പത്തനംതിട്ട: : പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയ ആര്യാകൃഷ്ണ (22) തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷ് (22) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ആശിഷിന്റെ പേരില്‍ ചുമത്തിയത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നല്‍കിയിരുന്നു.
വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയെ ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
Facebook Comments