കൊച്ചി: ആലുവയിൽ വനിതാ അഭിഭാഷകയ്ക്ക് ചൂടൻ നഗ്‌നഫോട്ടോ അയച്ചുകൊടുത്ത സിനിമനടൻ പിടിയിലായി. മഞ്ജുവാര്യർ നായികയാകുന്ന പുതിയ ചിത്രത്തിലെ അഭിനേതാവാണ് പിടിയിലായത്. ആലുവ ദേശം സ്വദേശിയും സിനിമകളിൽ ചെറിയ വേഷം ചെയ്തവരുന്ന സക്കീർ ഹുസൈനെ(40) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ആലുവ കോടതിയിലെ അഭിഭാഷകക്കാണ് വാട്‌സ്പ് വഴി അശ്ലീല സന്ദേശം അയച്ചത്. വിവാഹ മോചനക്കേസുമായാണ് സക്കീർ ഹുസൈൻ അഭിഭാഷകയെ നേരത്തെ സമീപിച്ചിരുന്നത്. ചില സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചപ്പോൾ അബദ്ധപറ്റിയതാണെന്ന് സക്കീർ പറഞ്ഞത് തടിയൂരാൻ നോക്കിയെങ്കിലും അഭിഭാഷകയുടെ പരാതിയിൽ തന്ത്രപൂർവ്വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അഭിഭാഷകയുടെ ഫോണിൽ സക്കീറിന്റെ നമ്പർ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആരാണ് അശ്ലീലസന്ദേശം അയച്ചതെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അഭിഭാഷകയുടെ നമ്പറിലേക്ക് വിളിച്ച് ഇയാൾ കേസിന്റെ കാര്യം സംസാരിച്ചതാണ് വഴിത്തിരിവായത്. ആളെ മനസിലായതോടെ അഭിഭാഷക പൊലീസിൽ പരാതി നല്കുകയായിരുന്നു. ആലുവ പൊലീസ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ സുഹൃത്തായ പെൺകുട്ടിക്ക് മെസേജ് അയച്ചപ്പോൾ നമ്പർ മാറിപ്പോയതാണ് അഭിഭാഷകയ്ക്ക് അശ്ലീലചിത്രം പോകാൻ കാരണമെന്നു സക്കീർ പൊലീസിനു മൊഴി നൽകി.

നോട്ടു പിൻവലിച്ചതുമായ ബന്ധപ്പെട്ടുള്ള പശ്ചാത്തലത്തിലെ അശ്ലീല ചിത്രമാണ് സക്കീർ അഭിഭാഷകയ്ക്ക് അയച്ചത്. തന്റെ വിവാഹമോചനക്കേസ് വാദിക്കാമോ എന്നാവശ്യപ്പെട്ട് സക്കീർ ഒരിക്കൽ സമീപീച്ച അഭിഭാഷകയ്ക്കാണ് അശ്ലീല ചിത്രം അയച്ചത്. വാട്‌സാപ്പ് മെസേജ് കിട്ടിയെങ്കിലും ആദ്യം അവഗണിച്ച വക്കീൽ പിന്നീടും ഇത് ആവർത്തിച്ചതോടെ പൊലീസിൽ പരാതി നല്കുകയായിരുന്നുവെന്നാണ് സൂചന.