- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലോ യുഎഇയിലോ പൗരത്വം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മലേഷ്യൻ പൗരത്വത്തിനു ശ്രമിച്ചു സക്കീർ നായിക്; ശക്തമായി എതിർത്ത് ഇന്ത്യ; സലഫിസത്തിന്റെ പ്രവാചകനെ വിടാതെ പിന്തുടർന്നു സർക്കാർ
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി തേടുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചു. സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ഇന്റർപോളിനോട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചതെന്നാണ് സൂചന. മലേഷ്യയിൽ സ്ഥിരതമാസമാക്കാൻ നായിക്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സാക്കിർ നായിക്കിന് ഏതെങ്കിലും രാജ്യത്ത് പൗരത്വം ലഭിക്കുന്നത് തടയാൻ നയതന്ത്രതലത്തിൽ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനത്തിനും സാമ്പത്തിക തട്ടിപ്പ് കേസിലും സാക്കിർ നായിക്കിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചിരുന്നു. തുടർന്ന് നടപടിയുണ്ടാകുമെന്ന് കണ്ടതോടെയാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്. ഇതിനിടെ സാക്കിർ നായിക് സൗദി പൗരത്വം നേടിയെന്നും വാർത്തയുണ്ടായിരുന്നു. യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലോ ആഫ്രിക്കൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലോ ആണ് നിലവിൽ സാക്കിർ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നതെങ്കിലും കൃത്യമ
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി തേടുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചു. സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ഇന്റർപോളിനോട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചതെന്നാണ് സൂചന.
മലേഷ്യയിൽ സ്ഥിരതമാസമാക്കാൻ നായിക്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സാക്കിർ നായിക്കിന് ഏതെങ്കിലും രാജ്യത്ത് പൗരത്വം ലഭിക്കുന്നത് തടയാൻ നയതന്ത്രതലത്തിൽ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഭീകരപ്രവർത്തനത്തിനും സാമ്പത്തിക തട്ടിപ്പ് കേസിലും സാക്കിർ നായിക്കിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചിരുന്നു. തുടർന്ന് നടപടിയുണ്ടാകുമെന്ന് കണ്ടതോടെയാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്. ഇതിനിടെ സാക്കിർ നായിക് സൗദി പൗരത്വം നേടിയെന്നും വാർത്തയുണ്ടായിരുന്നു.
യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലോ ആഫ്രിക്കൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലോ ആണ് നിലവിൽ സാക്കിർ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നതെങ്കിലും കൃത്യമായി എവിടെയാണെന്ന് അറിയില്ല.
പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നുവെന്നാണ് സാക്കിർ നായിക്കിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഭീകര പ്രവർത്തനത്തിനായി വലിയ തോതിൽ പണപ്പിരിവ് നടത്തുന്നതായും വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.
സക്കീർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധ സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ചാനലായ പീസ് ടി.വി.യുമായി ഇസ്ലാമിക് ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണമായി സർക്കാർ പറയുന്നത്. പീസ് ടി.വി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് ധാക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരരിൽ ഒരാളായ രോഹൻ ഇംതിയാസ് സക്കീർ നായിക്കിന്റെ പ്രബോധനങ്ങൾ തന്നെ സ്വാധീനിച്ചതായി ഫെയ്സ് ബുക്കിൽ വെളിപ്പെടുത്തിയതാണ് അന്വേഷണത്തിനിടയാക്കിയത്. വിദ്വേഷ പ്രസംഗം നടത്തുന്നു എന്നാരോപിച്ച് ബ്രിട്ടൺ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങൾ സക്കീർ നായിക്കിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.