പട്ന: നരേന്ദ്ര മോദി സര്‍ക്കാരിലൂടെ മാത്രമേ ബിഹാറില്‍ വികസനം സാധ്യമാവുകയുള്ളൂവെന്നും ഏറ്റവുമധികം വിശ്വാസം അര്‍പ്പിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്. ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നിരവധി വാഗ്ദാനങ്ങള്‍ നല്കി. എന്നിട്ടും ജനങ്ങള്‍ അവരെ പിന്തള്ളി. ബിഹാറിലെ ഭൂരിഭാഗം സീറ്റുകളിലും എന്‍ഡിഎ വിജയിച്ചു. 2025 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണയോടെയും നേതൃത്വത്തിലൂടെയും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
ബിഹാറിന് പ്രത്യേക പദവി അനുവദിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. വര്‍ഷങ്ങളായുള്ള സംസ്ഥാനത്തിന്റെ ആവശ്യം അദ്ദേഹത്തോട് ഉന്നയിക്കും. ഞങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവാണ് പ്രധാനമന്ത്രി. കാലങ്ങളായുള്ള ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി മാറ്റേണ്ട വ്യവസ്ഥകളെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.