തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് അവസര പെരുമഴയൊരുക്കി ജർമൻ സംഘം കേരളത്തിലെത്തി. 1000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി ജർമൻ സംഘം മന്ത്രി വി.ശിവൻകുട്ടിയെ സന്ദർശിച്ചു. ജർമനിയിലെ ആശുപത്രി മേഖലയിൽ രണ്ടാം സ്ഥാനത്തുള്ള ആസ്കൽപിയോസ് ഗ്രൂപ്പ് ആണ് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തത്. 170 ആശുപത്രികളാണ് ഗ്രൂപ്പിന് ജർമനിയിൽ ഉള്ളത്. തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക് മുഖേന ആണ് നിയമനം.
ആസ്കൽപിയോസ് ഗ്രൂപ്പ് ഇന്റർനാഷനൽ റിക്രൂട്ടിങ് ഹെഡ് ആസ്ട്രിഡ് സട്രോറിസ്, ഡെഫാ എക്സിക്യൂട്ടീവ് ഡയറക്ടർ തോഴ്സ്റ്റൺ കീഫർ, ചീഫ് ലീഗൽ ഓഫിസർ അഞ്ജാ എലിസബത്ത് വീസൻ, ജൂനിയർ മൈഗ്രേഷൻ കൺസൽറ്റന്റ് വാലന്റീൻ ഏലീയാസ് വീസൻ, മൈഗ്രേഷൻ കൺസൽറ്റന്റ് ജൻസ്-വേ-പീഷ്, തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി, ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ഒഡെപെക് എംഡി എ.അനൂപ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Facebook Comments