പാലക്കാട്: ഇ ബുൾജെറ്റ് സഹോദരങ്ങളുടെ കാറിടിച്ച് മൂന്നുപേർക്ക് പരുക്ക്. പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് വ്ളോഗർമാരുടെ വാഹനം അപകടമുണ്ടാക്കിയത്. ഇ ബുൾജെറ്റിന്റെ വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ കുട്ടി ഉൾപ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്.