- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സക്കീർ നായികിന് അധോലോക ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി; ഛോട്ടാരാജൻ അടക്കമുള്ള അധോലോക നേതാക്കളുമായി ബന്ധമുണ്ടായിരുന്ന വ്യവസായിയുമായി സാമ്പത്തിക ഇടപാടുകൾ; വിവാദ മതപ്രഭാഷകനെതിരെ കടുത്ത നടപടികൾ വരുന്നു
ന്യൂഡൽഹി: വിവാദ മത പ്രഭാഷകൻ സക്കീർ നായികിനെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. വിവാദ പ്രസംഗികനായ സാക്കിറിന് അധോലോക ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യക്തമാക്കി. ഇതോടെ വിവാദ പ്രഭാഷകന് മേൽ കരുക്കു മുറുകി. സക്കീർ നായിക്കിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് എൻ.ഐ.എ കർക്കശ നിലപാടിലേക്ക് നീങ്ങിയത്. ഇന്ത്യയിലും ഗൾഫിലുമായി നിരവധി സാമ്പത്തിക ഇടപാടുകളാണ് സക്കീർ നായിക്ക് നടത്തിയിട്ടുള്ളത്. ഛോട്ടാരാജൻ അടക്കമുള്ള അധോലോക നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വിവാദ വ്യവസായിയായ പർവേസ് ഖാനുമായും സക്കീർ നായിക്കിന് ബന്ധമുണ്ടെന്നാണ് എൻ.ഐ.എ വ്യക്തമാക്കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലും ദുബായിലുമടക്കം നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളും പണമിടപാടുകളും പർവേസ് ഖാനുമായി അദ്ദേഹം നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പലയിടങ്ങളിലായി വൻകിട നിക്ഷേപങ്ങളും കെട്ടിടങ്ങളുമുണ്ട്. ദുബായിൽ 226 വില്ലകൾപ്പെടുന്ന ദൂബായ് പീസ് സിറ്റി എന്ന വമ്പൻ പ്രൊജക്ടും ഇതിൽപെട
ന്യൂഡൽഹി: വിവാദ മത പ്രഭാഷകൻ സക്കീർ നായികിനെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. വിവാദ പ്രസംഗികനായ സാക്കിറിന് അധോലോക ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യക്തമാക്കി. ഇതോടെ വിവാദ പ്രഭാഷകന് മേൽ കരുക്കു മുറുകി. സക്കീർ നായിക്കിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് എൻ.ഐ.എ കർക്കശ നിലപാടിലേക്ക് നീങ്ങിയത്.
ഇന്ത്യയിലും ഗൾഫിലുമായി നിരവധി സാമ്പത്തിക ഇടപാടുകളാണ് സക്കീർ നായിക്ക് നടത്തിയിട്ടുള്ളത്. ഛോട്ടാരാജൻ അടക്കമുള്ള അധോലോക നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വിവാദ വ്യവസായിയായ പർവേസ് ഖാനുമായും സക്കീർ നായിക്കിന് ബന്ധമുണ്ടെന്നാണ് എൻ.ഐ.എ വ്യക്തമാക്കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലും ദുബായിലുമടക്കം നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളും പണമിടപാടുകളും പർവേസ് ഖാനുമായി അദ്ദേഹം നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പലയിടങ്ങളിലായി വൻകിട നിക്ഷേപങ്ങളും കെട്ടിടങ്ങളുമുണ്ട്. ദുബായിൽ 226 വില്ലകൾപ്പെടുന്ന ദൂബായ് പീസ് സിറ്റി എന്ന വമ്പൻ പ്രൊജക്ടും ഇതിൽപെടും. എൻഫോഴ്‌സ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിച്ച കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് എൻ.ഐ.എ യുടെ പുതിയ വെളിപ്പെടുത്തൽ.
അനധികൃതമായി ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പണം വരുന്നതായും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ വൻതുക ബാങ്കിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.