- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപരിവർത്തനത്തിന്റെ പേരിലോ ഭീകര പ്രവർത്തനത്തിന്റെ പോരിലോ സാക്കിർ നായികിന്റെ പേരിൽ നടപടി ഉണ്ടാവില്ല; മൂന്നു രാജ്യങ്ങളിൽ നിന്നും സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ എത്തിയ 60 കോടിയെക്കുറിച്ച് അന്വേഷണം
മുബൈ: മതപരിവർത്തനത്തിന്റെ പേരിലോ ഭീകര പ്രവർത്തനത്തിന്റെ പോരിലോ സാക്കീർ നായികിന്റെ പേരിൽ നടപടി ഉണ്ടാവില്ല. എന്നാൽ മൂന്നു രാജ്യങ്ങളിൽ നിന്നായി സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ എത്തിയ 60 കോടിയെക്കുറിച്ച് സാക്കിർ അന്വേഷണം നേരിടും. സാക്കിറിന്റെ പേരിലുള്ള എൻജിഒ. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ അക്കൗണ്ട് വഴിയല്ല പണമിടപാട് നടന്നിരിക്കുന്നത്. സാക്കിറിന്റെ കുടുബാംഗങ്ങളായ അഞ്ചുപേരുടെ അക്കൗണ്ടിലേക്കാണ് പണം മുഴുവൻ നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മൂന്നു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ആരുടെയൊക്കെ പേരിലാണ് പണം വന്നതെന്ന് വെളിപ്പെടുത്താൻ പേലീസ് തയ്യാറായില്ല. പണം ഏതു വഴിക്കാണ് എവിടെ നിന്നു വന്നു ആരൊക്കെ അതിൽ ഭാഗവാക്കായിട്ടുണ്ടെന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സാക്കറിന്റെ കൈവശം എത്തിയിട്ടുള്ള പണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അറിയില്ല. പണം വന്നതിന്റെ ഉറവിടം കേന്ദേരീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഉദ്യോഗസ്ഥർ പറഞ്ഞു. പണത്തിന്റെ
മുബൈ: മതപരിവർത്തനത്തിന്റെ പേരിലോ ഭീകര പ്രവർത്തനത്തിന്റെ പോരിലോ സാക്കീർ നായികിന്റെ പേരിൽ നടപടി ഉണ്ടാവില്ല. എന്നാൽ മൂന്നു രാജ്യങ്ങളിൽ നിന്നായി സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ എത്തിയ 60 കോടിയെക്കുറിച്ച് സാക്കിർ അന്വേഷണം നേരിടും. സാക്കിറിന്റെ പേരിലുള്ള എൻജിഒ. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ അക്കൗണ്ട് വഴിയല്ല പണമിടപാട് നടന്നിരിക്കുന്നത്.
സാക്കിറിന്റെ കുടുബാംഗങ്ങളായ അഞ്ചുപേരുടെ അക്കൗണ്ടിലേക്കാണ് പണം മുഴുവൻ നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മൂന്നു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ആരുടെയൊക്കെ പേരിലാണ് പണം വന്നതെന്ന് വെളിപ്പെടുത്താൻ പേലീസ് തയ്യാറായില്ല.
പണം ഏതു വഴിക്കാണ് എവിടെ നിന്നു വന്നു ആരൊക്കെ അതിൽ ഭാഗവാക്കായിട്ടുണ്ടെന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സാക്കറിന്റെ കൈവശം എത്തിയിട്ടുള്ള പണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അറിയില്ല. പണം വന്നതിന്റെ ഉറവിടം കേന്ദേരീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഉദ്യോഗസ്ഥർ പറഞ്ഞു.
പണത്തിന്റെ ഉറവിടം സംബന്ധിച്ച് പല നിഗമനങ്ങളിലും എത്തിച്ചേരാൻ സാധിക്കുന്നതാണ്. പണം കൈമാറിയ വ്യക്തികളും സാക്കിറും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഉൾപെടെ സഹായകമാകുമെന്ന് പൊലീസ് പറഞ്ഞു.
സാക്കിറിന്റെ ഉടമസ്ഥതയിലുള്ള മുബൈയിലുള്ള അന്തർ ദേശീയ സ്‌കൂൾ കേന്ദ്രീകരിച്ച് മബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.