗസ്സിയിലെ മെഡിക്കൽ സെന്ററിന് നേരെ ആക്രമണമുണ്ടായ സ്ഥിതിവിശേഷവും ഉണ്ടായിരുന്നു.