- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേതങ്ങളെയും ഭൂതങ്ങളെയും അങ്ങനെയങ്ങ് തള്ളിക്കളയേണ്ട; അവർ വിചാരിച്ചാൽ വെറും ആറുമാസം മതി ഭൂമുഖത്തെ സർവ്വ ജീവനുകളും തുടച്ചു നീക്കാൻ: ഒരു ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടെ ഞെട്ടിക്കുന്ന ശാസ്ത്രീയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്
ഭൂമിയിലെ എല്ലാ മനുഷ്യരെയും ബാധിക്കുന്ന അണുബാധ വ്യാപകമാകാൻ എത്രനാൾ വേണ്ടിവരുമെന്നാണ് ലെസ്റ്റർ സർവകലാശാലയിലെ ഗവേഷകർ തിരഞ്ഞത്. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ അവർ തയ്യാറാക്കിയ ഫോർമുല അനുസരിച്ച്, നൂറുദിവസം കൊണ്ടുതന്നെ ഭൂമിയിലെ മുഴുവൻ മനുഷ്യരും അത്തരമൊരു വൈറസ് ബാധയ്ക്ക് അടിപ്പെട്ടിരിക്കും.. നൂറുദിവസത്തിനുശേഷം നൂറോളം പേർ മാത്രമായിരിക്കും അണുബാധയെ അതിജീവിക്കുക. പക്ഷേ, അവർക്കും ആറുമാസത്തിനപ്പുറം പിടിച്ചുനിൽക്കാനാവില്ല. അത്തരമൊരു വൈറസ് ബാധയുണ്ടായാൽ അതിൽനിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന പദ്ധതി തയ്യാറാക്കാൻ തങ്ങളുടെ പഠനം സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു. ഒക്ടോബറിൽ ബ്രിട്ടീഷ് ജനത ഇത്തരമൊരു വൈറസ് ബാധയെ എങ്ങനെ നേരിടുമെന്ന് ഗവേഷകർ പഠിക്കാൻ ശ്രമിച്ചിരുന്നു. അണുബാധയുണ്ടായാൽ അതിനെ ചെറുക്കാനുള്ള മുഖാവരണം പോലുള്ള അവശ്യവസ്തുക്കൾ പോലും 36 ശതമാനം പേരുടെ കൈയിൽ മാത്രമേ ഉള്ളൂവെന്ന് അവർ കണ്ടെത്തി. അതിജീവനത്തിനായുള്ള അവശ്യവസ്തുക്കളിൽ ഭക്ഷണവും മരുന്നും മൊബൈൽ ഫോണുമാണ് പ്രധാനമെന്നാണ് അവർ കരുതുന്നതെന്നും ഗവേഷകർ പറഞ്ഞു. എന്ന
ഭൂമിയിലെ എല്ലാ മനുഷ്യരെയും ബാധിക്കുന്ന അണുബാധ വ്യാപകമാകാൻ എത്രനാൾ വേണ്ടിവരുമെന്നാണ് ലെസ്റ്റർ സർവകലാശാലയിലെ ഗവേഷകർ തിരഞ്ഞത്. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ അവർ തയ്യാറാക്കിയ ഫോർമുല അനുസരിച്ച്, നൂറുദിവസം കൊണ്ടുതന്നെ ഭൂമിയിലെ മുഴുവൻ മനുഷ്യരും അത്തരമൊരു വൈറസ് ബാധയ്ക്ക് അടിപ്പെട്ടിരിക്കും.. നൂറുദിവസത്തിനുശേഷം നൂറോളം പേർ മാത്രമായിരിക്കും അണുബാധയെ അതിജീവിക്കുക. പക്ഷേ, അവർക്കും ആറുമാസത്തിനപ്പുറം പിടിച്ചുനിൽക്കാനാവില്ല.
അത്തരമൊരു വൈറസ് ബാധയുണ്ടായാൽ അതിൽനിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന പദ്ധതി തയ്യാറാക്കാൻ തങ്ങളുടെ പഠനം സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു. ഒക്ടോബറിൽ ബ്രിട്ടീഷ് ജനത ഇത്തരമൊരു വൈറസ് ബാധയെ എങ്ങനെ നേരിടുമെന്ന് ഗവേഷകർ പഠിക്കാൻ ശ്രമിച്ചിരുന്നു. അണുബാധയുണ്ടായാൽ അതിനെ ചെറുക്കാനുള്ള മുഖാവരണം പോലുള്ള അവശ്യവസ്തുക്കൾ പോലും 36 ശതമാനം പേരുടെ കൈയിൽ മാത്രമേ ഉള്ളൂവെന്ന് അവർ കണ്ടെത്തി.
അതിജീവനത്തിനായുള്ള അവശ്യവസ്തുക്കളിൽ ഭക്ഷണവും മരുന്നും മൊബൈൽ ഫോണുമാണ് പ്രധാനമെന്നാണ് അവർ കരുതുന്നതെന്നും ഗവേഷകർ പറഞ്ഞു. എന്നാൽ, സർവനാശം വിതയ്ക്കുന്ന അത്തരമൊരു ആക്രമണമുണ്ടായാൽ അതിൽനിന്ന് രക്ഷനേടാനുള്ള അവശ്യവസ്തു കിറ്റിൽ വേറെയും സാധനങ്ങൾ വേണമെന്ന് യുകെ സ്‌പേസ് ഏജൻസി റിസർച്ച് ഫെല്ലോയായ ലൂയി ഡാർട്ട്‌നെൽ ഉപദേശിക്കുന്നു. തീപ്പെട്ടി, ഒരു കുപ്പി വെള്ളം, ചെറിയൊരു കത്തി, കയർ, ഭക്ഷണം ഇത്രയും സാധനങ്ങളാണ് അദ്ദേഹത്തിന്റെ മുൻഗണനാ പട്ടികയിലുള്ളത്. അത്തരമൊരു ആക്രമണമുണ്ടായാൽ അതിനോട് പോരാടാൻ നിൽക്കാതെ നിശബ്ദം ചെറുക്കുകയാണ് വേണ്ടതെന്നും ഗവേഷകർ പറയുന്നു.