- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തം വരുമ്പോൾ ഓടിയെത്താനും രോഗം വന്നവരെ ശുശ്രൂഷിക്കാനും മാലിന്യ മുക്തമായ കേരളം കെട്ടിപ്പെടുക്കാനും ഇനി കേരളത്തിൽ യുവാക്കൾ മുൻപിൽ നിൽക്കും; ഒരുലക്ഷം പേരുടെ യൂത്ത് വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് ആവേശം നൽകാൻ നടൻ പൃഥ്വിരാജും ആസിഫ് അലിയും; നമ്മുടെ നാട് നന്നാക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവോ യുവതിയോ ആണ് നിങ്ങൾ എങ്കിൽ യുവജനക്ഷേമ ബോർഡിന്റെ ഈ സേനയിൽ നിങ്ങൾക്കും അംഗമാകാം
കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ ദുന്തമായ പ്രളയത്തിൽ കേരളം പകച്ചു നിന്നപ്പോൾ സർക്കാരിന് സഹായവുമായി ഓടിയെത്തിയവരിൽ വലിയൊരു വിഭാഗം കേരളത്തിലെ യുവജനങ്ങളായിരുന്നു. കളക്ഷൻ സെന്ററിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്ന ജനങ്ങൾക്ക് സഹായഹത്സവുമായി രാപ്പകലില്ലാതെ കേരളത്തിലെ യുവത്വം ഓടി എത്തുകയും ചെയ്തിരുന്നു. സ്വാർത്ഥ താൽപര്യം ഇല്ലാതെ പ്രവർത്തിക്കുന്ന ഈ യുവത്വത്തിന്റെ നിസ്വാർത്ഥ സേവനം കേരളത്തിന് ഇനിയും ആവശ്യമാണ്. ഈ ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലെ യുവജനങ്ങളെ അണി നിരത്തി യൂത്ത് വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് രൂപകൽപന ചെയ്തിരിക്കുകയാണ് കേരള യുവജനക്ഷേമ ബോർഡ്. ദുരന്തം വരുമ്പോൾ ഓടിയെത്താനും രോഗം വന്നവരെ ശുശ്രൂഷിക്കാനും മാലിന്യ മുക്തമായ കേരളം കെട്ടിപ്പെടുക്കാനും വേണ്ടി കേരളത്തിലെ ഒരു ലക്ഷം യുവജനങ്ങളെ യൂത്ത് വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് കീഴിൽ അണിനിരത്താനാണ് യുവജന ക്ഷേമ ബോർഡിന്റെ ലക്ഷ്യം. നിസ്വാർത്ഥമായി കേരളത്തെ സേവിക്കാനുള്ള ഈ വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് നടൻ പൃഥ്വീരാജും ആസിഫ് അലിയും ആവേശം പകരാൻ എത്തും. നമ്മുടെ
കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ ദുന്തമായ പ്രളയത്തിൽ കേരളം പകച്ചു നിന്നപ്പോൾ സർക്കാരിന് സഹായവുമായി ഓടിയെത്തിയവരിൽ വലിയൊരു വിഭാഗം കേരളത്തിലെ യുവജനങ്ങളായിരുന്നു. കളക്ഷൻ സെന്ററിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്ന ജനങ്ങൾക്ക് സഹായഹത്സവുമായി രാപ്പകലില്ലാതെ കേരളത്തിലെ യുവത്വം ഓടി എത്തുകയും ചെയ്തിരുന്നു. സ്വാർത്ഥ താൽപര്യം ഇല്ലാതെ പ്രവർത്തിക്കുന്ന ഈ യുവത്വത്തിന്റെ നിസ്വാർത്ഥ സേവനം കേരളത്തിന് ഇനിയും ആവശ്യമാണ്. ഈ ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലെ യുവജനങ്ങളെ അണി നിരത്തി യൂത്ത് വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് രൂപകൽപന ചെയ്തിരിക്കുകയാണ് കേരള യുവജനക്ഷേമ ബോർഡ്.
ദുരന്തം വരുമ്പോൾ ഓടിയെത്താനും രോഗം വന്നവരെ ശുശ്രൂഷിക്കാനും മാലിന്യ മുക്തമായ കേരളം കെട്ടിപ്പെടുക്കാനും വേണ്ടി കേരളത്തിലെ ഒരു ലക്ഷം യുവജനങ്ങളെ യൂത്ത് വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് കീഴിൽ അണിനിരത്താനാണ് യുവജന ക്ഷേമ ബോർഡിന്റെ ലക്ഷ്യം. നിസ്വാർത്ഥമായി കേരളത്തെ സേവിക്കാനുള്ള ഈ വൊളന്റീർ ആക്ഷൻ ഫോഴ്‌സിന് നടൻ പൃഥ്വീരാജും ആസിഫ് അലിയും ആവേശം പകരാൻ എത്തും. നമ്മുടെ നാട് നന്നാക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവോ യുവതിയോ ആണ് നിങ്ങൾ എങ്കിൽ യുവജനക്ഷേമ ബോർഡിന്റെ ഈ സേനയിൽ നിങ്ങൾക്കും അംഗമാകാം
നമ്മുടെ നാട് നന്നാക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവോ യുവതിയോ ആണ് നിങ്ങൾ എങ്കിൽ യുവജനക്ഷേമ ബോർഡിന്റെ ഈ സേനയിൽ നിങ്ങൾക്കും അംഗമാകാം. സംസ്ഥാനത്തൊട്ടാകെയുള്ള യുവജനങ്ങളെ കോർത്തിണക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ചടങ്ങിലാണ് നടൻ പൃഥ്വിരാജ് അംഗത്വമെടുത്തത്. 15നും 30നും ഇടയിൽ പ്രായമുള്ളവരെ ഈ സേനയിൽ അംഗമാക്കി സംസ്ഥാനതലത്തിൽ മകിച്ച പ്രവർത്തനം കാഴ്‌ച്ചവെയ്ക്കാനാണ് അണിയറയിൽ പ്രവർത്തനം നടക്കുന്നത്. ഇതിൽ അംഗത്വമെടുക്കുന്നവരുടെ രേഖകൾ ആദ്യം തയ്യാറാക്കി ഇവർക്ക് സംഘടനയുടെ തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യും. ഓൺലൈൻ വഴി ഈ അംഗങ്ങളെ മുഴുവൻ ഏകോപിപ്പിച്ച് വർഷത്തിൽ ഒന്നോ രണ്ടോ കാമ്പയിൻ സംസ്ഥാന തലത്തിൽ നടത്താനാണ് തീരുമാനം.
പൊതുജനങ്ങളുടെ താൽപര്യാർത്ഥമുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കായിരിക്കും ഇവരെ നിയോഗിക്കുക. അതായത് സർക്കാർ ആശുപത്രികൾ വൃത്തിയാക്കുക, പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക, രോഗം വരുന്നവരെ ശുശ്രൂഷിക്കുക തുടങ്ങി സേവനം ആവശ്യമായ മേഖലകളിൽ സഹായവുമായി ഓടി എത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന് പുറമേ ഓരോ ജില്ലയിലും നൂറു പേരുടെ കൂട്ടായ്മയുണ്ടാക്കി അവർക്ക് ദുരന്തം വന്നാൽ നേരിടുന്നതിനും സൈക്കോളജിക്കലായുള്ള മേഖലയിലും മറ്റും പരിശീലനം നൽകാനും യുവജനക്ഷേമ ബോർഡ് ആലോചിക്കുന്നുണ്ട്.
http://volunteer.ksywb.in/ എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്താൽ നിങ്ങൾക്കും ഈ സേനയിൽ അംഗമാകാം. ഈ യുവജന സേനയിലേക്കുള്ള എൻ റോൾമെന്റ് തുടങ്ങി കഴിഞ്ഞു. ആരെയും നിർബന്ധിച്ചല്ല ഈ സേനയിൽ അംഗമാക്കുന്നത്്. എന്നിട്ടും സ്വയം സന്നദ്ധരായി നിരവധി പേരാണ് ഈ സംഘടനയുടെ ഭാഗമാകാൻ എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഈ സംഘടന പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് യുവജന ക്ഷേമ ബോർഡിന്റെ പ്രതീക്ഷ.
തിരുവനന്തപുരത്തെ കളക്ഷൻ സെന്ററിൽ വന്ന കുട്ടികളുടെ നിസ്വാർത്ഥ സേവനത്തിൽ നിന്നുമാണ് ഇങ്ങനെ ഒരു സേനയുണ്ടാക്കാനുള്ള ആശയം ഉരുത്തിരിഞ്ഞത്. ഇവിടെ എത്തിയ പല യുവാക്കളും ഇങ്ങനെ ഒരു സേനയുണ്ടായാൽ പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഇത്തരത്തിൽ ഒരു യുവജന സംഘടന ഉണ്ടാക്കാൻ യുവജന ക്ഷേമ ബോർഡ് മുൻ കൈ എടുക്കുന്നത്.
ഇന്നലെ തലശ്ശേരിയിൽ നടന്ന ചടങ്ങിലാണ് ആസിഫ് അലി വൊളന്റിയർ സേനാംഗമായത്. എന്റോൾമെന്റ് ചടങ്ങിൽ യുവജനക്ഷേമ ബോർഡ് അംഗം ബിജു കണ്ടക്കൈ, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, തലശ്ശേരി മുനിസിപ്പൽ കോ ഓർഡിനേറ്റർ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു
സന്നദ്ധസേവനത്തിന് താത്പര്യമുള്ള ഒരുലക്ഷം പേരുടെ സേനയാണ് കേരളത്തിൽ രൂപവത്കരിക്കുന്നത്. യുവജനങ്ങളെ നാടിന്റെ പുനർനിർമ്മാണത്തിലും വികസനത്തിലും കണ്ണിചേർക്കുക എന്നതാണ് ലക്ഷ്യം. ദുരന്തനിവാരണം, മാലിന്യനിർമ്മാർജനം, പാലിയേറ്റീവ് പ്രവർത്തനം തുടങ്ങിയ മേഖലകളിൽ വൊളന്റിയർമാർക്ക് പരിശീലനം നൽകും.