- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഫുൾ മതേതരനിൽ നിന്ന് താങ്കൾ ഒരു ഹാഫ് മതേതരനായി മാറിയിട്ടുണ്ട്; നിങ്ങള് കൂടി മതേതരരുടെ പട്ടികയിൽ നിന്ന് പോയാൽ ഞങ്ങൾ കേരളത്തിലെ മുസ്ലിംകളുടെ കാര്യം കട്ടപ്പൊകയാണ്: കാരശ്ശേരി മാഷിന് ഒരു തുറന്നകത്ത്
മാഷേ, കേരള മുസ്ലിംകളുടെ കണ്ണിലുണ്ണിയാണ് മാഷ്. ഏത് വേദികളിലും മതേതരനെന്ന് അഭിമാനപൂർവ്വം കാഴ്ച വെക്കാറുള്ളത് താങ്കളെയാണ്. അങ്ങനെയുള്ള താങ്കളുടെ റേറ്റിങ് ഈയിടെയായി അല്പമൊന്ന് കുറഞ്ഞ കാര്യം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. ഫുൾ മതേതരനിൽ നിന്ന് താങ്കൾ ഒരു ഹാഫ് മതേതരനായി മാറിയിട്ടുണ്ട്. ഇക്കാര്യം പലരുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും അത് തുറന്ന് പറഞ്ഞത് ജനാബ് സെൻകുമാറാണ്. ഇത് നിങ്ങൾക്കൊരു വെയ്ക്കപ്പ് കോളാണ്. മതേതരനായി ജനിച്ച് മതേതരനായി ജീവിച്ച് മതേതരമായി മരിക്കണമെങ്കിൽ താങ്കൾ അത്യാവശ്യമായി ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഇന്ത്യയിൽ വർദ്ദിച്ചു വരുന്ന ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ച് ഇനി മേലാൽ ഒരക്ഷരം മിണ്ടരുത്. അഖ്‌ലാക്കോ, ജുനൈദോ അങ്ങിനെ എത്ര പേർ അടിച്ചു കൊല്ലപ്പെട്ടാലും പ്രതികരിക്കാൻ പോകരുത്. ഇങ്ങനത്തെ അവസരങ്ങളിൽ ചാനലുകാർ വിളിക്കും, അതൊരു ട്രാപ്പാണ്. ആ ട്രാപ്പിൽ വീഴരുത്. വയറിളക്കമാണെന്ന് പറഞ് രക്ഷപ്പെടണം. അതേ സമയം മുസ്ലിം തീവ്രവാദത്തെക്കുറിച്ച് തുടരെത്തുടരെ എഴുതണം. അതാണ് നിങ്ങളെ മതേതരനായി നി
മാഷേ, കേരള മുസ്ലിംകളുടെ കണ്ണിലുണ്ണിയാണ് മാഷ്. ഏത് വേദികളിലും മതേതരനെന്ന് അഭിമാനപൂർവ്വം കാഴ്ച വെക്കാറുള്ളത് താങ്കളെയാണ്. അങ്ങനെയുള്ള താങ്കളുടെ റേറ്റിങ് ഈയിടെയായി അല്പമൊന്ന് കുറഞ്ഞ കാര്യം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. ഫുൾ മതേതരനിൽ നിന്ന് താങ്കൾ ഒരു ഹാഫ് മതേതരനായി മാറിയിട്ടുണ്ട്. ഇക്കാര്യം പലരുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും അത് തുറന്ന് പറഞ്ഞത് ജനാബ് സെൻകുമാറാണ്. ഇത് നിങ്ങൾക്കൊരു വെയ്ക്കപ്പ് കോളാണ്.
മതേതരനായി ജനിച്ച് മതേതരനായി ജീവിച്ച് മതേതരമായി മരിക്കണമെങ്കിൽ താങ്കൾ അത്യാവശ്യമായി ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഇന്ത്യയിൽ വർദ്ദിച്ചു വരുന്ന ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ച് ഇനി മേലാൽ ഒരക്ഷരം മിണ്ടരുത്. അഖ്‌ലാക്കോ, ജുനൈദോ അങ്ങിനെ എത്ര പേർ അടിച്ചു കൊല്ലപ്പെട്ടാലും പ്രതികരിക്കാൻ പോകരുത്. ഇങ്ങനത്തെ അവസരങ്ങളിൽ ചാനലുകാർ വിളിക്കും, അതൊരു ട്രാപ്പാണ്. ആ ട്രാപ്പിൽ വീഴരുത്. വയറിളക്കമാണെന്ന് പറഞ് രക്ഷപ്പെടണം.
അതേ സമയം മുസ്ലിം തീവ്രവാദത്തെക്കുറിച്ച് തുടരെത്തുടരെ എഴുതണം. അതാണ് നിങ്ങളെ മതേതരനായി നിർത്തുന്ന ട്രേഡ് മാർക്ക്. അതുമായി ബന്ധപ്പെട്ട് എല്ലാ ചാനൽ ചർച്ചകളിലും പങ്കെടുക്കണം. വയറിളക്കമാണെങ്കിൽ കൂടി ചെറുനാരങ്ങായിട്ട കട്ടൻ ചായ കുടിച്ച് പോകാൻ ശ്രമിക്കണം.
നിങ്ങള് കൂടി മതേതരരുടെ പട്ടികയിൽ നിന്ന് പോയാൽ ഞങ്ങൾ കേരളത്തിലെ മുസ്ലിംകളുടെ കാര്യം കട്ടപ്പൊകയാണ്. നിങ്ങളുടെ കൂട്ടത്തിൽ മതേതരനുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ചൂണ്ടിക്കാട്ടാനുള്ള ഏക വ്യക്തിയാണ് താങ്കൾ. അതുകൊണ്ട് ഞങ്ങളെ നിങ്ങൾ ഇടക്കിടക്ക് ചീത്ത പറഞ്ഞാലും കുഴപ്പമില്ല, നിങ്ങള് ആ കസേരയിൽ ഉണ്ടാകണം. ജീവിതത്തിന്റെ സായംസന്ധ്യയിൽ നിങ്ങള് വഴിയാധാരമാകുന്നത് കാണാനുള്ള കെല്പില്ലാത്തതുകൊണ്ട് കൂടിയാണിത് പറയുന്നത്. ചങ്ക് പൊട്ടിയുള്ള അഭ്യർത്ഥനയാണ്.. തള്ളരുത്.
എന്ന് സ്‌നേഹപൂർവ്വം
കോയ, കോയാസ് റോഡ്, കോയിക്കോട്