തിരുവനന്തപുരം: ജോലിക്കിടെ മദ്യപിച്ചതിനു കെഎസ്ആർടിസിയിൽ മൂന്നു വർഷത്തിനിടെ പിടിക്കപ്പെട്ടതു 304 ജീവനക്കാരെ. 15 പേരെ ഡിപ്പോയിൽ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയെന്നും നിയമസഭയിൽ മന്ത്രി കെ.ബി.ഗണേശ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ നിലവിലെ ആസ്തി 1319.38 കോടി രൂപയാണെന്നും 201718 വരെയുള്ള ഓഡിറ്റ് മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് പരിശീലനം പാടില്ലെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Facebook Comments